പ്രൊട്ടസ്റ്റന്റ് നവീകരണം
പതിനാറാം നൂറ്റാണ്ടിൽ മാർട്ടിൻ ലൂഥർ[1], ജോൺ കാൽവിൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ യൂറോപ്പിലെ ക്രിസ്തുമത വിശ്വാസികളുടെ ഇടയിൽ നടന്ന നവീകരണനീക്കങ്ങളെയാണ് പ്രൊട്ടസ്റ്റന്റ് നവീകരണം എന്ന് പറയുന്നത്. കത്തോലിക്കാ സഭയിലെ ചടങ്ങുകളെയും സിദ്ധാന്തങ്ങളെയും എതിർത്ത് പ്രൊട്ടസ്റ്റന്റ് സഭകളുടെ ഉദ്ഭവത്തിന് കാരണമായി. അയർലന്റ്, ബ്രിട്ടന്റെ ചില ഭാഗങ്ങൾ എന്നിവയൊഴികെയുള്ള വടക്കൻ യൂറോപ്പിലെ ഭാഗങ്ങളിലെ ജനങ്ങൾ പ്രൊട്ടസ്റ്റന്റ് വിശ്വാസികളായിത്തീർന്നെങ്കിലും തെക്കൻ യൂറോപ്പിലുള്ളവർ കത്തോലിക്കാ വിശ്വാസത്തിൽ തുടർന്നു.
പ്രൊട്ടസ്റ്റന്റ് നവീകരണത്തെ തുടർന്ന് പാശ്ചാത്യ ക്രിസ്തീയസഭയിൽ ഉണ്ടായ സ്ഥിതിവിശേഷത്തെ നേരിടാനായി പതിനാറാം നൂറ്റാണ്ടിൽ റോമൻ കത്തോലിക്കാ സഭ ഒരു സഭാസമ്മേളനം വിളിച്ചുകൂട്ടി, ത്രെന്തോസ് സൂനഹദോസ് എന്നറിയപ്പെടുന്ന ഈ സഭാസമ്മേളനം,കത്തോലിക്കാ സഭയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സഭാസമ്മേളനങ്ങളിൽ ഒന്നായി ഇതു പരിഗണിക്കപ്പെടുന്നു.[2]