ഉദാരദൈവശാസ്ത്രം

(ലിബറൽ തിയോളജി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ബൈബിളിനെ ചരിത്രപരവും തത്ത്വശാസ്ത്രപരവുമായ നിലപാടുകളിൽ വിമർശനാത്മകമായി പഠിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്ന രീതിയാണ് ഉദാരദൈവശാസ്ത്രം അഥവാ ലിബറൽ തിയോളജി. 18 നൂറ്റാണ്ടിലെ യൂറോപ്യൻ ജ്ഞാനോദയത്തോടെയായിരുന്നു(enlightenment), ക്രൈസ്തവലോകത്ത് ഇതിന്റെ തുടക്കം. മറ്റു പുരാതനമായ ഗ്രന്ഥങ്ങളുടെ പഠനത്തിൽ ഉപയോഗിക്കുന്ന സങ്കേതങ്ങൾ വേദപുസ്തകത്തിന്റെ പഠനത്തിലും പ്രസക്തമാണെന്ന് ഉദാരദൈവശാസ്ത്രജ്ഞർ വാദിക്കുന്നു. അത്തരം പഠനങ്ങളിൽ പലപ്പോഴും അവർ വ്യവസ്ഥാപിത സഭകളുടെ ഔദ്യോഗിക പ്രബോധനങ്ങളുടേയും വിശ്വാസപ്രമാണങ്ങളുടേയും ചട്ടക്കൂടുകളെ അതിലംഘിക്കുന്നു. മാനുഷികമായ ചിന്തകൾക്കും കാര്യകാരണങ്ങൾക്കും പ്രാധാന്യം നൽകുന്ന വ്യാഖ്യാനത്തിലൂടെ വേദപുസ്തകത്തിൽ നിന്ന് സ്വന്തമായ നിഗമനങ്ങളിൽ എത്തിച്ചേരുന്നുവെന്ന വിമർശനം അവർക്കെതിരെ വ്യവസ്ഥാപിതസഭകളിലെ യാഥാസ്ഥിതികപക്ഷം ഉന്നയിക്കാറുണ്ട്. [അവലംബം ആവശ്യമാണ്]

ഉദാരദൈവശാസ്ത്രവും ക്രൈസ്തവ സഭകളും തിരുത്തുക

വിശ്വാസം കൊണ്ട് നിരീശ്വരവാദികളോ ഭൌതികവാദികളോ പോലും ആയിരിക്കാവുന്ന ഉദാരദൈവശാസ്ത്രജ്ഞരെ ബൈബിൾ ഗവേഷകൻമാരായല്ലാതെ ദൈവശാസ്ത്രജ്ഞന്മാരോ വേദവിശാരദന്മാരോ ആയി കണക്കാക്കരുതെന്ന് യാഥാസ്ഥിതികർ വാദിക്കുന്നു. ഉദാരദൈവശാസ്ത്രത്തിലെ രചനകൾ ക്രൈസ്തവ സമൂഹത്തിൽ തെറ്റിദ്ധാരണക്കും വിവാദങ്ങൾക്കും കാരണമാകുന്നെന്ന പരാതിയും അവർക്കുണ്ട്. ഉദാരദൈവശാസ്ത്രജ്ഞന്മാരുടെ പുസ്തകങ്ങൾക്കും അഭിപ്രായങ്ങൾക്കും വ്യവസ്ഥാപിത സഭകളിൽ ഔദ്യോഗികസ്വീകൃതി കുറവാണ്. ഇവരെ ബൈബിൾ വിമർശകരായോ നിരൂപകരായോ മാത്രമേ പരിഗണിക്കാനാവൂ എന്ന നിലപാടാണ് പല സഭകളിലും ഔദ്യോഗിക നേതൃത്വത്തിനുള്ളത്.

