വിക്കിപീഡിയ:കണ്ണികൾ ചേർക്കൽ

ഈ താൾ മലയാളം വിക്കിപീഡിയയുടെ ഔദ്യോഗിക മാർഗ്ഗരേഖയായി കണക്കാക്കുന്നു. വിക്കിപീഡിയയുടെ ലേഖകർ ഇതിനെ എല്ലാ ഉപയോക്താക്കളും പിന്തുടരേണ്ടതുണ്ടെന്ന് അംഗീകരിച്ചിരിക്കുന്നു. എന്നിരുന്നാലും ഇവിടുത്തെ പ്രതിപാദ്യങ്ങൾ മാറ്റമില്ലാത്തതൊന്നുമല്ല. സാമാന്യബോധത്തിനും സന്ദർഭത്തിനും ചേർത്തായിരിക്കണം ഇവ ഉപയോഗിക്കേണ്ടത്. ഈ താൾ തിരുത്തുവാൻ താങ്കൾ ഉദ്ദേശിക്കുന്നുവെങ്കിൽ, ആ പ്രവൃത്തി സർവ്വസമ്മതമാണെന്ന് ഉറപ്പുവരുത്തുക. സംശയം തോന്നിയാൽ സംവാദം താളിൽ രേഖപ്പെടുത്തുക.
ഈ താളിന്റെ രത്നച്ചുരുക്കം: വിക്കിപീഡിയയിലെ ലേഖനങ്ങളെ അവയുമായി ബന്ധമുണ്ടാകുന്ന മറ്റു ലേഖനങ്ങളുമായി പരസ്പരം ബന്ധിപ്പിക്കുവാനായി എല്ലാത്താളുകളിലും [[കേരളം|കേരളത്തിലെ]] എന്ന രീതിയിൽ കണ്ണികൾ ചേർക്കുന്നു. ഇത് വായനക്കാരെ അതാത് വിഷയത്തേയും അവയുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങളേയും മനസിലാക്കുവാനും വിഷയത്തെ ആഴത്തിൽ മനസിലാക്കാനും ഉപകരിക്കുന്നു.

വിക്കിപീഡിയയിൽ വിവിധ സാഹചര്യങ്ങളിൽ വിവിധ രീതിയിൽ ലേഖനങ്ങളിൽ കണ്ണികൾ ചേർക്കുന്നുണ്ട്. വായനക്കാരിൽ വിക്കിയെ ഒരു ലളിതരൂപമാക്കുവാൻ ഈ രീതി ഉപകരിക്കുന്നു.

കണ്ണികൾ (ലിങ്കുകൾ) ചേർക്കുന്നവിധം

തിരുത്തുക

ലേഖനങ്ങൾക്കുള്ളിൽ കണ്ണികൾ നൽകുന്നത്‌ വായന എളുപ്പമാക്കും. അതെങ്ങനെയെന്നു വിശദമായി താഴെ വിവരിക്കുന്നു.

  • ഉദാഹരണമായി, ലേഖനങ്ങളിൽ കേരളം എന്ന തലക്കെട്ടുള്ള ലേഖനത്തിലേക്കുള്ള ലിങ്ക്‌ [[കേരളം]] എന്നു നൽകുക. എന്നാൽ കേരളത്തിലെ എന്നാണ് കണ്ണിയെങ്കിൽ [[കേരളം|കേരളത്തിലെ]] എന്ന പ്രകാരം പൈപ്‌ഡ്‌ ലിങ്കായി നൽകുക. അപ്പോൾ കേരളത്തിലെ എന്ന കണ്ണി ആകെ നീലനിറത്തിലായി കണ്ണി തയ്യാറാകുന്നു. വിക്കിപീഡിയയിൽ നിലവില്ലാത്ത വിഷയങ്ങളിലേക്കും അത്തരത്തിൽ കണ്ണി നൽകാവുന്നതാണ്. (അടുത്ത കുറിപ്പ് കാണുക)
എഴുതുന്ന വിധം ദൃശ്യമാകുന്നത്.
[[കേരളം]] കേരളം
[[മലയാളം|കേരളത്തിലെ ഭാഷ]] സംസ്കാരത്തെ കേരളത്തിലെ ഭാഷ സംസ്കാരത്തെ
മലയാളം [[കേരളം|കേരളത്തിന്റെ]] മലയാളം കേരളത്തിന്റെ
കേരളത്തിലെ കണ്ണൂർ ജില്ലയിലെ [[രാമപുരം (കണ്ണൂർ)|രാമപുരത്താണ്]] കേരളത്തിലെ കണ്ണൂർ ജില്ലയിലെ രാമപുരത്താണ്
  • വിക്കിപീഡിയയിൽ നിലവില്ലാത്ത ഒരു ലേഖനത്തിലേക്കാണ് കണ്ണിയെങ്കിൽ അത് ചുവപ്പു നിറത്തിലാണ് കാണുക. അങ്ങനെയെങ്കിൽ ആ കണ്ണിയിൽ അമർത്തി ആ വിഷയത്തെക്കുറിച്ചുള്ള താൾ താങ്കൾക്ക് പുതിയതായി ആരംഭിക്കാവുന്നതാണ്. (കണ്ണി മുകളിൽ പറഞ്ഞപ്രകാരം തന്നെ നൽകുക)
  • ഒരേ പേരിൽ നിരവധി ലേഖനങ്ങൾ ഉണ്ടെങ്കിൽ (ഉദ:രാമപുരം എന്ന പേരിൽ നിരവധി താളുകൾ ഉണ്ട്. അതിനെ ഈ രീതിയിൽ കണ്ണിയാക്കാവുന്നതാണ്.) [[രാമപുരം (കണ്ണൂർ)|രാമപുരത്താണ്]] എന്നു നൽകുക. അപ്പോൾ കണ്ണൂർ ജില്ലയിലെ രാമപുരത്തേക്കു കണ്ണി തയ്യാറാകും.
  • താളിന്റെ ഉപതലക്കെട്ടിലേക്കു കണ്ണി നൽകാനായി (കേരളം എന്ന ലേഖനത്തിലെ ചരിത്രം എന്ന ഉപതലക്കെട്ടിലേക്കാണു കണ്ണി നൽകേണ്ടതെങ്കിൽ) [[കേരളം#ചരിത്രം|ചരിത്രം]] എന്നു നൽകാവുന്നതാണ്. അപ്പോൾ കേരളം എന്ന ലേഖനത്തിലെ ചരിത്രം എന്ന ഉപതലക്കെട്ടിലേക്ക് ഇപ്രകാരം ചെന്നെത്തും. അതാത് ലേഖനങ്ങൾക്കുള്ളിൽതന്നെ ഇങ്ങനെ എത്തിച്ചേരാൻ [[#ചരിത്രം]] എന്നു നൽകിയാൽ മതിയാകും.

