ഒ.എൻ.വി. കുറുപ്പ്

മലയാളകവി
(ഒ.എൻ.വി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളത്തിലെ പ്രശസ്തകവിയായിരുന്നു ഒ. എൻ. വി. കുറുപ്പ് (ജനനം: 27 മെയ് 1931, മരണം: 13 ഫെബ്രുവരി 2016). ഒ.എൻ.വി. എന്ന ചുരുക്കപേരിലുമറിയപ്പെടുന്നു. ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലു കുറുപ്പ്[1][2] എന്നാണു പൂർണ്ണനാമം. 1982മുതൽ 1987വരെ കേന്ദ്രസാഹിത്യഅക്കാദമിയംഗമായിരുന്നു. കേരളകലാമണ്ഡലത്തിന്റെ ചെയർമാൻസ്ഥാനവും ഒ.എൻ.വി. വഹിച്ചിട്ടുണ്ട്. സാഹിത്യരംഗത്തെ സംഭാവനകൾ പരിഗണിച്ച്, 2007-ലെ ജ്ഞാനപീഠ പുരസ്കാരം ഇദ്ദേഹത്തിനു 2010-ൽ ലഭിച്ചു.[3] പത്മശ്രീ (1998), പത്മവിഭൂഷൺ (2011)തുടങ്ങിയ ബഹുമതികൾനൽകി കേന്ദ്രസർക്കാർ ആദരിച്ചിട്ടുണ്ട്..[4] നിരവധി സിനിമകൾക്കും നാടകങ്ങൾക്കും ടെലിവിഷൻസീരിയലുകൾക്കും നൃത്തശിൽപങ്ങൾക്കും ഗാനങ്ങൾ രചിച്ചിട്ടുണ്ട്‌. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന്, 2016 ഫെബ്രുവരി 13-ന് തിരുവനന്തപുരത്തുവച്ച്‌ അന്തരിച്ചു. മലയാളത്തിലെ ആധുനികകവിതയ്ക്കു ഭാവുകത്വപരമായ പൂർണ്ണത നൽകുന്നതിലും കവിതയെ സാധാരണജനങ്ങളിലെത്തിക്കുന്നതിനും മുന്നിൽനിന്നവരിൽ പ്രമുഖനായിരുന്നു ഒ.എൻ.വി. സ്വയംചൊല്ലിയവതരിപ്പിച്ച കവിതകൾ, ആസ്വാദകർ ഇരുകൈയുംനീട്ടി സ്വീകരിച്ചു.

ഒ. എൻ. വി. കുറുപ്പ്
ഒ. എൻ. വി. കുറുപ്പ്
ജനനം(1931-05-27)മേയ് 27, 1931
മരണം13 ഫെബ്രുവരി 2016(2016-02-13) (പ്രായം 84)
വിദ്യാഭ്യാസംബിരുദാനന്തരബിരുദം
തൊഴിൽകവി , പ്രൊഫസ്സർ
ജീവിതപങ്കാളി(കൾ)പി.പി. സരോജിനി
കുട്ടികൾരാജീവൻ, ഡോ. മായാദേവി
മാതാപിതാക്ക(ൾ)ഒ. എൻ. കൃഷ്ണകുറുപ്പ് , കെ. ലക്ഷ്മിക്കുട്ടിയമ്മ
ഒപ്പ്

ജീവിതരേഖ

തിരുത്തുക

കൊല്ലം ജില്ലയിലെ ചവറയിൽ ഒറ്റപ്ലാക്കൽ കുടുംബത്തിൽ ഒ.എൻ. കൃഷ്ണകുറുപ്പിന്റെയും കെ. ലക്ഷ്മിക്കുട്ടിയമ്മയുടേയും പുത്രനായി 1931ൽ ജനിച്ച അദ്ദേഹം, മാതാപിതാക്കളുടെ മൂന്നുമക്കളിൽ ഇളയമകനായിരുന്നു. അദ്ദേഹത്തിന് എട്ടുവയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു. പരമേശ്വരനെന്നായിരുന്നു ആദ്യത്തെ പേര്. അപ്പു ഓമനപ്പേരും. സ്കൂളിൽച്ചേർത്തപ്പോൾ മുത്തച്ഛനായ തേവാടി വേലുക്കുറുപ്പിന്റെ പേരാണു നൽകിയത്. അപ്പു, സ്കൂളിൽ ഒ.എൻ. വേലുക്കുറുപ്പും സഹൃദയർക്കു പ്രിയങ്കരനായ ഒ.എൻ.വി.യുമായി. പ്രാഥമികവിദ്യാഭ്യാസം കൊല്ലത്തായിരുന്നു. ശങ്കരമംഗലം ഹൈസ്കൂളിൽ തുടർവിദ്യാഭ്യാസം.

1948-ൽ സ്കൂളിൽനിന്ന് ഇൻറർമീഡിയറ്റ് പാസ്സായ ഒ.എൻ.വി, കൊല്ലം എസ്.എൻ. കോളേജിൽ ബിരുദപഠനത്തിനായിച്ചേർന്നു. 1952-ൽ സാമ്പത്തികശാസ്ത്രത്തിൽ ബിരുദമെടുത്തു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽനിന്ന്, 1955-ൽ മലയാളത്തിൽ ബിരുദാനന്തരബിരുദവും കരസ്ഥമാക്കി. ഇടതുപക്ഷവിദ്യാർത്ഥിപ്രസ്ഥാനമായ ഓൾ ഇന്ത്യാ സ്റ്റുഡൻ്റ്സ് ഫെഡറേഷൻ (എ.ഐ.എസ്‌.എഫ്)ന്റെ നേതാവായിരുന്നു.

പത്നി: സരോജിനി, മകൻ: രാജീവ്, മകൾ: മായാദേവി. പ്രമുഖഗായിക അപർണ്ണ രാജീവ് പേരമകളാണ്.

1989ൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ, ഇ‌ടതുസ്വതന്ത്രനായി തിരുവനന്തപുരം മണ്ഡലത്തിൽനിന്നു മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. കോൺഗ്രസിലെ എ. ചാൾസാണ് വിജയിച്ചത്.

ഔദ്യോഗികജീവിതം

തിരുത്തുക

1957മുതൽ എറണാകുളം മഹാരാജാസ് കോളേജിൽ അദ്ധ്യാപകനായി. 1958മുതൽ 25 വർഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും കോഴിക്കോട് ആർട്സ് ആൻഡ് സയൻസ് കോളേജിലും തലശ്ശേരി ഗവ: ബ്രണ്ണൻ കോളേജിലും തിരുവനന്തപുരം ഗവ: വിമൻസ് കോളേജിലും മലയാ‍ളവിഭാഗം തലവനായി സേവനമനുഷ്ഠിച്ചു. 1986 മേയ് 31ന് ഔദ്യോഗികജീവിതത്തിൽനിന്നു വിരമിച്ചെങ്കിലും പിന്നീട് ഒരുവർഷക്കാലം കോഴിക്കോട് സർവ്വകലാശാലയിൽ വിസിറ്റിങ് പ്രൊഫസർ ആയിരുന്നു. കുട്ടികളുടെ ദ്വൈവാരികയായ തത്തമ്മയുടെ മുഖ്യപത്രാധിപരായിരുന്നു.

കേരള കലാമണ്ഡലത്തിന്റെ ചെയർമാൻ, കേന്ദ്രസാഹിത്യഅക്കാദമിയംഗം, കേരളസാഹിത്യഅക്കാദമിയംഗം എന്നീനിലകളിലും പ്രവർത്തിച്ചു. ഇന്ത്യൻ പ്രോഗ്രസ്സീവ് റൈറ്റേഴ്സ് ദേശീയഅധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. യു.കെ., കിഴക്കൻ യൂറോപ്പ് , യുഗോസ്ലാവിയ, സോവിയറ്റ് യൂണിയൻ, അമേരിക്ക, ജർമ്മനി, സിംഗപ്പൂർ, മാസിഡോണിയ, ഗൾഫ് രാജ്യങ്ങൾതുടങ്ങിയ വിദേശരാജ്യങ്ങളിൽ ഒ.എൻ.വി. സന്ദർശനംനടത്തിയിട്ടുണ്ട് .

