പ്രധാന മെനു തുറക്കുക

കൂദാശകൾ

(കൂദാശ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ക്രിസ്തു സ്ഥാപിച്ചതും വരപ്രസാദം നല്കുന്നതുമായ പ്രതീകാത്മക ചടങ്ങുകൾ ആണ്‌ കൂദാശകൾ [1] .കൂദാശകളിലൂടെ ദൈവത്തിന്റെ സാന്നിധ്യവും പ്രവർത്തനവും വഴി മനുഷ്യനുൾപ്പെടെയുള്ള ദൈവസൃഷ്ടികൾ വിശുദ്ധീകരിക്കപ്പെടുന്നു എന്നാണു ക്രൈസ്തവ വിശ്വാസം [2].

യേശുക്രിസ്തുവാണ് ക്രിസ്തുമതത്തിന്റെ കേന്ദ്രസ്വരൂപം.

 
യേശു ക്രിസ്തു
കന്യാജനനം · കുരിശുമരണം
ഉയിർത്തെഴുന്നേൽപ്പ് · വീക്ഷണങ്ങൾ
ക്രിസ്തുമസ് · ഈസ്റ്റർ
അടിസ്ഥാനങ്ങൾ
അപ്പോസ്തലന്മാർ · സുവിശേഷങ്ങൾ
പത്രോസ് · സഭ · ദൈവരാജ്യം
പുതിയ ഉടമ്പടി · സമയരേഖ · പൗലോസ്
ബൈബിൾ
പഴയ നിയമം · പുതിയ നിയമം
പുസ്തകങ്ങൾ · കാനോൻ · അപ്പോക്രിഫ
ദൈവശാസ്ത്രം
പിതാവ് · പുത്രൻ · പരിശുദ്ധാത്മാവ്
ത്രിത്വം · ചരിത്രം · ക്രിസ്തുവിജ്ഞാനീയം
മറിയം · അപ്പോസ്തലവിജ്ഞാനീയം
യുഗാന്തചിന്ത · രക്ഷ · സ്നാനം
ചരിത്രവും പാരമ്പര്യങ്ങളും
ആദിമസഭ · പ്രമാണങ്ങൾ · സന്ദേശം
കോൺസ്റ്റന്റൈൻ · സൂനഹദോസുകൾ
ക്രിസോസ്തമസ് · കുരിശുയുദ്ധങ്ങൾ
നവീകരണം · പുനർനവീകരണം
പാശ്ചാത്യ-പൗരസ്ത്യ വിഭജനം
വിഭാഗങ്ങൾ
പൊതു വിഷയങ്ങൾ
ആരാധനാക്രമം · കലണ്ടർ · അടയാളങ്ങൾ
ക്രിസ്തീയ സംഘടനകൾ · വിമർശനങ്ങൾ
പ്രാർത്ഥനകൾ · സഭൈക്യപ്രസ്ഥാനം
ഗിരിപ്രഭാഷണം · സംഗീതം · കല
മറ്റ് മതങ്ങളുമായുള്ള ബന്ധം
ലിബറൽ തിയോളജി
P christianity.svg ക്രിസ്തുമതം കവാടം

ഉള്ളടക്കം

വാക്കിന്റെ അർഥംതിരുത്തുക

കൂദാശ എന്ന സുറിയാനി പദത്തിന് വിശുദ്ധീകരിക്കൽ എന്നാണർഥം.[അവലംബം ആവശ്യമാണ്]

ഏഴു കൂദാശകൾതിരുത്തുക

കൂദാശകൾ ഏഴാണെന്ന് ആദ്യമായി സ്ഥാപിച്ചത് 12-ആം ശതകത്തിൽ പീറ്റർ ലൊബാർഡ് ആണ്. ലത്തീൻ സഭയിൽ ഇതു പ്രചരിപ്പിച്ചത് തോമസ് അക്വിനാസും.[3]

മാമ്മോദീസതിരുത്തുക

ക്രൈസ്തവ സഭയിൽ അംഗത്വം നല്കുന്ന പ്രാരംഭകൂദാശയാണ് മാമ്മോദീസ. സ്‌നാനപ്പെടുന്ന വ്യക്തിയെ ജലത്തിൽ മൂന്നുതവണ പൂർണമായി മുക്കുകയായിരുന്നു പ്രാചീനരീതി. മെത്രാനോ വൈദികനോ ഡീക്കനോ തലയിൽ വെള്ളമൊഴിച്ച് പ്രാർഥിക്കുകയാണ് ഇന്നു ചെയ്യുന്നത്. അടിയന്തരഘട്ടങ്ങളിൽ ആർക്കും സ്‌നാനപ്പെടാം. പെന്തക്കൊസ്തർ മുതിർന്നവർക്ക് സ്നാനം നൽകുന്ന രീതിയാണ്‌ അനുവർത്തിച്ചു പോരുന്നത്.

