പാട്യാല ഘരാനയിലെ പ്രശസ്ത ഗസൽ ഗായകനാണ് ഗുലാം അലി (Ghulam Ali). സ്വദേശത്തും വിദേശത്തുമായി നിരവധി ഗസൽ അവതരണങ്ങൾ നടത്തിയിട്ടുണ്ട്.

ഗുലാം അലി
Gulam ali copy.jpg
ഗുലാം അലി മദ്രാസിൽ(2005)
ജീവിതരേഖ
സ്വദേശംKaleke, Sialkot, Punjab, Pakistan
സംഗീതശൈലിGhazal
തൊഴിലു(കൾ)singer

ജീവിതരേഖതിരുത്തുക

1940 -ൽ ബ്രിട്ടീഷ് ഇന്ത്യയിലെ സിയൽക്കോട്ട് ജില്ലയിലെ കലെകേയിൽ(Kalekay) - (ഇന്ന് ആ സ്ഥലം പാകിസ്താനിലാണ്) ജനിച്ചു. റേഡിയോ ലാഹോറിൽ 1960 മുതൽ പാടാനാരംഭിച്ചു. ബഡേ ഗുലാം അലിഖാന്റെ കീഴിൽ സംഗീത പഠനം നടത്തി.

ശിവസേനയുടെ പ്രതിഷേധംതിരുത്തുക

ഗുലാം അലിയുടെ സംഗീത പരിപാടികൾ തടയുമെന്ന് 2015 ൽ ശിവസേന പ്രഖ്യാപിച്ചിരുന്നു. പാകിസ്താനുമായി യാതൊരുതരത്തിലുള്ള സാംസ്‌ക്കാരിക ബന്ധത്തിനും തയ്യാറല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗുലാം അലിയുടെ കച്ചേരിക്കെതിരെ ശിവസേന രംഗത്തെത്തിയത്.[1]

2016 -ൽ കേരളത്തിൽതിരുത്തുക

ഇന്ത്യയിൽ പലയിടത്തും കച്ചേരി അവതരണം മതമൗലികവാദികൾ തടഞ്ഞപ്പോഴും 2016 ജനുവരി 15-ന് അദ്ദേഹം തിരുവനന്തപുരത്ത് കച്ചേരി നടത്തുകയുണ്ടായി.[2]

പ്രധാന ഗസലുകൾതിരുത്തുക

അവലംബംതിരുത്തുക

  1. "പാക് ഗസൽ ഗായകൻ ഗുലാം അലിയുടെ കച്ചേരി തടയും - ശിവസേന". www.mathrubhumi.com. ശേഖരിച്ചത് 7 ഒക്ടോബർ 2015.
  2. http://www.madhyamam.com/kerala/2016/jan/15/171915
"https://ml.wikipedia.org/w/index.php?title=ഗുലാം_അലി&oldid=3257016" എന്ന താളിൽനിന്ന് ശേഖരിച്ചത്