പുതു തലമുറയിലെ ശ്രദ്ധേയയായ ഇംഗ്ലീഷ് കവയിത്രിയും വിവർത്തകയും ആക്ടിവിസ്റ്റുമാണ് മീന കന്ദസ്വാമി(ജനനം :1984). ഇംഗ്ലീഷിൽ ദളിത് പക്ഷ കവിതകളെഴുതുന്ന ആദ്യ ഇന്ത്യൻ എഴുത്തുകാരിയായി വിശേഷിപ്പിക്കപ്പെടാറുണ്ട്.[1]

മീന കന്ദസ്വാമി
MEENA KANDASAMY.JPG
മീന കൊല്ലത്തു നടന്ന കെ. സുകുമാരന്റെ നോവൽ 'മഹാനദിക്കയിൽ' പ്രകാശന വേളയിൽ, 2014
ജനനം1984
ദേശീയതഇന്ത്യൻ
തൊഴിൽഎഴുത്തുകാരി, പൊതുപ്രവർത്തക, വിവർത്തക
തൂലികാനാമംമീന

ജീവിതരേഖതിരുത്തുക

ഡോ.ഡബ്ള്യു.ബി. വസന്തയുടെയും ഡോ. കെ. കന്ദസ്വാമിയുടെയും മകൾ. കേന്ദ്രീയ വിദ്യാലയത്തിലെ പ്ളസ്ടുവിനുശേഷം മുഴുവൻ സമയം എഴുത്തിലേക്ക് തിരിഞ്ഞു. പിന്നീട് വിദൂര വിദ്യാഭ്യാസത്തിലൂടെ ഇംഗ്ളീഷ് സാഹിത്യത്തിൽ ബിരുദവും ബിരുദാനന്തരബിരുദവും അണ്ണാ യൂനിവേഴ്സിറ്റിയിൽനിന്ന് സോഷ്യോ ലിംഗ്വിസ്റ്റിക്സിൽ പിഎച്ച്.ഡിയും കരസ്ഥമാക്കി. രണ്ടു കവിതാ സമാഹാരങ്ങൾ ‘ടച്ച്’ (2006), മിസ് മിലിറ്റൻസി (2010) മീനയുടേതായി പുറത്തിറങ്ങിയിട്ടുണ്ട്[2]. നിരവധി വിദേശ സർവകലാശാലകളിൽ വിസിറ്റിങ് പ്രഫസറുമാണ് മീന.

കൃതികൾതിരുത്തുക

ജീവചരിത്രംതിരുത്തുക

  • (എം.നിസാറിനൊപ്പം) അയ്യങ്കാളി: എ ലീഡർ ഓഫ് ഓർഗാനിക് പ്രൊട്ടെസ്റ്റ്, അദർ ബുക്സ്, കോഴിക്കോട് ജനുവരി 2008, പേജ്-103(AYYANKALI: A Dalit leader of Organic Protest)

കവിതതിരുത്തുക

  • മിസ് മിലിറ്റൻസി(2010), നവായന
  • ടച്ച്, പീക്കോക്ക് ബുക്സ്, മുംബൈ, ആഗസ്ത് 2006.

നോവലുകൾതിരുത്തുക

  • ദ ജിപ്സി ഗോഡസ്സ്, അറ്റ്ലാന്റിക് ബുക്സ്, ഏപ്രിൽ 2014
  • വെൻ ഐ ഹിറ്റ് യു: ഓർ, എ പോർട്രെയ്റ്റ് ഓഫ് ദ റൈറ്റർ ആസ് എ യങ് വൈഫ്, അറ്റ്ലാന്റിക് ബുക്സ്, മേയ് 2017.

വിവാദങ്ങൾതിരുത്തുക

ഗാന്ധിജിയെ വിമർശിക്കുന്ന കവിതയടങ്ങിയിട്ടുണ്ട് എന്നതിനാൽ മീന കന്ദസ്വാമിയുടെ 'സ്​പർശം' (ടച്ച് എന്ന കവിതാസമാഹാരത്തിന്റെ മലയാളവിവർത്തനം[3]) എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്യാൻ കവയിത്രി സുഗതകുമാരി വിസമ്മതിച്ചിരുന്നു.[4]

അവലംബംതിരുത്തുക

  1. Chakraborty, Abin; Jana, Ujjwal (2012). "Venomous Touch: Meena Kandasamy and the Poetics of Dalit Resistance" (PDF). Journal of Postcolonial Cultures and Societies. 3. ശേഖരിച്ചത് 2 March 2013.
  2. "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 737. 2012 ഏപ്രിൽ 09. ശേഖരിച്ചത് 2013 മെയ് 05. Check date values in: |accessdate= (help)
  3. "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 752. 2012 ജൂലൈ 23. ശേഖരിച്ചത് 2013 മെയ് 09. Check date values in: |accessdate= (help)
  4. http://www.mathrubhumi.com/online/malayalam/news/story/1683047/2012-06-28/kerala

പുറം കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=മീന_കന്ദസ്വാമി&oldid=3103096" എന്ന താളിൽനിന്ന് ശേഖരിച്ചത്