അങ്കര
പശ്ചിമഘട്ടവനങ്ങളിലും അല്ലാതെയും സാധാരണമായി കാണുന്ന ഒരു കുറ്റിചെടിയാണ് അങ്കര. (ശാസ്ത്രീയനാമം: Dendrocnide sinuata) ഒരു നിത്യ ഹരിത ചെടിയാണ് ഇത് . മൂന്നു മീറ്റർ ഉയരത്തിൽ വളരും. ശാഖകൾ കുറവാണ് . കടും പച്ചനിറത്തിലുള്ള ഇലകൾക്ക് 23-30 സെ .മി വരെ നീളം ഉണ്ടാകും. ആനമയക്കി, ആനവണങ്ങി, കട്ടൻപ്ലാവ്, ചൊറിയണം, ആനവിരട്ടി, ആനച്ചൊറിയൻ എന്നീ പേരുകളിലും അറിയപ്പെടുന്നു. ദേഹത്ത് സ്പർശിച്ചാൽ ചൊറിച്ചിൽ അനുഭവപ്പെടുമെന്ന പ്രത്യേകതയുണ്ട്. ദൈർഘ്യമുള്ള പനിവന്നാൽ ഇതിന്റെ വേരിന്റെ നീര് നൽകാറുണ്ട്[1].
അങ്കര | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
ക്ലാഡ്: | റോസിഡുകൾ |
Order: | Rosales |
Family: | Urticaceae |
Genus: | Dendrocnide |
Species: | D. sinuata
|
Binomial name | |
Dendrocnide sinuata (Blume) Chew
| |
Synonyms | |
|
മറ്റു ഭാഷകളിലെ പേരുകൾ
തിരുത്തുകDevil Nettle, Elephant Nettle[2], Fever Nettle,
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-08-11. Retrieved 2012-12-29.
- ↑ Janaki Lenin (11 February 2011), "My Husband and other Animals — Innocent plant, deadly sting", The Hindu - S & T » ENERGY & ENVIRONMENT, Chennai: Kasturi & Sons Ltd., retrieved 26 February 2012
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- http://harithachintha.blogspot.in/2009/09/blog-post_17.html
- http://davesgarden.com/guides/pf/go/185922/
- http://indiabiodiversity.org/biodiv/species/show/10042[പ്രവർത്തിക്കാത്ത കണ്ണി]
- http://www.biotik.org/india/species/d/dendsinu/dendsinu_en.html Archived 2012-03-13 at the Wayback Machine.