അപ്പൊസ്തോലിക സഭ, അല്ലെങ്കിൽ ആദിമ ക്രൈസ്തവ സഭ, ക്രിസ്തുവിന്റെ അപ്പസ്തോലന്മാരും ബന്ധുക്കളും ചേർന്ന കൂട്ടായ്മയായിരുന്നു. [1] ക്രിസ്തു പുനരുദ്ധാനത്തിനുശേഷം ശിഷ്യന്മാരോട് ലോകമെങ്ങും പോയി സുവിശേഷം പ്രസംഗിക്കുവാൻ അരുളിച്ചെയ്തു. ഈ കാലഘട്ടത്തിലെ സംഭവങ്ങളെക്കുറിച്ചുള്ള പ്രധാന ഉറവിടം "അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ" എന്ന വേദപുസ്തക ഗ്രന്ഥമാണ്. ക്രിസ്തുവും ശിഷ്യന്മാരുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമുള്ള ആദിമ ക്രൈസ്തവസഭയുടെ വിവരണങ്ങൾ ഈ ഗ്രന്ഥം നൽകുന്നു. ജെറൂസലേം സഭയുടെ സ്ഥാപനം, വിജാതീയരുടെ ഇടയിലെ സുവിശേഷ പ്രചരണം, വിശുദ്ധ പൗലോസിന്റെ ക്രിസ്തുമതത്തിലേക്കുള്ള പരിവർത്തനവും റോമിലെ കാരാഗ്രഹവാസവും (ഒന്നാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ) തുടങ്ങിയവ ഈ പുസ്തകത്തിൽ വിവരിക്കുന്നു. എങ്കിലും ഈ പുസ്തകത്തിന്റെ ആധികാരികത പലരും ചോദ്യം ചെയ്യുന്നു. വിശുദ്ധ പൗലോസ് എഴുതിയ ലേഖനങ്ങളുമായി ഈ പുസ്തകം പലപ്പോഴും പൊരുത്തപ്പെടാത്തതായി കാണാം. [2].

യേശുക്രിസ്തുവാണ് ക്രിസ്തുമതത്തിന്റെ കേന്ദ്രസ്വരൂപം.

 
യേശു ക്രിസ്തു
കന്യാജനനം · കുരിശുമരണം
ഉയിർത്തെഴുന്നേൽപ്പ് · വീക്ഷണങ്ങൾ
ക്രിസ്തുമസ് · ഈസ്റ്റർ
അടിസ്ഥാനങ്ങൾ
അപ്പോസ്തലന്മാർ · സുവിശേഷങ്ങൾ
പത്രോസ് · സഭ · ദൈവരാജ്യം
പുതിയ ഉടമ്പടി · സമയരേഖ · പൗലോസ്
ബൈബിൾ
പഴയ നിയമം · പുതിയ നിയമം
പുസ്തകങ്ങൾ · കാനോൻ · അപ്പോക്രിഫ
ദൈവശാസ്ത്രം
പിതാവ് · പുത്രൻ · പരിശുദ്ധാത്മാവ്
ത്രിത്വം · ചരിത്രം · ക്രിസ്തുവിജ്ഞാനീയം
മറിയം · അപ്പോസ്തലവിജ്ഞാനീയം
യുഗാന്തചിന്ത · രക്ഷ · സ്നാനം
ചരിത്രവും പാരമ്പര്യങ്ങളും
ആദിമസഭ · പ്രമാണങ്ങൾ · സന്ദേശം
കോൺസ്റ്റന്റൈൻ · സൂനഹദോസുകൾ
ക്രിസോസ്തമസ് · കുരിശുയുദ്ധങ്ങൾ
നവീകരണം · പുനർനവീകരണം
പാശ്ചാത്യ-പൗരസ്ത്യ വിഭജനം
വിഭാഗങ്ങൾ
*പാശ്ചാത്യ സഭകൾ
പൊതു വിഷയങ്ങൾ
ആരാധനാക്രമം · കലണ്ടർ · അടയാളങ്ങൾ
ക്രിസ്തീയ സംഘടനകൾ · വിമർശനങ്ങൾ
പ്രാർത്ഥനകൾ · സഭൈക്യപ്രസ്ഥാനം
ഗിരിപ്രഭാഷണം · സംഗീതം · കല
മറ്റ് മതങ്ങളുമായുള്ള ബന്ധം
ലിബറൽ തിയോളജി
ക്രിസ്തുമതം കവാടം

