ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ ചവറ

കൊല്ലം നഗരത്തിൽചവറ സബ്ജില്ലയിൽ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു സർക്കാർ വിദ്യാലയമാണ് ജി.ബി.എച്ച്.എസ്.എസ്. ചവറ. ശതാബ്ദിയുടെ നിറവിൽ നിൽക്കുന്ന ഈ സ്കൂൾ സംസ്കൃതം സ്കൂളായി ആരംഭിച്ച് പിന്നീട് ഇംഗ്ലീഷ് മീഡിയം സ്കൂളായി.

ചരിത്രം

തിരുത്തുക

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് ശ്രീ ശങ്കരൻ തമ്പി മുൻകൈയ്യെടുത്ത് സ്ഥാപിച്ച ചവറ ഗവ : ഹൈസ്ക്കൂൾ കരുനാഗപ്പളളി, കുന്നത്തൂർ താലൂക്കുകളിലെ ജനങ്ങളുടെ വിദ്യാഭാസത്തിനുളള ഏക ഹൈസ്കൂളായിരുന്നു . ആ കാലഘട്ടത്തിലെ പ്രഗല്ഭമതികളായ അധ്യാപകരുടെ സേവനത്താൽ ഈവിദ്യാലയം പ്രശസ്തിയുടെ പടവുകൾ ഓരോന്നായി പിന്നിട്ടു . മഹാകവി അഴകത്ത് പത്മനാഭക്കുറുപ്പ് കൃഷ്ണൻ നമ്പ്യാർ , മഠത്തിൽ ശങ്കുപ്പിളള , കേന്ദ്ര വിദ്യാഭാസ അവാർഡ് നേടിയ ത്രിവിക്രമ വാര്യർ , എം . പി . രാമൻ നായർ, ഭാർഗ്ഗവി അമ്മ എന്നിവർ അവരിൽ ചിലർ മാത്രം .ഈ സരസ്വതി ക്ഷേത്രത്തിൽ നിന്നും വിദ്യ നേടി സാഹിത്യ സാസ്കാരിക രംഗങ്ങളിൽ പ്രശസ്തി നേടിയവർ ധാരാളം . പത്മശ്രീ ശൂരനാട് കുഞ്ഞൻ പിളള , പത്മശ്രീഒ . എൻ .വി കുറുപ്പ്] , ശ്രീ എസ് . സുബ്രഹ്മണ്യൻ പോറ്റി , സി.എൻ . ശ്രീകണ്ഠൻ നായർ] , ടി.എൻ. ഗോപിനാഥൻ നായർ, പുളിമാന പരമേശ്വരൻ പിളള, ബേബി ജോൺ, സാംബശിവൻ എന്നിവർ ഇതിൽ ഉൾ‍പ്പെടുന്നു . തലമുറകളുടെ പാരമ്പര്യം കാത്തിസൂക്ഷിച്ചു കൊണ്ട് ലോകത്തിന്റെ നാനാ ഭാഗങ്ങളിലും ഇന്നും ഇവിടുത്തെ വിദ്യാർത്ഥികൾ തിളങ്ങി നിൽക്കുന്നു . രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി , പണ്ഡിത് ജവഹർലാൽ നെഹ്റു എന്നിവരുടെ പാദസ്പർശം ഏൽക്കാനും ഈ വിദ്യാലയത്തിനു ഭാഗ്യം സിദ്ധിച്ചിട്ടുണ്ട് . അപ്പർ പ്രൈമറി മുതൽ ഹയർ സെക്കണ്ടറി വരെ ഏകദേശം രണ്ടായത്തിലധികം കുട്ടികൾ പഠിക്കുന്ന വിദ്യാലയം പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മാതൃകാപരമായ മുന്നേറ്റം കാത്തുസൂക്ഷിക്കുന്നു . അഞ്ച് തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകി ഇന്നും ചവറ ഗവ : ഹയർസെക്കണ്ടറിസ്കൂൾ ഒരു പ്രകാശഗോപുരമായി ജ്വലിച്ചു നിൽക്കുന്നു .