നന്ദകിഷോർ
മലയാള കലാലോകത്ത് നാടകനടൻ, ചലച്ചിത്രനടൻ, ഫലിതപ്രഭാഷകൻ[1], എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് നന്ദകിഷോർ (നന്ദകിഷോർ നെല്ലിക്കൽ).
നന്ദകിഷോർ | |
---|---|
തൊഴിൽ | ഫലിതപ്രഭാഷകൻ, നാടകനടൻ, ചലച്ചിത്രനടൻ |
ദേശീയത | ഇന്ത്യൻ |
രക്ഷിതാവ്(ക്കൾ) | മണ്ണത്ത് ലക്ഷ്മിനാരായണ മേനോൻ, നെല്ലിയ്ക്കൽ അമ്മു അമ്മ |
ജീവിതരേഖ
തിരുത്തുകതൃശ്ശൂർ ജില്ലയിലെ വല്ലച്ചിറയിൽ 1962 മെയ് ഏഴാം തിയതി മണ്ണത്ത് ലക്ഷ്മിനാരായണമേനോൻ, നെല്ലിക്കൽ അമ്മു അമ്മ ദമ്പതികളുടെ മകനായി ജനനം. സാഹിത്യകാരനും, നിരൂപകനും, കവിയും അധ്യാപകനുമായിരുന്ന അച്ഛനായിരുന്നു നന്ദകിഷോരിന്റെ കലാജീവിതപ്രവേശനത്തിനുള്ള പ്രചോദനം. ഏഴാം ക്ലാസുവരെ വല്ലച്ചിറ ഗവ. യു. പി. സ്കൂളിൽ പഠിച്ചു. ചേർപ്പ് സി. എൻ. എൻ. ബോയ്‌സ് ഹൈസ്‌കൂളിൽ ഹൈസ്‌കൂൾ വിദ്യാഭ്യാസം. പ്രീ-ഡിഗ്രി, ബി.കോം എന്നിവ തൃശൂർ ഗവ. കോളേജിൽ. എം. കോം. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ. കാലിക്കറ്റ് സർവകലാശാലയിൽ നിന്നാണ് ഇതെല്ലാം പാസായത്. 1984 ൽ എം.കോം. പാസായ ശേഷം തൃശൂർ അരണാട്ടുകരയിലുള്ള സ്കൂൾ ഓഫ് ഡ്രാമ യിൽ ചേർന്നു. ആ കോഴ്സ് പൂർത്തിയാക്കിയില്ല. 1985 ജൂലൈ മുതൽ 1986 സെപ്റ്റംബർ വരെ എറണാകുളം ഔവർ പാരലൽ കോളേജിൽ പഠിപ്പിച്ചു. അതിനുശേഷം തൃശൂർ നഗരത്തിലെ വിവിധ പാരലൽ കോളേജുകളിൽ പഠിപ്പിച്ചു. ഇക്കാലത്താണ് പ്രസിദ്ധ നാടക സംവിധായകൻ ജോസ് ചിറമ്മലിനെ പരിചയപ്പെടുന്നത്. തുടർന്ന് അദ്ദേഹം നേതൃത്വം നൽകി സ്ഥാപിച്ച "റൂട്ട്" എന്ന നാടകസംഘത്തിൽ ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങി. അതോടൊപ്പം തന്നെ വല്ലച്ചിറ യിൽ പ്രവർത്തിച്ചിരുന്ന കളിയരങ്ങ് എന്നു പേരുള്ള കലാ-നാടക പഠനസംഘത്തിലും പ്രവർത്തിച്ചിരുന്നു.
കുഞ്ഞുണ്ണിമാഷുടെ നമ്പൂരിഫലിതങ്ങൾ എന്ന ഹാസ്യസമാഹാരത്തിൽ നിന്നും, കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിൽ നിന്നും തെരഞ്ഞെടുത്ത ഫലിതങ്ങളെ സമകാലീനസംഭവങ്ങളുമായി കൂട്ടിയിണക്കി നമ്പൂരിഫലിതങ്ങൾ എന്ന പേരിൽ ഹാസ്യരസപ്രധാനമായ ഒരു പുതിയ ഏകാഭിനയകലാരൂപം 1992ൽ സ്വയം ചിട്ടപ്പെടുത്തി വേദിയിൽ അവതരിപ്പിച്ചു. അത് പിന്നേട് കേരളത്തിലങ്ങോളമിങ്ങീളം നൂറുകണക്കിനു വേദികളിൽ അവതരിപ്പിക്കപ്പെട്ടു. നമ്പൂരിഫലിതങ്ങളിലെ ആക്ഷേപഹാസ്യാവതരണവും, നാടകവേദികളിലെ മികച്ച അഭിനയപാടവവുമാണ് നന്ദകിഷോറിനെ ചലചിത്രമേഖലയിലെ ശ്രദ്ധേയനായ നടനാക്കി മാറ്റിയത്. വിനയപൂർവ്വം വിദ്യാധരൻ, ശാന്തം, കസ്തൂരിമാൻ, ജോർജ്ജേട്ടൻസ് പൂരം, തോവാളപ്പൂക്കൾ, കാഞ്ചീപുരത്തെ കല്യാണം, വീരപുത്രൻ, പൊറിഞ്ചു മറിയം ജോസ്, അള്ള് രാമേന്ദ്രൻ, ഓം ശാന്തി ഓശാന, ലൗഡ് സ്പീക്കർ, ആട്ടക്കഥ, കലി, ഒരു മെക്സിക്കൻ അപാരത തുടങ്ങി അമ്പതിലേറെ ചലചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മഴവിൽ മനോരമ ടെലിവിഷൻ ചാനലിലെ തട്ടീം മുട്ടീം എന്ന ഹാസ്യപരമ്പരയിലെ ശങ്കരൻ [2] എന്ന പ്രവാസിയുടെ വേഷം നന്ദകിഷോറിന്റെ അഭിനയത്താൽ പ്രേഷകശ്രദ്ധ പിടിച്ചുപറ്റിയതാണ്.
പുരസ്കാരങ്ങൾ
തിരുത്തുകവികടവാണി എന്ന ഹാസ്യസമാഹാരത്തിന് ഹാസ്യസാഹിത്യത്തിനുള്ള 2006-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം [3] ലഭിച്ചിട്ടുണ്ട്.
കൃതികൾ
തിരുത്തുകകുടുംബം
തിരുത്തുകഭാര്യ- ലത മക്കൾ - പ്രഹ്ളാദൻ, കാളിദാസൻ
അവലംബം
തിരുത്തുക- ↑ https://www.manoramaonline.com/district-news/thrissur/2020/11/23/thrissur-nanda-kishore-jokes.html
- ↑ https://www.manoramaonline.com/homestyle/spot-light/2020/04/02/thatteem-mutteem-fame-pravasi-shankaran-nandakishore-home-life.html
- ↑ http://www.keralasahityaakademi.org/ml_aw8.htm
- ↑ http://www.keralaculture.org/malayalam/haasyasahityam-awards/456
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-05-15. Retrieved 2021-05-15.