ഫലകത്തിന്റെ സംവാദം:ക്രിസ്തുമതം

Latest comment: 5 മാസം മുമ്പ് by 103.42.197.149 in topic Ister

ഇംഗ്ലിഷ് Template അനുകരിച്ച് ഒരു പുതിയ Template ഉളവാക്കിയിരിക്കുന്നു..ഈ Template ഫലകം:ക്രിസ്തീയ വിഭാഗങ്ങൾ എന്ന മറ്റൊരു Template ഉപയോഗിക്കുന്നു.

ഈ Template ഉപയോഗിക്കുമ്പോൾ താഴെ പറയുന്ന options ലഭ്യമാണ്..
state=collapsed എന്ന് നൽകിയാൽ Template ചുരുങ്ങികാണും.
expand-nontrinitarian=yes എന്ന് നൽകിയാൽ അത്രിത്വം എന്ന തലക്കെട്ട് തുറന്ന് കാണും
expand-western=yes എന്ന് നൽകിയാൽ പാശ്ചാത്യ സഭകൾ ഉള്ള തലക്കെട്ട് തുറന്ന് കാണും
expand-eastern=yes എന്ന് നൽകിയാൽ പൗരസ്ത്യ സഭകൾ ഉള്ള തലക്കെട്ട് തുറന്ന് കാണും ..
no-cross=yes എന്ന് നൽകിയാൽ താഴെകാണുന്ന കുരിശിന്റെ ചിത്രം അപ്രത്യക്ഷമാകും,കുരിശുപയോഗിക്കാത്ത ക്രിസ്തീയരുടെ ലേഖനങ്ങളിൽ ഇതുപയോഗിക്കാം.--സ്നേഹശലഭം:സംവാദം14:44, 19 ഓഗസ്റ്റ് 2010 (UTC)Reply

ക്രിസ്ത്യാനിത്വം

തിരുത്തുക

ക്രൈസ്തവം എന്നു പോരേ? --Vssun (സുനിൽ) 16:48, 19 ഓഗസ്റ്റ് 2010 (UTC)Reply

ക്രിസ്ത്യാനിത്വം എന്നതായിരിക്കും ഉചിതം,English വിക്കിതന്നെ നോക്കു അവിടെ Christianity എന്നാണ് കാണപെടുന്നത്.--സ്നേഹശലഭം:സംവാദം 04:19, 20 ഓഗസ്റ്റ് 2010 (UTC)Reply
Christianity എന്നതിന്റെ മലയാളമായി ക്രിസ്തുമതം എന്നല്ലേ ഉപയോഗിക്കാറ്? --റസിമാൻ ടി വി 08:37, 20 ഓഗസ്റ്റ് 2010 (UTC)Reply
ക്രിസ്തുമതം എന്നത് ഒരു നിലവാരമുളള പ്രയോഗമായി കരുതുന്നില്ല.വിക്കിയിലെ ചില ഉദാഹരണം നോക്കു ഇസ്ലാമിനെ ഇസ്ലാം മതം എന്ന് നൽകിയിട്ടില്ല.കൂടാതെ ക്രിസ്ത്യാനിത്വം ഒരു ജീവിതരീതിയാണെന്ന് വാദിക്കുന്നവരുമൗണ്ട്. കൂടാതെ ക്രിസ്ത്യാനിത്വത്തിനകത്തുതന്നെ വിഭാഗങ്ങൾ ഉള്ളതിനാൽ ക്രിസ്തുമതം എന്ന് ഒരു ഒറ്റ മതത്തെ അർത്ഥമാക്കുന്നതിലുപരി പൊതുവായി സ്വീകരിക്കാവുന്ന ക്രിസ്ത്യാനിത്വം എന്നതാണ് നല്ല പ്രയോഗമെന്ന് കരുതുന്നു.ഇംഗ്ലിഷിൽ christian religion എന്ന് നൽകിയിട്ടില്ലെന്നതും ശ്രദ്ധിക്കുക--സ്നേഹശലഭം:സംവാദം 08:58, 20 ഓഗസ്റ്റ് 2010 (UTC)Reply
"Christianity is a monotheistic religion based on the life and teachings of Jesus". എന്നാണല്ലോ ഇംഗ്ലീഷ് വിക്കിപീഡിയയിൽ. ജീവിതരീതിയും വിശ്വാസസംഹിതകളുമല്ലാതെ മറ്റെന്താണ്‌ മതം? മതം എന്ന വാക്കിന്‌ അടിസ്ഥാനമായി അഭിപ്രായം, വിശ്വാസം, വചനം എന്നൊക്കെയാണ്‌ അർത്ഥം. ക്രിസ്തുവിന്റെ മതം (teachings of Jesus) ക്രിസ്തുമതം ആകുന്നതിലെന്താ? വൈവിധ്യവും വിഭാഗങ്ങളും എല്ലാ മതത്തിലുമില്ലേ? താങ്കൾ പറയുന്ന കാര്യം എല്ലാ മതങ്ങൾക്കും ബാധകമായ കാര്യവുമാണ്‌. Buddhism, Islamism, Hinduism എന്നൊക്കെ പ്രയോഗിക്കുന്നത് ഇംഗ്ലീഷിന്റെ രീതി മാത്രമാണ്‌. Christian+ity യിലെ christian എന്ന പദത്തിന്‌ ക്രിസ്തുവിനെ സംബന്ധിച്ചത് എന്നാണ്‌, ക്രിസ്ത്യാനി എന്നല്ല അർത്ഥം എന്ന് ഞാൻ കരുതുന്നു. 'ക്രിസ്ത്യാനിത്വം' എന്ന താങ്കളുടെ നാണയത്തിന്‌ ഹിന്ദുത്വം പോലെ ഒരു വർഗ്ഗീയച്ചുവയും അനുഭവപ്പെടാം.
സമാനമായ രീതി വേണമെങ്കിൽ ഹൈന്ദവത, ഇസ്ലാമികത, ക്രിസ്തീയത/ക്രൈസ്തവത എന്നൊക്കെ ഉപയോഗിക്കണം. മതം എന്നുപയോഗിക്കുന്നതുപോലെ അത്ര നിർദ്ദോഷമായി ഈ പദങ്ങൾ അനുഭവപ്പെടുന്നില്ല, പക്ഷേ.--തച്ചന്റെ മകൻ 10:16, 20 ഓഗസ്റ്റ് 2010 (UTC)Reply
ഞാൻ ഒരഭിപ്രായം പറഞ്ഞതെയുള്ളു, മറ്റുള്ളവരുടെ അഭ്പ്രായങ്ങളും താങ്ങകളുടെതിനു സമമാണെങ്കിൽ മാറ്റുക--സ്നേഹശലഭം:സംവാദം 11:25, 20 ഓഗസ്റ്റ് 2010 (UTC)Reply