കാവ്യജീവിതം

തിരുത്തുക

വിദ്യാർത്ഥിയായിരിക്കുമ്പോൾത്തന്നെ കവിതാരചനതുടങ്ങിയ ഒ.എൻ.വി. തന്റെ ആദ്യകവിതയായ മുന്നേറ്റം' എഴുതുന്നത് പതിനഞ്ചാം വയസ്സിലാണ് . 1949-ൽ പുറത്തിറങ്ങിയ പൊരുതുന്ന സൗന്ദര്യം ആണ് ആദ്യത്തെ കവിതാസമാഹാരം.[5] ആദ്യം ബാലമുരളി എന്നപേരിൽ പാട്ടെഴുതിയിരുന്ന ഒ.എൻ.വി. ശ്രീ ഗുരുവായൂരപ്പൻ എന്ന ചലച്ചിത്രംമുതലാണ് ഒ.എൻ.വി. എന്നപേരിൽത്തന്നെ ഗാനങ്ങളെഴുതിത്തുടങ്ങിയത്.[6] ആറുപതിറ്റാണ്ടു ദൈർഘ്യമുള്ള സാഹിത്യജീവിതത്തിൽ നിരവധി പുരസ്കാരങ്ങൾ ഇദ്ദേഹത്തെത്തേടിയെത്തിയിട്ടുണ്ട്. 1987-ൽ മാസിഡോണിയയിലെ സ്ട്രൂഗ അന്തർദ്ദേശീയ കാവ്യോത്സവത്തിൽ ഭാരതകവിതയെ പ്രതിനിധാനംചെയ്തു.

 
ഒ. എൻ. വി. കുറുപ്പും സുഗതകുമാരിയും കേരളസംസ്ഥാനബാലസാഹിത്യഇൻസ്റ്റിറ്റ്യൂട്ടിന്റെ പരിപാടിക്കിടയിൽ

പ്രധാനകൃതികൾ

തിരുത്തുക

കവിതാസമാഹാരങ്ങൾ [7]

തിരുത്തുക
  • പൊരുതുന്ന സൗന്ദര്യം
  • സമരത്തിന്റെ സന്തതികൾ
  • ഞാൻ നിന്നെ സ്നേഹിക്കുന്നു
  • മാറ്റുവിൻ
  • ദാഹിക്കുന്ന പാനപാത്രം
  • ഒരു ദേവതയും രണ്ടു ചക്രവർത്തിമാരും‍
  • ഗാനമാല‍
  • നീലക്കണ്ണുകൾ
  • മയിൽപ്പീലി
  • അക്ഷരം
  • ഒരുതുള്ളി വെളിച്ചം
  • കറുത്തപക്ഷിയുടെ പാട്ട്
  • കാറൽമാർക്സിന്റെ കവിതകൾ
  • ഞാൻ അഗ്നി
  • അരിവാളും രാക്കുയിലും‍
  • അഗ്നിശലഭങ്ങൾ (കവിത)

  • ഭൂമിക്ക് ഒരു ചരമഗീതം
  • മൃഗയ
  • വെറുതെ
  • ഉപ്പ്
  • അപരാഹ്നം
  • ഭൈരവന്റെ തുടി
  • ശാർങ്ഗകപ്പക്ഷികൾ
  • ഉജ്ജയിനി
  • മരുഭൂമി
  • നാലുമണിപ്പൂക്കൾ'
  • തോന്ന്യാക്ഷരങ്ങൾ
  • നറുമൊഴി‍
  • വളപ്പൊട്ടുകൾ‍
  • ഈ പുരാതനകിന്നരം‍
  • സ്നേഹിച്ചുതീരാത്തവർ ‍
  • സ്വയംവരം‍
  • അർദ്ധവിരാമകൾ‍
  • ദിനാന്തം
  • സൂര്യന്റെ മരണം *പത്തു പൂ

