Greeshmas
നമസ്കാരം Greeshmas !,
മലയാളം വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
- വീഡിയോ പരിശീലനം
- മലയാളത്തിലെഴുതാൻ
- ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ?
- സഹായ താളുകൾ
- ചിത്ര സഹായി
- കീഴ്വഴക്കങ്ങൾ
- എഴുത്തുകളരി
- വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങൾ
- വിക്കിപീഡിയിലെ നയങ്ങളും മാർഗ്ഗരേഖകളും.
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.
വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.
ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.
ഒപ്പ്
തിരുത്തുകലേഖനത്തിന്റെയും ഉപയോക്താവിന്റെയും സംവാദം താളുകളിൽ അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ ( ) എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. എന്നാൽ ലേഖനങ്ങൾക്കകത്ത് ഇത്തരത്തിൽ ഒപ്പുവെക്കാതിരിക്കാനും ശ്രദ്ധിക്കുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ --Arjunkmohan (സംവാദം) 09:19, 11 സെപ്റ്റംബർ 2016 (UTC)
Emilia Clarke
തിരുത്തുകഎന്താണ് ലേഖനത്തിന്റെ തലക്കെട്ട് മലയാളത്തിൽ നൽകാത്തത്?--Vinayaraj (സംവാദം) 14:15, 12 സെപ്റ്റംബർ 2016 (UTC)
ആമി ആഡംസ്
തിരുത്തുകഏതു ലേഖനം വിവർത്തനം ചെയ്തുതുടങ്ങുന്നതിനുമുൻപും ഇംഗ്ലീഷ് ലിപിയിൽ മലയാളം വിക്കിപ്പീഡിയയിൽ ഒന്നു തിരയുന്നത് നല്ലതാണ്. Amy Adams എന്നു തിരഞ്ഞിരുന്നേൽ നന്നായേനേ. നല്ല ലേഖനങ്ങൾ, നിറയേ എഴുതൂ, ആശംസകൾ--Vinayaraj (സംവാദം) 15:10, 12 സെപ്റ്റംബർ 2016 (UTC)
ചിത്രങ്ങൾ ചേർക്കുമ്പോൾ
തിരുത്തുകവിക്കിപീഡിയയിൽ ചിത്രങ്ങൾ ചേർക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങളുണ്ട്. പ്രസ്തുത മാനദണ്ഡങ്ങൾ പാലിക്കുന്നവയാണെന്ന് ഉറപ്പുള്ള ചിത്രങ്ങൾ മാത്രമേ അപ്‌ലോഡ് ചെയ്യാൻ പാടുള്ളൂ. ആയതിനാൽ ചിത്രങ്ങൾ ചേർക്കുന്നതിനു മുൻപ് താഴെപ്പറയുന്ന കാര്യങ്ങൾ ഉറപ്പാക്കുക
- ചിത്രത്തിന്റെ ഉടമ നിങ്ങൾതന്നെയാണ്;
- അല്ലെങ്കിൽ ചിത്രത്തിന്റെ ഉടമ അതിന്റെ സ്വതന്ത്ര ഉപയോഗത്തിന് എതിരല്ലെന്നു നിങ്ങൾക്കു തെളിയിക്കാനാകും;
- അതുമല്ലെങ്കിൽ ചിത്രം പൊതുസഞ്ചയത്തിൽ (പബ്ലിക് ഡൊമെയ്ൻ) ഉള്ളതാണെന്നു തെളിയിക്കാനാകും;
