കസ്തൂരിമാൻ (ചലച്ചിത്രം)

മലയാള ചലച്ചിത്രം
(കസ്തൂരി മാൻ(ചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

എ.കെ. ലോഹിതദാസിന്റെ സംവിധാനത്തിൽ കുഞ്ചാക്കോ ബോബൻ, മീര ജാസ്മിൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2003-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് കസ്തൂരിമാൻ. മുദ്ര ആർട്സിന്റെ ബാനറിൽ എ.കെ. ലോഹിതദാസ് നിർമ്മിച്ച ചെയ്ത ഈ ചിത്രം മുദ്ര ആർട്സ് വിതരണം ചെയ്തിരിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് എ.കെ. ലോഹിതദാസ് ആണ്. [1] [2] [3].

കസ്തൂരിമാൻ
വി.സി.ഡി. പുറംചട്ട
സംവിധാനംഎ.കെ. ലോഹിതദാസ്
നിർമ്മാണംഎ.കെ. ലോഹിതദാസ്
രചനഎ.കെ. ലോഹിതദാസ്
അഭിനേതാക്കൾകുഞ്ചാക്കോ ബോബൻ
മീര ജാസ്മിൻ
സംഗീതംഔസേപ്പച്ചൻ
ഗാനരചനകൈതപ്രം ദാമോദരൻ നമ്പൂതിരി
എ.കെ. ലോഹിതദാസ്
ഛായാഗ്രഹണംവേണു
ചിത്രസംയോജനംരാജാ മുഹമ്മദ്
സ്റ്റുഡിയോമുദ്ര ആർട്സ് പ്രൊഡക്ഷൻ
വിതരണംമുദ്ര ആർട്സ്
റിലീസിങ് തീയതി2003 ഏപ്രിൽ 4
രാജ്യംഇന്ത്യ
ഭാഷമലയാളം

കൈതപ്രം ദാമോദരൻ നമ്പൂതിരി, എ.കെ. ലോഹിതദാസ് എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ഔസേപ്പച്ചൻ ആണ്. ഗാനങ്ങൾ വിപണനം ചെയ്തത് സത്യം ഓഡിയോസ്.

ഗാനങ്ങൾ
  1. അഴകേ കണ്മണിയേ – പി. ജയചന്ദ്രൻ , സുജാത മോഹൻ
  2. വൺ പ്ലസ് വൺ – എം.ജി. ശ്രീകുമാർ , ജ്യോത്സ്ന
  3. കാർകുഴലീ തേൻ കുരുവീ – സുജാത മോഹൻ
  4. പൂങ്കുയിലേ കാർകുഴലീ – വിധു പ്രതാപ്
  5. രാക്കുയിൽ പാടീ രാവിന്റെ ശോകം – കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര (ഗാനരചന: എ.കെ. ലോഹിതദാസ്)
  6. മാരിവിൽ തൂവൽ കൊണ്ടെൻ മനസ്സിന്റെ – സന്തോഷ് കേശവ്
  7. രാക്കുയിൽ പാടീ രാവിന്റെ ശോകം – കെ.ജെ. യേശുദാസ് (ഗാനരചന: എ.കെ. ലോഹിതദാസ്)

അണിയറ പ്രവർത്തകർ

തിരുത്തുക

പുരസ്കാരങ്ങൾ

തിരുത്തുക
  • കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2004 – മികച്ച നടി – മീര ജാസ്മിൻ
  • കേരള ഫിലിം ക്രിടിക്സ് അവാർഡ് 2004 – മികച്ച നടി – മീര ജാസ്മിൻ

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  1. "കസ്തൂരിമാൻ(2003)". മലയാളചലച്ചിത്രം.കോം. Retrieved 2023-02-19.
  2. "കസ്തൂരിമാൻ(2003))". മലയാളസംഗീതം ഇൻഫൊ. Retrieved 2023-02-19.
  3. "കസ്തൂരിമാൻ(2003)". സ്പൈസി ഒണിയൻ. Archived from the original on 2022-10-07. Retrieved 2023-02-19.
  4. "കസ്തൂരിമാൻ(2003)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 19 ഫെബ്രുവരി 2023.
"https://ml.wikipedia.org/w/index.php?title=കസ്തൂരിമാൻ_(ചലച്ചിത്രം)&oldid=4145281" എന്ന താളിൽനിന്ന് ശേഖരിച്ചത്