പുലിക്കുരുമ്പ
12°7′21″N 75°31′24″E / 12.12250°N 75.52333°E കണ്ണൂർ ജില്ലയിലെ നടുവിൽ പഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു മലയോര പ്രദേശമാണ് പുലിക്കുരുമ്പ[1]. കുടിയേറ്റ കർഷകരാണ് ഭൂരിഭാഗവും ഇവിടെ താമസിക്കുന്നത്. കുടിയേറ്റത്തിന് ശേഷം ഇന്ന് ആധുനിക സൗകര്യങ്ങളുള്ള ചെറുപട്ടണമായി പുലിക്കുരുമ്പ മാറിക്കഴിഞ്ഞു.
പുലിക്കുരുമ്പ | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | കണ്ണൂർ |
ഏറ്റവും അടുത്ത നഗരം | ചെമ്പേരി |
ലോകസഭാ മണ്ഡലം | കണ്ണൂർ |
നിയമസഭാ മണ്ഡലം | ഇരിക്കൂർ |
സിവിക് ഏജൻസി | നടുവിൽ ഗ്രാമപഞ്ചായത്ത് |
സമയമേഖല | IST (UTC+5:30) |
ചരിത്രം
തിരുത്തുകആറുപതിറ്റാണ്ട് മുൻപുവരെ ഇത് വനപ്രദേശം ആയിരുന്നു. ആദ്യകാലത്ത് കരിമ്പാലർ എന്ന ആദിവാസി വിഭാഗം മാത്രമായിരുന്നു ഇവിടെ അധിവസിച്ചിരുന്നത്. അരങ്ങ്, കോട്ടയംതട്ട്, പുല്ലംവനം എന്നീ സ്ഥലങ്ങളിലായിരുന്നു ഇവർ കൂട്ടമായി ജീവിച്ചിരുന്നത്.
പേരിനുപിന്നിൽ
തിരുത്തുകകോട്ടയംതട്ടിലെ പുലിചാമുണ്ഡി തെയ്യവുമായി ബന്ധപ്പെട്ടാണ് പുലിക്കുരുമ്പ എന്ന പേര് രൂപം കൊണ്ടത്. പുലി കൂർമ്പ (പുലികുരുംബ, പുലികുറുമ്പ) ഭഗവതിയുടെ നാട്. ഈ പദത്തിൽനിന്നാണ് പുലിക്കുരുമ്പ എന്ന സ്ഥലനാമം ഉണ്ടായത്. മനുഷ്യരുടെ സാന്നിധ്യമോ നിഴലുപോലുമോ ഈ തെയ്യത്തിൻറെ കോലത്തിനു മുന്നിൽ പതിയരുത്. വളരെ ദൂരെ നിന്ന് വാദ്യമേളക്കാർ കൊട്ടുകയും സ്ഥാനത്ത് തെയ്യം ഉറഞ്ഞാടുകയുമാണ് ചെയ്യുന്നത്. ഇപ്പോഴും ഈ മനുഷ്യർ കാലുകുത്താത്ത പുലിച്ചാമുണ്ഡി മട ആദിവാസി കോളനികൾക്ക് സമീപത്തുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
തിരുത്തുക- സെൻറ് ജോസഫ്സ് ഹൈസ്കൂൾ
- സെൻറ് ജോസഫ്സ് യു.പി. സ്കൂൾ
സർക്കാർ-സർക്കാർ ഇതര സ്ഥാപനങ്ങൾ
തിരുത്തുക- ഹോമിയോ ആശുപത്രി
- മൃഗാശുപത്രി
- വനപാലകരുടെ ബീറ്റ് ഓഫീസ്
- സഹകരണ ബാങ്ക് ശാഖകൾ
- അംഗനവാടികൾ
- പഞ്ചായത്ത് മിനി സ്റ്റേഡിയം
- എഗ്ഗർ നഴ്സറി
ആരാധനാലയങ്ങൾ
തിരുത്തുക- സെൻറ് അഗസ്റ്റ്യൻസ് പള്ളി
എത്തിച്ചേരേണ്ട വഴി
തിരുത്തുകപുലിക്കുരുമ്പയിലേക്ക് തളിപ്പറമ്പിൽ നിന്നും, കുടിയേറ്റ പ്രദേശങ്ങളായ ചെമ്പേരി, കുടിയാന്മല എന്നിവിടങ്ങളിൽ നിന്നും ബസ്, ഓട്ടോ, ജീപ്പ് സർവീസുകൾ ഉണ്ട്.
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2012-12-26.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help)