- അതുമല്ലെങ്കിൽ ഈ ചിത്രം വിക്കിപീഡിയയിൽ ന്യായോപയോഗ പരിഗണനകൾ പ്രകാരം ഉപയോഗിക്കാവുന്നതാണെന്നു നിങ്ങൾ കരുതുന്നുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് വിക്കിപീഡിയ:ചിത്രങ്ങളുടെ_കാര്യത്തിലുള്ള_നയങ്ങൾ എന്ന താൾ സന്ദർശിക്കുക. ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 09:06, 19 സെപ്റ്റംബർ 2016 (UTC)
ലേഖനം എഴുതിത്തീർന്നില്ല അതിനുമുമ്പുതന്നെ ഒറ്റവരി
തിരുത്തുകകാഞ്ഞിരംകുളം ലേഖനം ഇപ്പോൾ എഴുതിക്കൊണ്ടിരിക്കുകയാണ് അതു പൂർത്തിയാക്കും മുമ്പുതന്നെ ഒറ്റവരി ലേഖനം വിവക്ഷ ചേർത്തതിൽ ദുഃഖമുണ്ട്. ഒരു ലേഖനം പൂർത്തിയാക്കാൻ സാവകാശമില്ലെ? --Ramjchandran (സംവാദം) 08:04, 18 ഡിസംബർ 2016 (UTC) --Ramjchandran (സംവാദം) 08:30, 18 ഡിസംബർ 2016 (UTC) Dear Sir,
Sorry for the inconvenience caused. Kindly accept my apologies. There is plenty of time to finish any article. --Greeshmas (സംവാദം) 08:09, 18 ഡിസംബർ 2016 (UTC)
I accept your apologies. As you know people like me is not in a condition to spend much time to write or read anything now a days. I am a teacher working here in pathanamthitta. I have a family and is very busy with my daily chores. I find time to write in Wikipedia by (really) "burning the night oil". I had to spend time upto 2.00am. I do it because of my urge for knowledge and freedom. Don't discourage me. You can criticize and correct me. I will accept it whole heartedly.
I know there are a few in malayalam try to write in malayalam wikipedia. My son is also a writer here. He has already translated and written over 250 articles. Don't worry, we do have only one aim. make the malayalam wikipedia the best. I don't know who you are? male or female? that doesn't matter. I only ask you to write as many articles as you can without any bias. thank you, --Ramjchandran (സംവാദം) 08:30, 18 ഡിസംബർ 2016 (UTC)
ഒറ്റവരി ലേഖനമായി ഈ ലേഖനങ്ങളെ നിലനിർത്താൻ ആഗ്രഹിക്കുന്നില്ല
