വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം

തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Shajisn,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 10:30, 29 മാർച്ച് 2012 (UTC)Reply

വൈതൽ മല

തിരുത്തുക

താളിൽ നിന്നും തോന്നുംപോലെ വിവരം മായ്ക്കാതെ സംവാദതാളിൽ കുറിപ്പിടാൻ തയ്യാറാകൂ--റോജി പാലാ (സംവാദം) 05:21, 24 ഡിസംബർ 2012 (UTC)Reply

ചപ്പാരപ്പടവ്

തിരുത്തുക

ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് എന്ന താളിലെ വിവരങ്ങൾ പകർത്തി എന്തിനാണ് സുഹൃത്തേ ചപ്പാരപ്പടവ് എന്ന പുതിയ ലേഖനം സൃഷ്ടിക്കുന്നത്?--റോജി പാലാ (സംവാദം) 06:50, 24 ഡിസംബർ 2012 (UTC) ചപ്പാരപ്പടവ് എന്ന് നോക്കിയപ്പോൾ ഒന്നും കണ്ടില്ല അതോണ്ടാReply

പുലിക്കുരുമ്പ

തിരുത്തുക

മലയാളം വിക്കിപീഡിയയിൽ ഒരു പുതിയ ലേഖനം ആരംഭിച്ചതിനു നന്ദി. പക്ഷെ താങ്കൾ ആരംഭിച്ച ലേഖനത്തിൽ അടിസ്ഥാന വിവരങ്ങൾ പോലും ചേർത്തു കാണുന്നില്ലല്ലോ. ഇങ്ങനെയുള്ള ലേഖനങ്ങളെ വിക്കിപീഡിയയിൽ ഒറ്റവരി ലേഖനങ്ങൾ എന്നാണു വിളിക്കുന്നത്. ഇത്തരം ലേഖനങ്ങൾ ഒരു വിജ്ഞാനകോശ വായനക്കാരനെ സംബന്ധിച്ചിടത്തോളം യഥാർത്ഥത്തിൽ ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക. ഉദാഹരണത്തിനു വിക്കിപീഡിയയിലെ കേരളം എന്ന ലേഖനത്തിൽ ഇന്ത്യയിലെ ഒരു സംസ്ഥാനമാണ് കേരളം എന്ന വിവരം മാത്രമേ ഉള്ളൂവെങ്കിൽ അതു വായിക്കുന്ന ഒരു വിക്കിവായനക്കാരനു വിക്കിയോടുള്ള മനോഭാവം എന്താകുമെന്ന് ആലോചിക്കുക. ആയതിനാൽ താങ്കൾ തുടക്കമിട്ട പുലിക്കുരുമ്പ എന്ന ലേഖനത്തിൽ ലഭ്യമായ കൂടുതൽ വിവരങ്ങൾ, അവലംബം, ലഭ്യമായ വെബ് സൈറ്റിലേക്കുള്ള കണ്ണി, അന്തർവിക്കികണ്ണികൾ, ചിത്രങ്ങൾ, പുസ്തകങ്ങളുടെയോ മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിലോ ഉള്ള വിവരങ്ങൾ തുടങ്ങിയവ നൽകി ലേഖനം മെച്ചപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു. ഇത്തരത്തിലുള്ള നിരവധി ഒറ്റവരി ലേഖനങ്ങൾ മലയാളം വിക്കിപീഡിയയിലുണ്ട്. അവ വിക്കിപീഡിയ:വിക്കിപദ്ധതി/ഒറ്റവരി ലേഖന നിർമ്മാർജ്ജനം എന്ന താളിൽ കാണാം. കഴിയുമെങ്കിൽ അവിടെയുള്ള ലേഖനങ്ങളിൽ കൂടി അടിസ്ഥാന വിവരങ്ങൾ ചേർത്ത് മലയാളം വിക്കിപീഡിയയെ സഹായിക്കുക. ആനന്ദപ്രദമായ തിരുത്തലുകൾ ആശംസിച്ചുകൊണ്ട്. -- റോജി പാലാ (സംവാദം) 06:51, 24 ഡിസംബർ 2012 (UTC) ഞാൻ ഒരു പുതിയ വികിയനാണ് അടുത്തുതന്നെ കൂടുതൽ വിവരം ചേർക്കുന്നതാണ് നന്ദി Shajisn (സംവാദം) 13:00, 24 ഡിസംബർ 2012 (UTC)Reply