ഉദാരദൈവശാസ്ത്രവും മാർക്സിസവും തിരുത്തുക

പല ലിബറൽ തിയോളജിയൻമാരും തീവ്രമായ മാർക്സിസ്റ്റ് ചിന്താഗതി പുലർത്തുന്നവരും വിപ്ളവ പ്രസ്ഥാനങ്ങൾക്ക് നേത്യത്വം നൽകിയവരും ആയിരുന്നു. ബൈബിളിനെയും മാർക്സിസ്റ് ആശയങ്ങളെയും ഒരുമിപ്പിക്കുവാൻ ഇവരുടെ എഴുത്തുകളിലൂടെ ശ്രമിച്ചിട്ടുണ്ട്. [1] [2] ലാറ്റിൻ അമേരിക്കയിൽ നല്ല സാധീനം നേടാൻ ഇവരുടെ ബൈബിൾ പഠനങ്ങളിലൂടെ സാധിച്ചിട്ടുണ്ട്.[അവലംബം ആവശ്യമാണ്]

യാഥാസ്ഥിതിക ദൈവശാസ്ത്രവുമായുള്ള താരതമ്യം തിരുത്തുക

യാഥാസ്ഥിതിക ദൈവശാസ്ത്രം ഉദാരദൈവശാസ്ത്രം
1.പരിശുദ്ധാത്മാവിന്റെ പ്രേരണയിൽ രേഖപ്പെടുത്തപ്പെട്ട ദൈവനിവേശിതഗ്രന്ഥമാണ് ബൈബിൾ എന്നതിൽ ഊന്നൽ കൊടുക്കുന്നു.
(2 തിമോ 3:16, 17)[3] 2 പത്രോസ് 1:20,21 [4]
ദൈവനിവേശിതമായിരിക്കാമെങ്കിലും മനുഷ്യഹസ്തങ്ങളുടെ സൃഷ്ടിയാണ് ബൈബിൾ എന്നതിന് പ്രാധാന്യം കല്പിക്കുന്നു
2. പുരാതന കാലത്തെ ഇതരഗ്രന്ഥങ്ങളിൽ പലതിനേയും പോലെ ക്രമാനുഗതമായി വികസിച്ചുണ്ടായതല്ല ബൈബിളെന്ന് വലിയൊരുഭാഗം യാഥാസ്ഥിതിക ദൈവശാസ്ത്രജ്ഞർ കരുതുന്നു. മനുഷ്യചരിത്രത്തിലൂടെയുള്ള ദൈവവെളിപാടിന്റെ വികാസത്തിൽ വിശ്വസിക്കുകയും ബൈബിൾ ഗ്രന്ഥങ്ങളുടെ ഇന്നത്തെ പാഠം അത്തരം വികസാസത്തിന്റെ ഫലമാണെന്നു കരുതുകയും ചെയ്യുന്നു.
3. യേശുക്രിസ്തു കന്യാജാതനാണെന്നും യേശുവിന്റെ കന്യാജനനത്തെ പഴയനിയമം കണിശമായി പ്രവചിച്ചിരുന്നു എന്നും വിശ്വസിക്കുന്നു . യേശുക്രിസ്തുവിന്റെ കന്യാജനനത്തെ സന്ദേഹത്തോടെ വീക്ഷിക്കുന്നു. പഴയനിയമത്തിൽ ഇതിനെക്കുറിച്ചുള്ളതായി പറയപ്പെടുന്നു പ്രവചനം ക്രിസ്തീയലേഖകന്മാർ ചില പഴയനിയമപാഠങ്ങൾക്കു നൽകിയ വിശേഷവ്യാഖ്യാനത്തിന്റെ ഫലമാണെന്നു കരുതുന്നു.
4. യേശുക്രിസ്തുവിനെ ദൈവപുത്രനും സമ്പൂർണ്ണദൈവവും സമ്പൂർണ്ണ മനുഷ്യനുമായി കാണുന്നു. യേശുവിന്റെ മനുഷ്യഭാവത്തിനു പ്രാധാന്യം കല്പിക്കുന്നു. പുതിയനിയമത്തിൽ യോഹന്നാന്റെ സുവിശേഷം മാത്രമാണ് യേശുവിനെ ദൈവത്തിന്റെ മനുഷ്യാവതാരമായി ചിത്രീകരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടുന്നു.
5. ത്രിയേക ദൈവവിശ്വാസത്തിൽ കേന്ദ്രീകൃതമായിരിക്കുന്നു. ആദിമസഭാചരിത്രത്തിലെ ദീർഘമായ ക്രിസ്തുശാസ്ത്രസംവാദങ്ങളിൽ ചരിത്രപരമായ ആകസ്മികതകളുടെ ബലത്തിൽ വിജയിച്ച പക്ഷത്തിന്റെ നിലപാടായി ത്രിത്വവിശ്വാസത്തെ കാണുന്നു. സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത ചില പുതിയനിയമവചനങ്ങളല്ലാതെ അതിനെ പിന്തുണക്കുന്നതായൊന്നും ബൈബിളിൽ ഇല്ലെന്നും വാദിക്കുന്നു.