തിരുത്തുകഡിസംബറോടെ എന്റെ ഗ്രാമം യജ്ഞം അവസാനിക്കുമല്ലോ? അതിനുമുമ്പ് തീർച്ചയായും ഈ ലേഖനങ്ങൾ കിട്ടുന്ന വിവരങ്ങൾ അനുസരിച്ചു പൂർണ്ണ മാക്കുവാൻ ശ്രമിക്കുന്നതാണ്. കാരണം, ഇത്ര സമയം കഴിഞ്ഞിട്ടും ആരും ആ യജ്ഞത്തിന്റെ പകുതിപോലും പൂർത്തീകരിക്കാൻ ശ്രമിച്ചിട്ടില്ല. വിരലിലെണ്ണാവുന്ന ചിലർ മാത്രമാണ് ഭൂരിഭാഗം ലെഖനവും എഴുതുന്നത്. ഇങ്ങനെയെങ്കിലും ഇവ ചുവന്ന മഷിമാറിവരുമല്ലോ എന്നു കരുതിയാണ്. തുടർന്ന് ഇവ വികസിപ്പിക്കാമല്ലൊ? മുമ്പ് നടന്ന് യജ്ഞങ്ങളിലും വളരെക്കുറച്ചുപേർ മാത്രമാണ് ലേഖനങ്ങൾ പൂർത്തീകരിച്ചതെന്നും ഓർക്കുക. "ശാസ്ത്രയജ്ഞത്തിന്റെ"അവസ്ഥയും ഇതുതന്നെയായിരിക്കും. ഞാൻ തുടങ്ങിയവ തീർക്കാൻ ഞാൻ ഉത്തരവാദപ്പെട്ടിരിക്കുന്നു. (ഒരാൾ തുടങ്ങിയത് വളരെ അപൂർവ്വം പെർ മാത്രമേ വികസിപ്പിക്കുന്നതായി കാണുന്നുള്ളു. എന്റെയും Ramjchandran, Adarshjchandran ന്റെയും മുൻ ലേഖനങ്ങൾ ശ്രദ്ധിക്കാൻ അപേക്ഷ. ഒറ്റവരിയാകാതിരിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. --Ramjchandran (സംവാദം) 13:00, 18 ഡിസംബർ 2016 (UTC)
തലക്കെട്ടുകൾ
തിരുത്തുകലേഖനങ്ങൾ നന്നാവുന്നുണ്ട്. ആശംസകൾ. തലക്കെട്ട് കൊടുക്കുമ്പോൾ ശ്രദ്ധിക്കുക. ഇംഗ്ലിഷ് വിക്കിപീഡിയയിലുള്ള പോലെയോ മറ്റു മലയാളം വിക്കിപീഡിയാ ലേഖനങ്ങളുടെയോ പോലെ തലക്കെട്ട് കൊടുക്കാം. ലേഖനങ്ങളിൽ ആവശ്യത്തിനു വിശദാംശങ്ങൾ നൽകുക. ഇംഗ്ളിഷ് വിക്കിപീഡിയയിലേക്ക് കണ്ണി ചേർക്കാൻ ശ്രമിക്കുക. സംശയങ്ങൾ മറ്റു വിക്കിപീഡിയരോട് ചോദിക്കാം. --അൽഫാസ് (സം) 15:05, 19 ഡിസംബർ 2016 (UTC)
മലയാളം വിക്കിപീഡിയ വികസിപ്പിക്കേണ്ടെ?
തിരുത്തുകഞാൻ ആദ്യം വിക്കിപീഡിയ എഴുത്തു തുടങ്ങിയപ്പോൾ എന്നോട് പറഞ്ഞത്, ഒരു വരിയെങ്കിലും എഴുതിത്തുടങ്ങുക എന്നാണ്. പിറകിൽ വരുന്നവർ ലേഖനം വിപുലമാക്കിക്കോളും എന്ന്. എന്നാൽ പിറകിൽ വന്ന മിക്കവരും വിപുലപ്പെടുത്താനല്ല ശ്രമിച്ചുകാണുന്നത്. തങ്കളുടേത് ഒറ്റവരി ലെഖനമാണ് അതു വികസിപ്പിക്കുക. എന്നാൽ നമുക്കെല്ലാം ഇവ വികസിപ്പിക്കാൻ കടമയില്ലെ?
ഞാൻ 90 ശതമാനവും ഒറ്റവരി ലേഖനമല്ല എഴുതിയിട്ടുള്ളത്. ഇംഗ്ലിഷ് ലേഖനങ്ങൾ മലയാളത്തിലാക്കുവാനാണ് കൂടുതൽ ശ്രമിച്ചത്. മലയാളത്തിൽ അവശ്യം വേണ്ട ലേഖനങ്ങൾ പോലും വിക്കിപീഡിയ മലയാളത്തിൽ കാണുന്നില്ല. പ്രത്യേകിച്ചും ശാസ്ത്ര സംബന്ധിയായ ലേഖനങ്ങൾ. അത്തരം ലേഖനങ്ങൾ കൂടുതൽ മലയാളത്തിൽ വരുത്താനുള്ള ശ്രമം ആണു നടത്തിയത്. ഒറ്റവരി കണ്ടുപിടിക്കുവാൻ ശ്രമം നടത്തുന്നതു നല്ലതുതന്നെ. പക്ഷെ, താങ്കൾക്കും ഇവ വികസിപ്പിക്കാമല്ലൊ? കാസറഗോഡു പോലുള്ള പിന്നാക്ക പ്രദേശങ്ങളിൽ അനേകം അറിയപ്പെടാത്ത സ്ഥലങ്ങളും വ്യക്തികളുമുണ്ട്. അവരെപ്പറ്റി ഒറ്റവരി ലേഖനങ്ങൾ പോലുമില്ല എന്നത് ശ്രദ്ധിക്കേണ്ട കാര്യമല്ലെ? ആകെയുള്ളത് ഇംഗ്ലിഷിൽ ആരോ ഒരേവിധം എഴുതിയ ഒറ്റവരിയെന്നോ പത്തുവരിയെന്നൊ പറയാവുന്ന ചെരിയ സ്റ്റബ്ബുകളാണ്. പക്ഷെ അവയ്ക്കുവിജ്ഞാനകോശമൂല്യമില്ല എന്നു പറയുന്നതിനോട് ഞാൻ യൊജിക്കുന്നില്ല. കുറച്ചുവരികളേയുഌഉവെങ്കിലും അവയ്ക്കു അവലംബം നൽകിയിട്ടുണ്ടെങ്കിൽ അവയ്ക്ക് ഒന്നുമില്ലാത്തതിലും നല്ലത് എന്ന പ്രാധാന്യം കൊടുക്കേണ്ടേ? അവലംബങ്ങൾ ഇല്ലാതെ എഴുതുന്നതിനെയും നമുടെ സ്വന്തം അഭിപ്രായം എഴുതി ലേഖനം വലുതാക്കുന്നതിനോടും യോജിക്കേണ്ടതില്ല. കാസറഗോഡു പോലുള്ള സ്ഥലങ്ങളെപ്പറ്റിയുള്ള ലേഖനങ്ങൾ ഒറ്റവരി എന്നു കരുതി മായ്ച്ചുകളയുന്നത് ആ പ്രദേശത്തോടുള്ള അവഗണനയായേ കണക്കാക്കാനാകൂ. അതുകൊണ്ട് ഒരു ശാസ്ത്രലെഖനതിലുള്ള തെറ്റു പൊലെയല്ല കാസറഗോഡിലെ കുഞ്ചത്തൂരിനെപ്പറ്റിയുള്ള ലേഖനം. അവയ്ക്കു പ്രത്യേക പരിഗണന നൽകുക. (ആവശ്യമായ തെളിവുകൾ ഉണ്ടെങ്കിൽ-വരികൾ കുറഞ്ഞാലും). കാസർഗോഡ് ബാല്യകാലവും കൗമാരവും യവ്വനവും ചെലവൊഴിച്ച ഒരാളെന്ന നിലയിൽ ആണെഴുതുന്നത്.
എന്തും സ്വീകാര്യമെങ്കിൽ മാത്രം സ്വീകരിക്കുക. വിക്കിപീഡിയായിൽ ലേഖനം നമ്മുടെ വിലപ്പെട്ട സമയവും ഊർജ്ജവും സൗജന്യമായി ചെലവൊഴിക്കാൻ സന്നദ്ധരായവർ മാത്രമല്ലെ എഴുതൂ. ലേഖനങ്ങളുറ്റെ എണ്ണം കൂടിപ്പൊയതുകൊണ്ട് അതെഴുതുന്ന ആൾക്ക് സമയ നഷ്ടവും പണനഷ്ടവും ഊർജ്ജ നഷ്ടവും അല്ലാതെ നേട്ടം എന്നു പറയാൻ ആത്മസംതൃപ്തിയല്ലാതെ മറ്റെന്താണ്. അതിനാൽ ചട്റ്റം കുറചൊക്കെ മറ്റു വിക്കിപീഡിയരെപ്പോലെ മാറ്റിവച്ച് കൂടുതൽ പ്രോത്സാഹനം കോടുക്കുക. ഇംഗ്ലിഷിൽ ലേഖനങ്ങൾക്കു പഞ്ഞമൊന്നുമില്ലല്ലോ? എങ്കിലും അവർ ഇത്രവേഗം ലേഖനങ്ങൾ കർശനമായി തരംതിരിക്കാറില്ല. Ramjchandran (സംവാദം) 18:54, 20 ഡിസംബർ 2016 (UTC)
പറയൂ സ്വന്തം പേരിൽ
തിരുത്തുകഎന്റെ സുഹൃത്തെ, താങ്കൾ ആരാണെന്നെനിക്കറിയില്ല. എന്നാൽ ഞാൻ ആരാണെന്നു സ്പഷ്ടമായി താങ്കൾക്കറിയാം. കാരണം ഞാൻ എന്റെ ഐഡന്റിറ്റി ഇവിടെ നൽകിയിട്ടുണ്ട്. അതിൽക്കൂടുതലോ കുറവോ ഞാൻ അല്ല. ഒരു അദ്ധ്യാപകൻ എന്ന നിലയിൽ ഞാൻ വിദ്യാർഥികളെ സൂക്ഷ്മമായി നിരീക്ഷിക്കാറുണ്ട്. താങ്കളും ഒരു വിദ്ധ്യാർഥിയായാണ് തോന്നുന്നത്. താങ്കളുടെ ഓരോ വാക്കും ഞാൻ വിശകലനം ചെയ്തുനോക്കിയിട്ടുണ്ട്. താങ്കൾ ആരാണെന്ന് ഇനിയെങ്കിലും സ്വയം അറിയിക്കുമോ? താങ്കൾക്ക് വേറെ ഉപഭോക്തൃനാമം ഉണ്ടോ? ഞാൻ വിക്കിപീഡിയയിൽ ഒരു സാധാരണ എഴുത്തുകാരൻ മാത്രമാണ്. വിജ്ഞാനത്തോടുള്ള മതിപ്പുകൊണ്ടാണ് വിക്കിപീഡിയയിൽ എഴുതാൻ തുടങ്ങിയത്. എ/ബി/സി ആരാണെഴുതുന്നത് എന്നതിനു വിക്കിപീഡിയായെ സംബന്ധിച്ച് കാര്യമൊന്നുമില്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. വിക്കിപീഡിയ എല്ലാവരുടേതുമാണ്. താങ്കളോട് എഴുത്തുനിർത്താനോ തുടങ്ങാനോ പറയാൻ ഞാൻ ആരാണ്? വാണ്ടലിസം വിക്കിപീഡിയയിൽ നടക്കാറുണ്ട് എന്ന് ഞാൻ പറയാതെതന്നെ പരിചയസമ്പന്നനായ അങ്ങെയ്ക്കറിയാമല്ലോ? അതു നടന്നോ എന്ന് സംശയം തോന്നുമ്പോൾ അത് ചോദിക്കേണ്ടത് കാര്യനിർവ്വാഹകരോടല്ലേ? എന്നേപ്പോലെയോ താങ്കളേപ്പോലെയോ ഉള്ള സാധാരണ ഉപഭോക്താക്കളോട് ചോദിച്ചാൽ അറിയാനാവുമോ?
ഞാൻ മാന്യമല്ലാത്ത ഒരു കാര്യം പോലും വിക്കീപീഡിയയിൽ എഴുതിയിട്ടുണ്ടോ? വിമർശിച്ചിട്ടുണ്ട് ശരിതന്നെ. അതിന്റെ സ്പിരിട്ടിൽ എടുക്കുകയല്ലേ വേണ്ടത്. നാമാരും പൂർണ്ണരൊന്നുമല്ലല്ലൊ?. ഞാൻ തുടർന്നും എഴുതിക്കൊണ്ടിരിക്കുകയാണ്. താങ്കൾ താങ്കളുടെ സ്വന്തം പേരിൽത്തന്നെ എഴുതണം എന്നാണ് അഭ്യർത്ഥിക്കാനുള്ളത്. ഇപ്പോഴത്തെ വിലാസം അല്ല യഥാർഥമെങ്കിൽ അതു മാറ്റിവച്ച് സ്വന്തം പേരിൽ എഴുതണേ...എന്നിട്ട് താങ്കൾ വിമർശിച്ചോളൂ. അഭിപ്രായങ്ങൾ തുറന്നു പറഞ്ഞോളൂ. സ്വാഗതം. --Ramjchandran (സംവാദം) 21:20, 10 ജനുവരി 2017 (UTC)
പ്രിയ രാമചന്ദ്രൻ സാർ,
താങ്കളുടെ അഭിപ്രായത്തിനും നിർദ്ദേശത്തിനും വളരെ നന്ദി. ഒരു അദ്ധ്യാപകനായ അങ്ങയുടെ അഭിപ്രായത്തിനും മറ്റും വളരെ വില കൽപ്പിക്കുകയും ചെയ്യുന്നു. സ്വന്തം പേരിൽത്തെന്നെയാണ് എഴുതാറുള്ളത്. താങ്കൾ എഴുതിയ കാര്യങ്ങള് അതിൻറെ സ്പിരിട്ടിൽ എടുക്കുകയും ചെയ്യുന്നു. ഇതോടനുബന്ധിച്ച് എന്തെങ്കിലും മനോവിഷമത്തിനിരയായിട്ടുണ്ടെങ്കില് നിർവ്യാജം ഖേദിച്ചു കൊള്ളുന്നു. ഇനി ഒരു വിവാദത്തിനില്ല എന്നറിയിച്ചുകൊള്ളട്ടെ.Greeshmas (സംവാദം) 04:22, 11 ജനുവരി 2017 (UTC)
തീർച്ചയായും. വിക്കിപീഡിയായിലേയ്ക്കു ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രചോദനമാവട്ടെ. എത്രയും പെട്ടെന്ന് വിക്കിപീഡിയ 50,000 കടക്കട്ടെ. അതിൽ മാത്രമാവട്ടെ നമ്മുടെ ശ്രദ്ധ. നന്ദി...
