എ. ചാൾസ്

കേരളത്തിലെ രാഷ്ട്രീയ പ്രവർത്തകൻ

കോൺഗ്രസ് നേതാവും തിരുവനന്തപുരം മുൻ എം.പിയുമായിരുന്നു എ. ചാൾസ്(14 നവംബർ 1930 – 26 ഒക്ടോബർ 2014).[1] എട്ടും ഒൻപതും പത്തും ലോക്സഭകളിൽ മൂന്നുതവണ തുടർച്ചയായി തിരുവനന്തപുരം മണ്ഡലത്തെ പ്രതിനിധീകരിച്ചു.[2]

എ. ചാൾസ്
എ. ചാൾസ്
മണ്ഡലംതിരുവനന്തപുരം
വ്യക്തിഗത വിവരങ്ങൾ
ജനനം(1930-11-14)നവംബർ 14, 1930
ആലപ്പുഴ, കേരളം
മരണം2014 ഒക്ടോബർ 26
തിരുവനന്തപുരം
രാഷ്ട്രീയ കക്ഷികോൺഗ്രസ്
പങ്കാളിഇവാൻജലിൻ
കുട്ടികൾമാത്യു ചാൾസ്
ഡോ. പോൾ ചാൾസ്
ഫിലിപ്പ് ചാൾസ്.
വസതിആലപ്പുഴ

ജീവിതരേഖ

തിരുത്തുക

തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകരയ്ക്കടുത്ത് കാഞ്ഞിരകുളത്ത് അബ്രഹാമിന്റെയും ഡാളിയുടെയും മകനായി 1930 നവംബർ 14 ന് ജനിച്ചു. തന്റെ 84-മത്തെ വയസ്സിൽ 2014 ഒക്‌ടോബർ 26 ന് മരിച്ചു.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന് ബി.എ. തിരുവനന്തപുരം ലോ കോളേജിനിന്ന് നിയമബിരുദ്ധവും കരസ്ഥമാക്കി.

അധികാര സ്ഥാനങ്ങൾ

തിരുത്തുക
  • കേരള പബ്ലിക് സർവീസ് കമ്മിഷനിൽ ഡെപ്യൂട്ടി സെക്രട്ടറി
  • 1991ൽ കോൺഗ്രസ് നിർവാഹക സമിതി അംഗം.
  • 1983 - കേരള പബ്ലിക് സർവീസ് കമ്മീഷൻ അംഗം.
  • കാട്ടാക്കട ക്രിസ്ത്യൻ കോളേജിന്റെ സ്ഥാപകരിലൊരാൾ
  • സി.എസ്.ഐ ദക്ഷിണ കേരള മഹാഇടവക സെക്രട്ടറി

തിരഞ്ഞെടുപ്പുകൾ

തിരുത്തുക
തിരഞ്ഞെടുപ്പുകൾ [3][4]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും വോട്ടും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും
1996 തിരുവനന്തപുരം ലോകസഭാമണ്ഡലം കെ.വി. സുരേന്ദ്രനാഥ് സി.പി.ഐ., എൽ.ഡി.എഫ്. 312622 എ. ചാൾസ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്. 291820 കെ. രാമൻ പിള്ള ബി.ജെ.പി. 74904
1991 തിരുവനന്തപുരം ലോകസഭാമണ്ഡലം എ. ചാൾസ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്. 334272 ഇ.ജെ. വിജയമ്മ സി.പി.ഐ., എൽ.ഡി.എഫ്. 290602 ഒ. രാജഗോപാൽ ബി.ജെ.പി. 80566
1989 തിരുവനന്തപുരം ലോകസഭാമണ്ഡലം എ. ചാൾസ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്. 367825 ഒ.എൻ.വി. കുറുപ്പ് സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്. 316912 പി. അശോക് കുമാർ ബി.ജെ.പി. 56046
1984 തിരുവനന്തപുരം ലോകസഭാമണ്ഡലം എ. ചാൾസ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്. 239791 നീലലോഹിതദാസൻ നാടാർ എൽ.കെ.ഡി., എൽ.ഡി.എഫ്. 186353 കേരള വർമ്മ രാജ എച്ച്.എം. 110449

കുടുംബം

തിരുത്തുക
  • ഭാര്യ - ഇവാഞ്ചലിൻ, മക്കൾ: മാത്യു ചാൾസ്, ഡോ. പോൾ ചാൾസ്, ഫിലിപ്പ് ചാൾസ്
  1. "മുൻ എം.പി എ. ചാൾസ് അന്തരിച്ചു". www.mathrubhumi.com. Archived from the original on 2014-10-26. Retrieved 26 ഒക്ടോബർ 2014.
  2. "CHARLES, SHRI A." ലോകസഭ വെബ്സൈറ്റ്. Retrieved 26 ഒക്ടോബർ 2014.[പ്രവർത്തിക്കാത്ത കണ്ണി]
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2019-03-17.
  4. http://www.keralaassembly.org
"https://ml.wikipedia.org/w/index.php?title=എ._ചാൾസ്&oldid=4080113" എന്ന താളിൽനിന്ന് ശേഖരിച്ചത്