സുവിശേഷം എന്ന പദമാണ്, സന്ദേശം എന്നതിനേക്കാൾ കൂടുതൽ ഉത്തമം -സിജോ

ശരിയാണ്, പക്ഷേ എവിടെയാണ് സന്ദേശം എന്ന പദം ഉപയോഗിച്ചിരിക്കുന്നതെന്നും കൂടെ പറയാമോ?. കൂടാതെ താങ്കൾ ക്രിസ്ത്യാനി എന്ന പദം ഫലകത്തിൽ ഉപയോഗിച്ചത് ഞാൻ നീക്കം ചെയ്തു. കാരണം ദൈവശാസ്ത്രം എന്ന തലകെട്ടിനതു ചേർന്നതല്ല, കൂടാതെ അങ്ങനെയൊരു ലേഖനം എഴുതപെട്ടിട്ടുമില്ല. ആശംസകളൊടെ--സ്നേഹശലഭം:സംവാദം 07:57, 1 ഡിസംബർ 2010 (UTC)Reply

ക്രിസ്ത്യാനിത്വം എന്ന വാക്ക് മലയാളത്തിൽ ഉപയോഗിക്കുന്നതായി കാണുന്നില്ല. ക്രൈസ്തവം എന്നാണ് പള്ളികളിൽ ഉപയോഗിക്കാറ്. Rojypala 08:49, 1 ഡിസംബർ 2010 (UTC)Reply

പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നതിൽ പുത്രൻ യേശുവാണ്. അങ്ങനെയെങ്കിൽ പുത്രൻ എന്നത് യേശു എന്ന ലേഖനത്തിലേക്ക് തിരിച്ചു വിടണം. Rojypala 08:54, 1 ഡിസംബർ 2010 (UTC)Reply
ക്രൈസ്തവം എന്നതിനേക്കാൾ മെച്ചം ക്രിസ്തുമതം തന്നെയാണ്. കാരണം ക്രൈസ്തവം എന്ന പദം ഒരു മതത്തെകുറിക്കാനല്ല മറിച്ച് ക്രിസ്തീയ മത സമൂഹത്തെയാണ് കുറിക്കുന്നത്. പുത്രൻ എന്നത് യേശു എന്ന ലേഖനത്തിലേക്ക് തിരിച്ചു വിടാൻ സാധിക്കില്ല. ഇംഗ്ലിഷ് വിക്കി തന്നെ നോക്കു. അവിടെ പുത്രൻ എന്നത് ദൈവപുത്രൻ എന്ന താളിലേക്കാണ് തിരിച്ചുവിട്ടിരിക്കുന്നത. മലയാളത്തിൽ ദൈവപുത്രൻ എന്ന താൾ എഴുതപെട്ടിട്ടില്ല. കൂടാതെ താങ്കൾ പറഞ്ഞതനുസരിച്ചാണെങ്കിൽ പിതാവ് എന്നത് യഹോവ എന്ന താളിലേക്ക് തിരിച്ചു വിടേണ്ടി വരും. പക്ഷേ പിതാവായ ദൈവം എന്നതാണ് മെച്ചം.--സ്നേഹശലഭം:സംവാദം 09:10, 1 ഡിസംബർ 2010 (UTC)Reply

സംശയം

തിരുത്തുക

ക്രിസ്തു മതം പ്രചരിപ്പിക്കണമെന്ന് ശിഷ്യന്മാരോട് പറയുന്നതുമായി ബന്ധപ്പെട്ട വചനങ്ങൾ ഉണ്ടോ!?!?!? Nebil Muhammed Sha (സംവാദം) 12:11, 20 ഫെബ്രുവരി 2019 (UTC)Reply

Ister

തിരുത്തുക

ister 103.42.197.149 04:39, 13 ഫെബ്രുവരി 2024 (UTC)Reply

"ക്രിസ്തുമതം" താളിലേക്ക് മടങ്ങുക.