 

 
യേശു ക്രിസ്തു
കന്യാജനനം · കുരിശുമരണം
ഉയിർത്തെഴുന്നേൽപ്പ് · വീക്ഷണങ്ങൾ
ക്രിസ്തുമസ് · ഈസ്റ്റർ
അടിസ്ഥാനങ്ങൾ
അപ്പോസ്തലന്മാർ · സുവിശേഷങ്ങൾ
പത്രോസ് · സഭ · ദൈവരാജ്യം
പുതിയ ഉടമ്പടി · സമയരേഖ · പൗലോസ്
ബൈബിൾ
പഴയ നിയമം · പുതിയ നിയമം
പുസ്തകങ്ങൾ · കാനോൻ · അപ്പോക്രിഫ
ദൈവശാസ്ത്രം
പിതാവ് · പുത്രൻ · പരിശുദ്ധാത്മാവ്
ത്രിത്വം · ചരിത്രം · ക്രിസ്തുവിജ്ഞാനീയം
മറിയം · അപ്പോസ്തലവിജ്ഞാനീയം
യുഗാന്തചിന്ത · രക്ഷ · സ്നാനം
ചരിത്രവും പാരമ്പര്യങ്ങളും
ആദിമസഭ · പ്രമാണങ്ങൾ · സന്ദേശം
കോൺസ്റ്റന്റൈൻ · സൂനഹദോസുകൾ
ക്രിസോസ്തമസ് · കുരിശുയുദ്ധങ്ങൾ
നവീകരണം · പുനർനവീകരണം
പാശ്ചാത്യ-പൗരസ്ത്യ വിഭജനം
വിഭാഗങ്ങൾ
*പാശ്ചാത്യ സഭകൾ
പൊതു വിഷയങ്ങൾ
ആരാധനാക്രമം · കലണ്ടർ · അടയാളങ്ങൾ
ക്രിസ്തീയ സംഘടനകൾ · വിമർശനങ്ങൾ
പ്രാർത്ഥനകൾ · സഭൈക്യപ്രസ്ഥാനം
ഗിരിപ്രഭാഷണം · സംഗീതം · കല
മറ്റ് മതങ്ങളുമായുള്ള ബന്ധം
ലിബറൽ തിയോളജി
  ക്രിസ്തുമതം കവാടം

