ഒരു മലയാള നാടകനടിയാണ് വിനോദിനി. മൂവായിരത്തോളം വേദികളിൽ അഭിനയിച്ച വിനോദിനി മികച്ച നടിക്കും സഹനടിക്കുമുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.[1]

ജീവിതരേഖ

തിരുത്തുക

ഹരിപ്പാട് പത്തുവള്ളിൽ വീട്ടിൽ ബാലസാഹിത്യകാരൻ ശ്രീധറിന്റെ മകളായി ജനിച്ചു. ഹരിപ്പാട് നവദർശനയുടെ ഭക്തനന്ദനാർ എന്ന നൃത്തനാടകത്തിൽ ദേവിയുടെ വേഷമിട്ട് അഭിനയം ആരംഭിച്ചു. അഞ്ചുവർഷക്കാലം നൃത്തനാടകങ്ങളിൽ അഭിനയിച്ചു. പിന്നീട് 19-ആം വയസ്സിൽ കൊച്ചിൻ നാടക വേദിയിലെത്തി. ഇവിടെ മാർത്താണ്ഡവർമ്മ എന്ന നാടകതത്തിലെ സുഭദ്രയുടെ വേഷമാണ് ആദ്യം അവതരിപ്പിച്ചത്.[1]

ചങ്ങനാശ്ശേരി അണിയറ, തിരുവനന്തപുരത്തെ അതുല്യ, സങ്കീർത്തന, ആക്ഷരകല, ഓച്ചിറ നിള, സരിഗ തുടങ്ങിയ സമിതികളിൽ അഭിനയിച്ചു. ഒരേ നാടകത്തിൽ ഒന്നിലധികം വേഷങ്ങൾ ഇവർ അവതരിപ്പിക്കുന്നു. തിരുവനന്തപുരം അക്ഷരകലയുടെ കിംകരണീയം എന്ന നാടകത്തിൽ ആദിവാസി പെൺകുട്ടിയായും റാണിയായുമുള്ള അഭിനയത്തിന് 2001-ൽ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാർഡ് നേടി.[1]

നല്ലവരുടെ സ്വപ്നം എന്ന നാടകം 480-ലധികം വേദികളിൽ അവതരിപ്പിച്ചു.

അഭിനയിച്ച നാടകങ്ങൾ

തിരുത്തുക
  • ട്രൂത്ത് ഇന്ത്യാ ടി.വി.ചാനൽ
  • ഭക്തനന്ദനാർ
  • മാർത്താണ്ഡവർമ്മ
  • കിംകരണീയം
  • നല്ലവരുടെ സ്വപ്നം

പുരസ്കാരങ്ങൾ

തിരുത്തുക

2007-ൽ വിനോദിനിക്കു മികച്ച നാടക നടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. 2001-ൽ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാർഡും ലഭിച്ചിട്ടുണ്ട്.[1]

  1. 1.0 1.1 1.2 1.3 "അരങ്ങിലെ അനുഭവക്കരുത്തുമായി വിനോദിനി". മാതൃഭൂമി. 2013 ഓഗസ്റ്റ് 4. Archived from the original on 2013-08-04. Retrieved 2013 ഓഗസ്റ്റ് 4. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=വിനോദിനി&oldid=3970912" എന്ന താളിൽനിന്ന് ശേഖരിച്ചത്