പഠനങ്ങൾ

തിരുത്തുക
  • കവിതയിലെ പ്രതിസന്ധികൾ‍
  • കവിതയിലെ സമാന്തരരേഖകൾ
  • എഴുത്തച്ഛൻ
  • പാഥേയം

കൂടാതെ നാടക-ചലച്ചിത്രഗാന മേഖലകളിലും ഒ. എൻ. വി. യുടെ സംഭാവനകൾ മഹത്തരമാണ്.

ചലച്ചിത്രഗാനങ്ങൾ

തിരുത്തുക

ഒ.എൻ.വിയുടെ ശ്രദ്ധേയങ്ങളായ ചില ചലച്ചിത്രഗാനങ്ങൾ:[5]

  • ഇന്ദുപുഷ്പം ചൂടിനിൽക്കും രാത്രി... (മികച്ച ഗാനരചയ്താവിനുള്ള ദേശീയചലച്ചിത്രപുരസ്ക്കാരം നേടി)
  • ഇന്ദ്രനീലിമയോലും ഈ മിഴിപ്പൊയ്കകളിൽ... (മികച്ച ഗാനരചയ്താവിനുള്ള ദേശീയചലച്ചിത്രപുരസ്ക്കാരം നേടി)
  • ആരെയും ഭാവ ഗായകനാക്കും...
  • ആത്മാവിൽ മുട്ടിവിളിച്ചതുപോലെ...
  • ഒരു ദലംമാത്രം വിടർന്നൊരു....
  • ശ്യാമസുന്ദരപുഷ്പമേ.....[8]
  • സാഗരങ്ങളേ....
  • നീരാടുവാൻ, നിളയിൽ....
  • കേവലമർത്ത്യഭാഷ കേൾക്കാത്ത....
  • മഞ്ഞൾപ്രസാദവും നെറ്റിയിൽച്ചാർത്തി....
  • ശരദിന്ദുമലർദീപനാളം നീട്ടി...
  • ഓർമകളേ, കൈവള ചാർത്തി.........
  • അരികിൽ നീയുണ്ടായിരുന്നെങ്കിൽ...........[8]
  • വാതിൽപ്പഴുതിലൂടെൻമുന്നിൽ.....
  • ആദിയുഷസന്ധ്യപൂത്തതിവിടെ...
  • ഒരുവട്ടംകൂടെയെൻ ഓർമ്മകൾമേയുന്ന

ഓർമ്മക്കുറിപ്പുകൾ (ആത്മകഥ)

തിരുത്തുക

പോക്കുവെയിൽ മണ്ണിലെഴുതിയത്

പുരസ്കാരങ്ങൾ

തിരുത്തുക

ജ്ഞാനപീഠപുരസ്കാരം, (2007) പത്മശ്രീ, (1998) പത്മവിഭൂഷൺ (2011) എന്നീ ബഹുമതികൾക്കു പുറമേ ഒട്ടനേകം പുരസ്കാരങ്ങൾ ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.

