വേണു (ഛായാഗ്രാഹകൻ)
മലയാളചലച്ചിത്രവേദിയിലെ പ്രമുഖനായ ഒരു ഛായാഗ്രാഹകനും സംവിധായകനുമാണ് വേണു. 80-ലേറെ ചിത്രങ്ങൾക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുകയും മികച്ച ഛായാഗ്രഹണത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം മൂന്നു തവണ നേടുകയും ചെയ്തിട്ടുണ്ട്. 1998-ൽ ദയ എന്ന ചിത്രത്തിലൂടെ മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന അവാർഡും കരസ്ഥമാക്കി.വളരെയധികം ശ്രദ്ധിക്കപ്പെട്ട ചലചിത്രമാണ് ഇദ്ദേഹത്തിന്റെ മുന്നറിയിപ്പ്(2014). 1982-ൽ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഛായാഗ്രഹണത്തിൽ ബിരുദം നേടി . അവിടെ വച്ചാണ് പിന്നീട് പ്രശസ്ത ചിത്രസംയോജകയായി തീർന്ന ബീന പോളിനെ പരിചയപ്പെടുന്നത്. 1983-ൽ ഇവർ വിവാഹിതരായി. മാളവിക എന്നു പേരുള്ള ഒരു മകളുണ്ട്.
Venu, ISC | |
---|---|
ജനനം | Venugopal |
ദേശീയത | Indian |
കലാലയം | FTII |
തൊഴിൽ | Director of Photography, Film director |
സ്ഥാനപ്പേര് | ISC |
ജീവിതപങ്കാളി(കൾ) | Beena Paul |
സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
തിരുത്തുകവർഷം | ചലച്ചിത്രം | രചന |
---|---|---|
1998 | ദയ[1] | എം.ടി. |
2014 | മുന്നറിയിപ്പ്[2] | വേണു, ഉണ്ണി ആർ. |
2017 | കാർബൺ[3] | വേണു |
അവലംബം
തിരുത്തുക- ↑ http://www.mathrubhumi.com/movies-music/news/manju-warrier-venu-on-carbon-movie-fahadh-faasil-fahad-fazil-daya-movie--1.2588201
- ↑ https://malayalam.filmibeat.com/news/mammootty-s-munnariyippu-ready-release-venu-125124.html
- ↑ http://www.azhimukham.com/film-director-venu-on-carbon-movie-interview-by-veena/
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് വേണു
- http://www.fandango.com/venu/filmography/p115305 Archived 2011-06-15 at the Wayback Machine.
- http://www.cinemaofmalayalam.net/venu.html Archived 2010-04-25 at the Wayback Machine.