അവലംബം തിരുത്തുക

  1. R. Gerberding and J. H. Moran Cruz, Medieval Worlds (New York: Houghton Mifflin Company, 2004) p. 51
  2. ഉദാഹരണത്തിനു കത്തോലിക്ക എൻസൈക്ലോപീഡിയ: അപ്പൊസ്തോലന്മാരുടെ പ്രവർത്തനങ്ങൾ: സാധുതയ്ക്ക് എതിരെയുള്ള വാദങ്ങൾ: "എങ്കിലും പരക്കെ തെളിയിക്കപ്പെട്ട ഈ സത്യത്തിന് ഖണ്ഡനാവാദങ്ങൾ ഉണ്ട്. ബോർ, ഷ്വാൻബെക്ക്, ഡെ വെറ്റ്, ഡേവിഡ്സൺ, മയേറോഫ്, ഷ്ലര്മാച്ചെർ, ബ്ലീക്ക്, ക്രെങ്കെൽ, തുടങ്ങിയവർ അപ്പൊസ്തോലന്മാരുടെ പ്രവർത്തനങ്ങളുടെ സാധുത ചോദ്യം ചെയ്തിട്ടുണ്ട്. അപ്പൊസ്തോലന്മാരുടെ പ്രവർത്തനങ്ങൾ, (9-ആം അദ്ധ്യായം, 19 മുതൽ 28 വരെയുള്ള വാക്യങ്ങൾ) ഗലീലിയർക്ക് എഴുതിയ ലേഖനം,(1-ആം അദ്ധ്യായം, 17 - 19 വാക്യങ്ങൾ) എന്നിവ തമ്മിൽ പൊരുത്തപ്പെടുന്നില്ല എന്നതാണ് പ്രധാന എതിർ‌വാദം. ഗലീലിയര്ക്ക് എഴുതിയ ലേഖനത്തിൽ ഒന്നാം അദ്ധ്യായം 17, 18, വാക്യങ്ങളിൽ‍ വിശുദ്ധ പൗലോസ് തന്റെ മതപരിവർത്തനത്തിനുശേഷം അറേബ്യയിലേക്ക് പോയതായും പിന്നീട് ഡമാസ്കസിലേക്ക് തിരിച്ചുവന്നതായും പറയുന്നു. പിന്നീട് മൂന്നുവർഷത്തിനു ശേഷം ജെറൂസലേമിൽ പോയി സെഫാസിനെ കണ്ടു എനും പറയുന്നു. അപ്പൊസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽ വിശുദ്ധ പൗലോസ് അറേബ്യയിലേക്ക് പോയതിനെ കുറിച്ച് പരാമർശങ്ങൾ ഇല്ല. വിശുദ്ധ പൗലോസ് സിനഗോഗുകളിൽ പഠിപ്പിച്ചതിനു തൊട്ടുപിന്നാലെ സെഫാസിനെ കാണുവാൻ ജെറൂസലേമിലേക്ക് പോയി എന്നാണ് അപ്പൊസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽ വിവരിക്കുന്നത്. ഹിൽജെൻഫെൽഡ്, വെൻഡ്റ്റ്, വീസാക്കർ, വീസ്, തുടങ്ങിയവർ അപ്പൊസ്തോലന്മാരുടെ പ്രവർത്തനങ്ങൾ രചിച്ച ആളും വിശുദ്ധ പൗലോസും തമ്മിൽ ഇവിടെ വൈരുദ്ധ്യങ്ങൾ ഉണ്ട് എന്ന് ചൂണ്ടിക്കാട്ടുന്നു. കത്തോലിക്ക എൻസൈക്ലോപീഡിയ അപ്പൊസ്തോലന്മാരുടെ പ്രവർത്തനങ്ങളെ ഒരു തെളിയിക്കപ്പെട്ട സത്യമായി കരുതുന്നു എങ്കിലും ഈ പണ്ഡിതന്മാർ വിയോജിക്കുന്നു എന്ന കുറിപ്പുകളും ചേർക്കുന്നു.
"https://ml.wikipedia.org/w/index.php?title=ആദിമ_ക്രൈസ്തവസഭ&oldid=2615944" എന്ന താളിൽനിന്ന് ശേഖരിച്ചത്