സാഹിത്യമേഖലയിലെ പുരസ്കാരങ്ങൾ

തിരുത്തുക
പുരസ്കാരം വർഷം കൃതി
കേരള സാഹിത്യ അക്കാദമി പുരസ്കാരം 1971 അഗ്നിശലഭങ്ങൾ
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 1975 അക്ഷരം
എഴുത്തച്ഛൻ പുരസ്കാരം[9] 2007
ചങ്ങമ്പുഴ പുരസ്കാരം -
ഭാരതീയ ഭാഷാപരിഷത്ത് അവാർഡ് -
ഖുറം ജോഷ്വാ അവാർഡ് -
എം.കെ.കെ.നായർ അവാർഡ് -
സോവിയറ്റ്‌ലാൻഡ് നെഹ്രു പുരസ്കാരം 1981 ഉപ്പ്
വയലാർ രാമവർമ പുരസ്കാരം 1982 ഉപ്പ്
പന്തളം കേരളവർമ്മ ജന്മശതാബ്ദി പുരസ്കാരം - കറുത്ത പക്ഷിയുടെ പാട്ട്
വിശ്വദീപ പുരസ്കാരം - ഭൂമിക്കൊരു ചരമഗീതം
മഹാകവി ഉള്ളൂർ പുരസ്കാരം - ശാർങ്ഗക പക്ഷികൾ
ആശാൻ പുരസ്കാരം - ശാർങ്ഗക പക്ഷികൾ
ആശാൻ പ്രൈസ് ഫോർ പൊയട്രി - അപരാഹ്നം
പാട്യം ഗോപാലൻ അവാർഡ് - ഉജ്ജയിനി
ഓടക്കുഴൽ പുരസ്കാരം - മൃഗയ
ബഹറിൻ കേരളീയ സമാജം സാഹിത്യ പുരസ്കാരം -
പുഷ്കിൻ മെഡൽ

കടമ്മനിട്ട പുരസ്കാരം||2015||

ചലച്ചിത്രമേഖലയിലെ പുരസ്കാരങ്ങൾ

തിരുത്തുക

മികച്ച ഗാനരചയിതാവിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം

തിരുത്തുക
വർഷം വിചിത്രം
1989 വൈശാലി

മികച്ച ഗാനരചയിതാവിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ

തിരുത്തുക
വർഷം ചിത്രം
2016 കാംബോജി (മരണാനന്തരം)
2008 ഗുൽമോഹർ
1990 രാധാമാധവം
1989 ഒരു സായാഹ്നത്തിന്റെ സ്വപ്നത്തിൽ, പുറപ്പാട്
1988 വൈശാലി
1987 മണിവത്തൂരിലെ ആയിരം ശിവരാത്രികൾ
1986 നഖക്ഷതങ്ങൾ
1984 അക്ഷരങ്ങൾ, ഇത്തിരിപ്പൂവേ ചുവന്നപൂവേ
1983 ആദാമിന്റെ വാരിയെല്ല്
1980 യാഗം, അമ്മയും മകളും
1979 ഉൾക്കടൽ
1977 മദനോത്സവം
1976 ആലിംഗനം
1973 സ്വപ്നാടനം

മികച്ച ഗാനരചയിതാവിനുള്ള ഫിലിംഫെയർ പുരസ്കാരം

തിരുത്തുക
വർഷം ചിത്രം
2009 പഴശ്ശിരാജ

മികച്ച ഗാനരചയിതാവിനുള്ള ഏഷ്യാനെറ്റ് ചലച്ചിത്രപുരസ്കാരങ്ങൾ

തിരുത്തുക
വർഷം ചിത്രം
2001 മേഘമൽഹർ
2002 എന്റെ ഹൃദയത്തിന്റെ ഉടമ

മറ്റ് പുരസ്കാരങ്ങളും ബഹുമതികളും

തിരുത്തുക

തിരഞ്ഞെടുപ്പുകൾ

തിരുത്തുക
തിരഞ്ഞെടുപ്പുകൾ [10] [11]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും വോട്ടും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും
1989 തിരുവനന്തപുരം ലോകസഭാമണ്ഡലം എ. ചാൾസ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്. 367825 ഒ.എൻ.വി. കുറുപ്പ് സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്. 316912 പി. അശോക് കുമാർ ബി.ജെ.പി. 56046