ഒപ്പ്

തിരുത്തുക

ലേഖനത്തിന്റെ സംവാദ താളുകളിലും,ഉപയോക്താവിന്റെ സം‌വാദം താളുകളിലും അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ ( ) എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. എന്നാൽ ലേഖനങ്ങൾക്കകത്ത് ഇത്തരത്തിൽ ഒപ്പുവക്കാതിരിക്കാനും ശ്രദ്ധിക്കുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ -- റസിമാൻ ടി വി 14:55, 24 ഡിസംബർ 2012 (UTC)Reply

അങ്കര

തിരുത്തുക

ബ്ലോഗ് താങ്കളുടേതാണോ?--റോജി പാലാ (സംവാദം) 08:51, 29 ഡിസംബർ 2012 (UTC)Reply

അല്ല Shajisn (സംവാദം) 09:35, 29 ഡിസംബർ 2012 (UTC)Reply

അങ്കര എന്ന താളിലെ ഉള്ളടക്കം വെബ്സൈറ്റിലേതിനു സമാനമാണ്. താങ്കൾ കോപ്പി ചെയ്തതാണോ?--റോജി പാലാ (സംവാദം) 10:07, 29 ഡിസംബർ 2012

അതെ Shajisn (സംവാദം) 10:44, 29 ഡിസംബർ 2012 (UTC)Reply

മറ്റുവെബ്സൈറ്റിൽനിന്നും പകർത്തുന്നത് പകർപ്പവകാശലംഘനമായതിനാൽ നീക്കം ചെയ്യപ്പെടാം. വാക്കുകൾ അവയിൽനിന്നും തനിപ്പകർപ്പാകാതെ താങ്കളുടെ സ്വന്തം വാക്കുകളിൽ എഴുതുക. --റോജി പാലാ (സംവാദം) 11:03, 29 ഡിസംബർ 2012 (UTC)Reply

പുതിയ വിക്കിയൻ മാരെ ഇങ്ങനെ നിരുൽസാഹിപ്പിക്കുന്നത് നല്ലതാണോ? വിക്കിയിലില്ലാത്ത ഒരു കാര്യം കൂട്ടി ചേർക്കുക മാത്രമാണ് ഞാൻ ചെയ്തത് , ഇതിൻറെ യൊക്കെ പുറകെ പോകുന്നതിന് മുൻപ് താങ്കൾക്ക് അത് തിരുത്താവുന്നതെ ഉള്ളു .Shajisn (സംവാദം) 12:05, 29 ഡിസംബർ 2012 (UTC)Reply

വിക്കിപീഡിയയിലെ വിവരങ്ങൾ ആർക്കും എന്താവശ്യത്തിനും ഉപയോഗിക്കാവുന്ന രീതിയിൽ സ്വതന്ത്രമാണ്. എന്നാൽ മറ്റുള്ളവരുടെ സൃഷ്ടികളെയും അവർക്ക് അതിന്മേലുള്ള പകർപ്പവകാശത്തെയും വിക്കിപീഡിയ മാനിക്കുന്നു. പകർപ്പവകാശമുള്ള ഉള്ളടക്കം അതേപടി വിക്കിപീഡിയയിലേക്ക് പകർത്തുന്നത് ശക്തമായി നിരുൽസാഹപ്പെടുത്തുന്നു. വിക്കിയിലില്ലാത്ത കാര്യം ഉൾപ്പെടുത്താനുള്ള താങ്കളുടെ ശ്രമം അഭിനന്ദനീയമാണ്. എന്നാൽ ബ്ലോഗിൽനിന്നും ഉള്ളടക്കം അതേപടി പകർത്തുന്നതിനു പകരം അവിടെനിന്നും താങ്കൾക്കുകിട്ടിയ വിവരങ്ങൾ സ്വന്തം വാക്കുകളിൽ എഴുതുകയാണ് വേണ്ടത്. താങ്കൾ നിർമ്മിച്ച ലേഖനം ഇക്കാരണം കൊണ്ട് ഒരിക്കലും നീക്കം ചെയ്യപ്പെടുകയില്ല. അത് മറ്റാരെങ്കിലും സ്വന്തം വാക്കുകളിൽ മാറ്റിയെഴുതി നിലനിർത്തുകതന്നെ ചെയ്യും. എന്നാൽ ഇത്തരത്തിലുള്ള പകർപ്പിനെപ്പറ്റിയും അതിനെപ്പറ്റിയുള്ള വിക്കിനയത്തെപ്പറ്റിയും താങ്കൾക്ക് പറഞ്ഞുതരുക എന്നത് കടമയായിക്കരുതുന്നു. --Vssun (സംവാദം) 12:26, 29 ഡിസംബർ 2012 (UTC)Reply

