നമസ്കാരം Shafi koyamma !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

മലയാളം ടൈപ്പു ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.


ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതുവശത്തെ ബാറിലുള്ള തൽസമയസം‌വാദം ലിങ്കിൽ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗത സംഘത്തിനു വേണ്ടി, ജോട്ടർബോട്ട് 08:20, 10 ജൂലൈ 2011 (UTC)Reply

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Shafi koyamma,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 10:26, 29 മാർച്ച് 2012 (UTC)Reply

അതിദി തിരുത്തുക

ലേഖനത്തിലെ ഭാഷ താങ്കളുടെ സ്വന്തം അഭിപ്രായമായാണു തോന്നുന്നത്. അദിതി കൊലക്കേസിനെപ്പറ്റി ലേഖനമെഴുതാനുള്ള സാദ്ധ്യതയുണ്ട് എന്നാണ് എന്റെ അഭിപ്രായം. വിവരങ്ങളും അവലംബങ്ങളും ചേർക്കുകയും നിഷ്പക്ഷമായ ഭാഷയിൽ വിവരണം നൽകുകയും ചെയ്ത് താൾ മെച്ചപ്പെടുത്താൻ ശ്രമിച്ചുനോക്കൂ. --അജയ് ബാലചന്ദ്രൻ (സംവാദം) 13:00, 5 മേയ് 2013 (UTC)Reply

എന്തും എഴുതാം തിരുത്തുക

വിക്കിപീഡിയയിൽ താങ്കൾക്ക് എന്തും എഴുതാം. അത് ശ്രദ്ധേയമായിരിക്കണം വ്യവസ്ഥ മാത്രമേ ഉള്ളൂ. അതായത്, താങ്കൾ എഴുതാനുദ്ധേശിക്കുന്ന വിഷയത്തെക്കുറിച്ച് ഏതെങ്കിലും സ്വീകര്യമായ മാദ്ധ്യമങ്ങളിലോ, പ്രസിദ്ധീകരണങ്ങളിലോ, പുസ്തകങ്ങളിലോ, വെബ്സൈറ്റുകളിലോ കാര്യമായ രൂപത്തിൽ പരാമർശം വന്നിട്ടുള്ളതാണോ എന്ന് നോക്കുക. താങ്കളുടെ ലേഖനത്തിന്റെ അവലംബമായി അവയും ചേർക്കുക. ഇത്രയേ ഉള്ളൂ കാര്യം. താങ്കളുടെ പ്രദേശത്തെക്കുറിച്ച്, വിക്കിപീഡിയയിൽ ഇനിയും വന്നിട്ടില്ലാത്ത ഒരു ചരിത്ര സംഭവത്തെക്കുറിച്ച്, ശാസ്ത്രവിഷയത്തെക്കുറിച്ച് ഒക്കെ ഇത്തരത്തിൽ താങ്കൾക്ക് എഴുതാം. വിക്കിപീഡിയയിൽ നിലവിലുള്ള ലേഖനങ്ങൾ ആദ്യം ഒന്ന് വായിച്ചുനോക്കുക. അപ്പോൾ അവ ഏതൊക്കെയാണെന്നും എങ്ങനെയൊക്കെയാണെന്നും മനസ്സിലാകും. പുതിയ ലേഖനം തുടങ്ങുന്നതിനെപ്പറ്റി ഇവിടെ നിന്നും മനസ്സിലാക്കുകയും ചെയ്യാം. സംശയമെന്തെങ്കിലുമുണ്ടെങ്കിൽ ചോദിക്കുമല്ലോ. --Adv.tksujith (സംവാദം) 02:26, 6 മേയ് 2013 (UTC)Reply

ശ്രദ്ധിക്കണേ.... എല്ലാ പത്രവാർത്തകളും അതേപോലെ വിക്കിപീഡിയയിലേക്ക് എഴുതല്ലേ.... ദയവായി എഴുതേണ്ടാത്തതെല്ലാം എന്താണെന്ന് ഇവിടെ അമർത്തി നോക്കുക. സ്വന്തം അഭിപ്രായങ്ങൾ ഇവിടെ എഴുതരുത്. താങ്കൾ കുടംകുളം എന്ന പേരിൽ എഴുതിയ ലേഖനത്തിന്റെ വിവരങ്ങളിലെ പ്രസക്തഭാഗം ഇതിലേക്കോ ഇതിലേക്കോ മാറ്റമോ ?

പകർപ്പവകാശമുള്ള ലേഖനങ്ങൾ തിരുത്തുക

പകർപ്പവകാശമുള്ള ലേഖനങ്ങൾ വിക്കിയിൽ അതേപടി പകർത്താൻ പാടുള്ളതല്ല. ലേഖനങ്ങൾ സ്വന്തം ഭാഷയിൽ എഴുതാൻ ശ്രമിക്കൂ.-- Raghith (സംവാദം) 08:19, 6 മേയ് 2013 (UTC)Reply

കുവൈത്ത് ഇന്ത്യൻ എംബസി‎ തിരുത്തുക

കുവൈത്ത് ഇന്ത്യൻ എംബസി‎ എന്ന ലേഖനം തുടങ്ങിയതിന് അഭിനന്ദനങ്ങൾ.. എന്നാൽ അത് കുവൈറ്റ് എന്ന ലേഖനത്തിന്റെ പകർപ്പായിട്ടാണ് കാണുന്നത്. പക്ഷേ ഉള്ളടക്കം കുറച്ചുകൂടി വിപുലമായി വികസിപ്പിച്ചില്ലെങ്കിൽ പ്രധാനതാളുമായി ലയിപ്പിച്ചേക്കാം. കൂടുതൽ വിവരങ്ങൾ ശേഖരിച്ച് കൃത്യമായി അവലംബങ്ങളെല്ലാം ചേർത്ത് നല്ലൊരു ലേഖനമാക്കാൻ ശ്രമിക്കുമെന്ന് കരുതുന്നു. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിച്ചുകൊണ്ട് --മനോജ്‌ .കെ (സംവാദം) 16:19, 3 ജൂൺ 2013 (UTC)Reply

സാധ്യമാകുന്ന മാറ്റങ്ങൾ അതിൽ വരുത്തി ലേഖനം വിപുലീകരിക്കുകയും റഫരൻസ് നൽകുകയും ചെയ്തിട്ടുണ്ട്. നോക്കി വേണ്ടത് ചെയ്യുമല്ലോ...—ഈ തിരുത്തൽ നടത്തിയത് shafi koyamma (സം‌വാദംസംഭാവനകൾ)

താങ്കളുടെ ഒപ്പ് തിരുത്തുക

ലേഖനത്തിന്റെ സംവാദ താളുകളിലും,ഉപയോക്താവിന്റെ സം‌വാദം താളുകളിലും അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ ( ) എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ --- Irvin Calicut....ഇർവിനോട് പറയു 09:11, 25 ജൂൺ 2013 (UTC)Reply


--Shafi koyamma (സംവാദം) 15:58, 2 ജൂലൈ 2013 (UTC)Reply

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Shafi koyamma

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 22:15, 16 നവംബർ 2013 (UTC)Reply