അന്ത്യം

തിരുത്തുക

അവസാനകാലത്ത് വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഏറെ പൊറുതിമുട്ടിയിരുന്നുവെങ്കിലും കവിതാലോകത്തും സംസ്കാരികമണ്ഡലങ്ങളിലും സജീവസാന്നിദ്ധ്യമായിരുന്നു ഒ.എൻ.വി. 2016 ജനുവരി 21-ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ചുനടന്ന പാകിസ്താനി ഗസൽ മാന്ത്രികൻ ഗുലാം അലിയുടെ കച്ചേരിയാണ് അദ്ദേഹം അവസാനം പങ്കെടുത്ത പൊതുപരിപാടി. വീൽച്ചെയറിലാണ് അദ്ദേഹം അന്ന് പരിപാടിയ്ക്കെത്തിയത്. കുറച്ചുദിവസങ്ങൾക്കുശേഷം അദ്ദേഹം തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. ഓരോ ദിവസം ചെല്ലുംതോറും അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായിക്കൊണ്ടിരുന്നു. ഒടുവിൽ 2016 ഫെബ്രുവരി 13-ന് വൈകീട്ട് 4:30-ന് തന്റെ 84-ആം വയസ്സിൽ അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു. ഹൃദയസ്തംഭനമായിരുന്നു മരണകാരണം. മൃതദേഹം സ്വവസതിയായ വഴുതക്കാട്ടെ ഇന്ദീവരത്തിലും വി.ജെ.ടി. ഹാളിലുമായി രണ്ടുദിവസം പൊതുദർശനത്തിന് വച്ചശേഷം ഒ.എൻ.വി. തന്നെ നാമകരണം ചെയ്ത തൈക്കാട് ശാന്തികവാടം ശ്മശാനത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. അദ്ദേഹത്തിന്റെ ശവസംസ്കാരം നടക്കുമ്പോൾ ഗാനഗന്ധർവൻ ഡോ. കെ.ജെ. യേശുദാസിന്റെ നേതൃത്വത്തിൽ 84 ഗായകർ അദ്ദേഹം ജീവിച്ച 84 വർഷങ്ങളെ പ്രതിനിധീകരിച്ച് അണിനിരന്ന് അദ്ദേഹത്തിന്റെ കവിതകളും ഗാനങ്ങളും ആലപിച്ച് അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിച്ചു.

അവലംബങ്ങൾ

തിരുത്തുക
  1. ചവറ കെ.എസ്.പിള്ള. ഒ.എൻ.വി യിലൂടെ.
  2. "നിറവിന്ന്ര്". 2010 സെപ്റ്റംബർ 25. Archived from the original on 2010-11-04. Retrieved 2010 നവംബർ 5. {{cite news}}: Check date values in: |accessdate= and |date= (help)
  3. "ഒ.എൻ.വി കുറുപ്പിന് ജ്ഞാനപീഠം". Archived from the original on 2010-09-27. Retrieved 2010-09-24.
  4. Padma Awards Announced
  5. 5.0 5.1 "സർവജ്ഞപീഠത്തി". മാധ്യമം ദിനപത്രം. 2010-09-26. Archived from the original on 2010-09-29. Retrieved 2010-09-26.
  6. http://www.manoramaonline.com/literature/literaryworld/84th-birth-day-of-onv-kurupu.html?fb_comment_id=979579612054878_980046225341550
  7. ഒ.എൻ.വി.കുറുപ്പ് (2001). ഒ.എൻ.വിയുടെ കവിതകൾ. ഡി സി ബുക്സ്. {{cite book}}: Cite has empty unknown parameters: |1= and |2= (help)
  8. 8.0 8.1 "പാട്ടോർമ്മ". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 691. 2011 മെയ് 30. Retrieved 2013 മാർച്ച് 18. {{cite news}}: Check date values in: |accessdate= and |date= (help)
  9. "Civic reception for O.N.V. Kurup". The Hindu. Archived from the original on 2008-04-01. Retrieved നവംബർ 1, 2008.
  10. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2019-03-17.
  11. http://www.keralaassembly.org


പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഒ.എൻ.വി._കുറുപ്പ്&oldid=4088770" എന്ന താളിൽനിന്ന് ശേഖരിച്ചത്