കുമ്പസാരംതിരുത്തുക

ക്രിസ്തുവിന്റെ ഉത്ഥാനശേഷം സ്ഥാപിച്ചതാണ് പാപസങ്കീർത്തനം (കുമ്പസാരം). മനസ്താപപ്പെടുക, പാപങ്ങൾ ഏറ്റുപറയുക, പ്രായശ്ചിത്തംചെയ്യുക എന്നിവ അവശ്യഘടകങ്ങളാണ്. ആദിമ ക്രിസ്ത്യാനികളിൽ ഇതൊരു സാമൂഹിക കർമമായിരുന്നു.

വിശുദ്ധകുർബാനതിരുത്തുക

പാപസങ്കീർത്തനംവഴി ദൈവവരപ്രസാദം നേടിയശേഷം മാത്രം സ്വീകരിക്കാവുന്നതാണ് വിശുദ്ധകുർബാന. സ്വയം ഉത്തമ മനസ്താപം നടത്തിയാലും മതിയാകും. വിശ്വാസികളുടെ ആധ്യാത്മിക ഭോജനമായ അപ്പത്തിലും വീഞ്ഞിലും ക്രിസ്തുവിന്റെ ജീവനുള്ള ശരീരവും രക്തവും ഉൾക്കൊള്ളുന്നുവെന്നാണ് സങ്കല്പം.

മൂറോനഭിഷേകംതിരുത്തുക

പ്രധാന ലേഖനം: സ്ഥൈര്യലേപനം

ക്രിസ്തുവിലുള്ള വിശ്വാസം സ്ഥിരീകരിക്കുന്ന പരിശുദ്ധാത്മാവിന്റെ പ്രത്യേകവരത്തെ കുറിക്കുന്നതാണ് സ്ഥൈര്യലേപനം. ക്രിസ്മ (ബാൾസവും ഒലിവെണ്ണയും ചേർന്ന തൈലം) നെറ്റിയിൽ പുരട്ടി പ്രാർഥിച്ചുകൊണ്ട് മെത്രാൻ നല്കുന്ന കൂദാശയാണിത്. ക്രിസ്മവഴി ക്രിസ്തുസദൃശനാകുന്നു എന്നാണ് വിശ്വാസം. പ്രൊട്ടസ്റ്റന്റ് സഭക്കാർ ഇത് അനുഷ്ഠിക്കുന്നില്ല. പൗരസ്ത്യസഭക്കാർ ജ്ഞാനസ്‌നാനത്തോടൊപ്പം ഇതു നല്കുന്നു. ജീവിതത്തിൽ ഒരിക്കൽ മാത്രം നല്കുന്നതാണ് ഈ കൂദാശ. പാശ്ചാത്യസഭക്കാർ 7 വയസ്സുകഴിഞ്ഞവർക്കേ ഇതു നല്കൂ.

വിവാഹം, പൗരോഹിത്യംതിരുത്തുക

കുടുംബജീവിതത്തിനു തുടക്കം കുറിക്കുന്ന വിവാഹം, പൗരോഹിത്യം എന്നീ കൂദാശകൾ, വൈദികനോ മെത്രാനോ അതിലും ഉയർന്ന പദവിയിലുള്ള വൈദികമേലധ്യക്ഷന്മാരോ ദേവാലയത്തിൽ വച്ചു മാത്രം നല്കുന്നവയാണ്. ഈ കൂദാശകൾ നിർബന്ധമായി അനുഷ്ഠിക്കേണ്ടവയല്ല.

രോഗികളുടെ തൈലാഭിഷേകംതിരുത്തുക

രോഗിക്ക് ആശ്വാസം നല്കുന്ന രോഗീലേപനമാണ് തൈലാഭിഷേകം. വാസ്തവത്തിൽ ഇത് അന്ത്യകൂദാശയല്ല; ഒരിക്കൽ മാത്രമേ നല്കാവൂ എന്നുമില്ല.[അവലംബം ആവശ്യമാണ്]

കേരളത്തിലെ സഭകളിൽതിരുത്തുക

കൂടുതൽ വായനയ്ക്ക്തിരുത്തുക

അവലംബംതിരുത്തുക

പുറം കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=കൂദാശകൾ&oldid=2762982" എന്ന താളിൽനിന്ന് ശേഖരിച്ചത്