--Ramjchandran (സംവാദം) 17:30, 11 ജനുവരി 2017 (UTC)
- പ്രിയ സുഹൃത്തുക്കളെ, നിങ്ങൾ തമ്മിലുണ്ടായ വിവാദം അസ്ഥാനത്താണെന്ന് തോന്നുന്നു. രണ്ട് പേർ ചെയ്തതിലും പ്രശ്നങ്ങൾ കാര്യമായി കാണുന്നില്ല. എന്നാൽ വേണ്ട പരിചയമില്ലാത്തവരെന്ന നിലയിൽ രണ്ടുപേർക്കും ഉണ്ടായ ചില ആശയക്കുഴപ്പങ്ങളാണ് പ്രശ്നം സൃഷ്ടിച്ചതെന്ന് തോന്നുന്നു. ഒറ്റവരി ലേഖനം എന്നത് വിക്കിപീഡിയയെ സംബന്ധിച്ച് പാതകമൊന്നുമല്ല. ഒറ്റവരിയിലേതാണെങ്കിലും വിവരം വിവരം തന്നെയായിരിക്കുമല്ലോ. അതേ സമയം ഒറ്റവരിയിലെ ലേഖനം കണ്ടാൽ വിഷയത്തിൽ താല്പര്യമുള്ളവരുടെ ശ്രദ്ധ ക്ഷണിക്കാനും തുടക്കമിട്ടയാളെ ജാഗരൂകനാക്കാനും ഒറ്റവരി എന്ന ഫലകം ചേർക്കുന്നതിൽ തെറ്റുമില്ല. ഇക്കാര്യം പരസ്പരം സംസാരിച്ച് നിങ്ങൾ മുഷിഞ്ഞത് മാത്രമാണ് പ്രശ്നം. ശ്രദ്ധിക്കുക, സംവാദത്തിൽ വ്യക്തിപരമായ പരാമർശങ്ങൾ പൂർണ്ണമായും ഒഴിവാക്കുക. ഇത് ദയവായി വായിക്കുക വിക്കിപീഡിയ:സംവാദം താളുകൾക്കായുള്ള മാർഗ്ഗരേഖകൾ. അപ്പോൾ മറ്റെല്ലാം മാറ്റിവെയ്കകയല്ലേ ... വരൂ, നമുക്ക് കൂട്ടായി വിക്കിപീഡിയ തിരുത്താം. പ്രിയ Ramjchandran, പ്രിയ Greeshmas
- സ്നേഹാശംസകളോടെ -- Adv.tksujith (സംവാദം) 18:07, 11 ജനുവരി 2017 (UTC)
ഡൂപ്ലികേറ്റ് ലേഖനം
തിരുത്തുകമ്യാന്മാറിലെ സ്ത്രീകൾ എന്ന പേരിൽ മറ്റൊരു ലേഖനം ഉള്ളത് ശ്രദ്ധിക്കുമല്ലോ. താങ്കൾ എഴുതിയ ലേഖനം മ്യാൻമറിലെ സ്ത്രീകൾ രണ്ടാമതു വന്ന കോപ്പി ആണ്. ഇംഗ്ലീഷ് വിക്കിയിൽ നിന്ന് തർജ്ജമ ചെയ്യുമ്പൊൾ മലയളം ഭാഷയിൽ ആ ലേഖനം ഇല്ല എന്നുറപ്പു വരുത്തണം. പുതിയ ലേഖനങ്ങൾ എഴുതുമ്പോൾ ഉടനെ ഇംഗ്ലീഷ് ലേഖനവുമായി അതിനെ ബന്ധിപ്പിക്കുകയും വേണം. ഇതിനായി കണ്ണികൾ ചേർക്കുക എന്ന ലിങ്ക് ഉപയോഗിക്കാം.നമ്മുടെ വിഭവശേഷി പാഴാക്കാതിരിക്കാമല്ലോ. കൂടുതൽ വിവരങ്ങൾക്ക് കാര്യനിർവാഹകരെ സമീപിക്കുക --Challiovsky Talkies ♫♫ 07:35, 14 മാർച്ച് 2017 (UTC)