പ്രിയ Shajisn, വിക്കിപീഡിയയിൽ എന്തൊക്കെ വിവരങ്ങൾ ചേർക്കുന്നുവോ അത്രയും നല്ലതുതന്നെ. പക്ഷേ, വേറെ എവിടെയെങ്കിലും മറ്റാരെങ്കിലും എഴുതിച്ചേർത്തതു് (അതു വെറും രണ്ടു വരിയായിരുന്നാൽ പോലും) തക്കതായ പകർപ്പവകാശസാധുതയില്ലാതെ പകർത്തിവെക്കുന്നതു് വിക്കിപീഡിയ പ്രോത്സാഹിപ്പിക്കുന്നില്ല. അതേ സമയം അതേ വിവരങ്ങൾ സ്വന്തം നിലയിൽ പുതിയ ശൈലിയിൽ ഇവിടെ എഴുതുന്നതു സ്വാഗതാർഹമാണു താനും. എങ്കിൽ പോലും ആധികാരികമായ അവലംബങ്ങൾ കൂടി ചേർക്കേണ്ടി വരും.

ഇത്തരം നിർബന്ധങ്ങൾ കാണുമ്പോൾ, പുതിയ ഉപയോക്താവിനെ നിരുൽസാഹപ്പെടുത്തുന്നതായി ദയവു ചെയ്തു കണക്കാക്കരുതേ. വിക്കിപീഡിയയുടെ മൊത്തം ഗുണനിലവാരം കാത്തുസൂക്ഷിക്കാൻ ഇത്തരം നിബന്ധനകൾ അത്യാവശ്യമാണു്. വിശ്വപ്രഭ ViswaPrabha Talk 14:43, 29 ഡിസംബർ 2012 (UTC)Reply

കണ്ണികൾ ചേർക്കൽ

തിരുത്തുക

കണ്ണികൾ ചേർക്കാൻ ഈ താൾ സഹായകമാകും--റോജി പാലാ (സംവാദം) 13:05, 29 ഡിസംബർ 2012 (UTC)Reply

അങ്കര

തിരുത്തുക

ഈ ലേഖനത്തിലെ വാക്യങ്ങൾ http://harithachintha.blogspot.in/2009/09/blog-post_17.html എന്ന കണ്ണിയിൽ നിന്നും പകർത്തിയതാണ് എന്ന് തോന്നുന്നു. ഇത് പകർപ്പവകാശപ്രശ്നമുണ്ടാക്കും. സ്വന്തം വാക്കുകളിൽ മാറ്റിയെഴുതൂ. --Sivahari (സംവാദം) 14:29, 29 ഡിസംബർ 2012 (UTC)Reply

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം

തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Shajisn

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 22:22, 16 നവംബർ 2013 (UTC)Reply

പ്രമാണം:Vaithalmala.jpg

തിരുത്തുക

പ്രമാണം:Vaithalmala.jpg എന്ന പ്രമാണത്തിൽ പകർപ്പവകാശ ഫലകം ചേർത്തിട്ടില്ല. ഫലകം ചേർക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു. --ശ്രീജിത്ത് കെ (സം‌വാദം) 04:12, 22 ഡിസംബർ 2013 (UTC)Reply