വർഗ്ഗങ്ങൾ ചേർക്കാൻ

തിരുത്തുക
  • വിവിധ ലേഖനങ്ങളിൽ ഒരേ സ്വഭാവത്തിൽ ഉൾപ്പെടുന്ന ലേഖനങ്ങളെ പ്രത്യേകമായി വർഗ്ഗീകരിക്കുന്ന രീതി വിക്കിപീഡിയയിൽ നിലവിലുണ്ട്. അതിലൂടെ സമാനസ്വഭാവമുള്ള ലേഖനങ്ങളെ ഒരു കണ്ണിയിലാക്കി നിർത്തുന്നു. ഉദാ:- അതിനായി കേരളവുമായി ബന്ധപ്പെട്ട ലേഖനത്തിന്റെ താഴെയായി [[വർഗ്ഗം:കേരളം]] എന്നു നൽകാവുന്നതാണ്. താളുകളെ ഇപ്രകാരം യാന്ത്രികമായി വർഗ്ഗീകരിക്കാനായി ഒരുക്കിയിരിക്കുന്ന സൗകര്യത്തെക്കുറിച്ച് വിക്കിപീഡിയ:ഹോട്ട്കാറ്റ് എന്ന താളിൽ വിശദമായി പ്രതിപാദിച്ചിരിക്കുന്നു. മലയാളം വിക്കിപീഡിയയിൽ നിലവിലുള്ള വർഗ്ഗങ്ങളെ വർഗ്ഗവൃക്ഷം എന്ന താളിൽ തിരഞ്ഞുനോക്കാവുന്നതാണ്.

ഫലകങ്ങൾ ചേർക്കാൻ

തിരുത്തുക
  • താളുകളിൽ വിഷയവുമായി ബന്ധപ്പെട്ട ഫലകങ്ങൾ നൽകുന്ന രീതിക്കായി താളുകളിൽ അനുയോജ്യമായ സ്ഥലത്ത് അനുയോജ്യമായ ഫലകം (ഉദാ:-) {{കണ്ണൂർ ജില്ല}} ഇത്തരത്തിൽ നൽകാവുന്നതാണ്. അപ്പോൾ ഈ താൾ ലേഖനത്താളിൽ ദൃശ്യമാകും.

തിരിച്ചുവിടൽ

തിരുത്തുക
  • വിക്കിപീഡിയയിൽ നിലവിലുള്ള ഒരു ലേഖനത്തിലേക്ക് #REDIRECT [[കേരള]] (#തിരിച്ചുവിടുക [[കേരള]]) എന്ന കണ്ണി ഉപയോഗിച്ച് കേരളം എന്ന താളിലേക്കൊരു തിരിച്ചുവിടൽ സൃഷ്ടിക്കാവുന്നതാണ്. ഇത്തരത്തിൽ തിരിച്ചുവിടുന്നതുവഴി കേരള എന്നു തിരഞ്ഞാലും കേരളം എന്ന താളിലേക്ക് എത്തിക്കും. എഡിറ്റിങ് ടൂൾബാറിലെ   എന്ന ബട്ടൺ ഉപയോഗിച്ചും താങ്കൾക്ക് തിരിച്ചുവിടൽ സൃഷ്ടിക്കാവുന്നതാണ്. പുതിയ താൾ സൃഷ്ടിക്കുന്ന അതേ രീതിയിലാണ് തിരിച്ചുവിടൽ നടത്തുന്നത്. സേവ് ചെയ്തു കഴിയുമ്പോൾ താൾ തിരിച്ചുവിടൽ താളായി രൂപപ്പെടും.