തെരഞ്ഞെടുപ്പിലേക്കു സ്വാഗതം
തിരുത്തുകവിക്കിപീഡിയ:കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പ് പോലുള്ള നിർണ്ണായക തെരഞ്ഞെടുപ്പുകളിൽ സ്ത്രീ പങ്കാളിത്തം ഉറപ്പുവരുത്തണമെന്ന് ആഗ്രഹിക്കുന്നു. ചില നിബന്ധനകൾ പാലിച്ചുകൊണ്ട് ഏതൊരു ഉപയോക്താവിനും തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാം. കാര്യനിർവാഹക സ്ഥാനത്തേക്കു വനിതാ സ്ഥാനാർത്ഥികളെ താങ്കൾക്കു നാമനിർദ്ദേശം ചെയ്യുകയും ചെയ്യാം.--അരുൺ സുനിൽ കൊല്ലം (സംവാദം) 12:42, 1 ഫെബ്രുവരി 2018 (UTC)
വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019
തിരുത്തുകവിക്കിപീഡിയ:ഏഷ്യൻ മാസം 2019
തിരുത്തുകImage:Baby-Sumathy.jpg ന്റെ ഉറവിടം ചേർത്തിട്ടില്ല
തിരുത്തുകImage:Baby-Sumathy.jpg അപ്‌ലോഡ് ചെയ്തതിനു നന്ദി. ആ ഫയലിന്റെ വിവരണത്തിൽ അത് ആരുടെ രചനയാണ് എന്ന വിവരം ഇല്ല, അതുകൊണ്ട് അതിന്റെ പകർപ്പവകാശം വ്യക്തമല്ല. പ്രസ്തുത ചിത്രം താങ്കളുടെ രചനയല്ലെങ്കിൽ, എന്തുകൊണ്ട് നമുക്കത് വിക്കിപീഡിയയിൽ ഉപയോഗിക്കാം എന്നതിനുള്ള ന്യായീകരണം ആവശ്യമാണ്. ഈ ചിത്രം താങ്കൾ രചിച്ചതല്ലെങ്കിൽ, അത് എവിടെ നിന്നും ലഭിച്ചു എന്നെങ്കിലും പറയുക. മിക്ക സന്ദർഭങ്ങളിലും ആ ചിത്രം ലഭിച്ച വെബ് സൈറ്റിലേക്കുള്ള ലിങ്കും ആ സൈറ്റിൽ പറയുന്ന നിബന്ധനകളും ചേർത്താൽ മതിയാവും. അതേപോലെ ആ ചിത്രത്തിന്റെ പകർപ്പവകാശ വിവരണം ചേർത്തിട്ടില്ലെങ്കിൽ അതും കൂടി ചേർക്കേണ്ടതാണ്.
താങ്കൾ മറ്റേതെങ്കിലും ഫയലുകൾ അപ്‌ലോഡുചെയ്തിട്ടുണ്ടെങ്കിൽ അവയ്ക്കും ആവശ്യമായ വിവരണങ്ങൾ നൽകിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക. താങ്കൾ അപ്‌ലോഡ് ചെയ്ത ഫയലുകളുടെ ഒരു പട്ടിക ഇവിടെ കാണാം.
താങ്കളുടെ ആത്മാർത്ഥ സേവനങ്ങൾക്ക് ഒരിക്കൽകൂടി നന്ദി. A1Cafel (സംവാദം) 14:36, 24 ജനുവരി 2020 (UTC)