ചില പ്രമുഖ ഉദാരദൈവശാസ്ത്രജ്ഞന്മാർ തിരുത്തുക

ആംഗ്ളിക്കൻ & പ്രൊട്ടസ്റന്റ് എഴുത്തുകാർ തിരുത്തുക

  • Friedrich Daniel Ernst Schleiermacher(1768–1834), ലിബറൽ തിയോളജിയുടെ പിതാവ് എന്ന് അറിയപ്പെടുന്നു.
  • William Ellery Channing (1780–1842), ത്രിത്വത്തെയും ബൈബിളിന്റെ ദൈവികതയെയും ചോദ്യം ചെയ്തു.
  • Charles Augustus Briggs (1841–1913) ബൈബിൾ വിമർശനങ്ങളുടെ വക്താവ് എന്ന് അറിയപ്പെടുന്നു.
  • Henry Ward Beecher (1813–1887), ലിബറൽ തിയോളജിക്ക് പൊതു അംഗീകാരം നേടുവാൻ പരിശ്രമിച്ചു.
  • Adolf von Harnack, (1851–1930), സാമൂഹിക സുവിശേഷം എന്ന ലിബറൽ തിയോളജി അവതരിപ്പിച്ചു.
  • Charles Fillmore (1854–1948).
  • Harry Emerson Fosdick (1878–1969)
  • Rudolf Bultmann (1884–1976), 1924വരെ ലിബറൽ തിയോളജിയുടെ പ്രചാരകൻ.
  • Paul Tillich (1886–1965)
  • Leslie Weatherhead (1893–1976
  • Lloyd Geering (1918–)
  • Paul Moore, Jr. (1919 - 2003)
  • John A.T. Robinson (1919–1983),
  • John Hick (b. 1922)
  • William Sloane Coffin (1924–2006)
  • John Shelby Spong (1931–)
  • Richard Holloway (1933-)
  • Keith Ward (b. 1938) Matthew Fox (priest) (b. 1940)
  • Marcus Borg (b. 1942) American biblical scholar and author.
  • Scotty McLennan (b. 1948)
  • Michael Dowd (b. 1958)
  • Douglas Ottati,

കത്തോലിക്കാ എഴുത്തുകാർ തിരുത്തുക

  • Pierre Teilhard de Chardin (1881–1955)
  • Yves Congar (1904–1995)
  • റെയ്മണ്ട് ബ്രൌൺ: (May 22, 1928 - August 8, 1998) വിമർശനാത്മകമായ വേദശാസ്ത്ര പഠനത്തിന് അമേരിക്കയിൽ തുടക്കം കുറിച്ച ആദ്യത്തെ കത്തോലിക്കാ പണ്ഡിതനാണ് ഇദ്ദേഹം. ലിബറൽ ദൈവശാസ്ത്ര പഠനത്തിന്റെ തറവാടായി പരിഗണിക്കുന്ന ന്യൂയോർക്കിലെ യൂണിയൻ തിയോളജിക്കൽ സെമിനാരിയിൽ 29 വർഷം അദ്ധ്യാപകനായിരുന്നു.
  • Edward Schillebeeckx, (1914–2009).
  • Hans Küng, (b. 1928)
  • John Dominic Crossan, (b. 1934)
  • Joan Chittister, (b. 1936)
  • Leonardo Boff, (b. 1938)

മറ്റുള്ളവർ തിരുത്തുക

  • Thomas Jefferson, as author of the Jefferson Bible,

അവലംബം തിരുത്തുക

  1. David Horowitz first describes liberation theology as 'a form of Marxised Christianity,' which has validity despite the awkward phrasing, but then he calls it a form of 'Marxist-Leninist ideology,' which is simply not true for most liberation theology..." Robert Shaffer, "Acceptable Bounds of Academic Discourse," Organization of American Historians Newsletter 35, November, 2007. URL retrieved 12 July 2010.
  2. http://www.mountainretreatorg.net/articles/dangers_of_liberation_theology.shtml
  3. എല്ലാതിരുവെഴുത്തും ദൈവശ്വാസീയമാകയാൽ ദൈവത്തിന്റെ മനുഷ്യൻ സകല സൽപ്രവർത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന്നു. ഉപദേശത്തിന്നും ശാസനത്തിന്നും ഗുണീകരണത്തിന്നും നീതിയിലെ അഭ്യാസത്തിന്നും പ്രയോജനമുള്ളതു ആകുന്നു.
  4. തിരുവെഴുത്തിലെ പ്രവചനം ഒന്നും സ്വയമായ വ്യാഖ്യാനത്താൽ ഉളവാകുന്നതല്ല എന്നു ആദ്യം തന്നേ അറിഞ്ഞു കൊള്ളേണം. പ്രവചനം ഒരിക്കലും മനുഷ്യന്റെ ഇഷ്ടത്താൽ വന്നതല്ല, ദൈവകല്പനയാൽ മനുഷ്യർ പരിശുദ്ധാത്മനിയോഗം പ്രാപിച്ചിട്ടു സംസാരിച്ചതത്രേ.
"https://ml.wikipedia.org/w/index.php?title=ഉദാരദൈവശാസ്ത്രം&oldid=2281076" എന്ന താളിൽനിന്ന് ശേഖരിച്ചത്