മ്യാന്മാറിലെ സ്ത്രീകൾ
ചരിത്രപരമായി, മ്യാന്മാറിലെ സ്ത്രീകൾ പ്രത്യേക പദവി അനുഭവിച്ചുവരുന്നുണ്ട്. (പഴയ ബർമ്മയാണ് മ്യാന്മാർ)ദവ് മ്യാ സീൻ എന്നയാളുടെ ഗവേഷണപ്രകാരം, ബർമ്മീസ് സ്ത്രീകൾ നൂറ്റാണ്ടുകളായിപ്രാചീന കാലഘട്ടംതൊട്ടേ, ഉയർന്നതോതിലുള്ള സ്വാതന്ത്ര്യം അനുഭവിച്ചിരുന്നു. അവിടെ നിലനിൽക്കുന്ന ഹിന്ദുമതത്തിന്റെയും ബുദ്ധമതത്തിന്റെയും സ്വാധിനമുണ്ടായിട്ടും അവിടത്തെ സ്ത്രീകൾ നിയമപരമായതും സാമ്പത്തികവുമായ അവകാശങ്ങൾ അനുഭവിച്ചുവരുന്നുൺറ്റ്.
Gender Inequality Index | |
---|---|
Value | 0.437 (2012) |
Rank | 80th |
Maternal mortality (per 100,000) | 200 (2010) |
Women in parliament | 4.0% (2012) |
Females over 25 with secondary education | 18.0% (2010) |
Women in labour force | 75.0% (2011) |
Global Gender Gap Index | |
Value | NR (2012) |
Rank | NR out of 144 |
ബർമ്മയിൽ (ഇന്നത്തെ മ്യാന്മാർ) ഒരിക്കൽ മാതൃദായക്രമമാണ് ഉണ്ടായിരുന്നത്. ഇതിൽ, എണ്ണക്കിണറുകൾ സ്വന്തമായി വയ്ക്കാനും ഗ്രാമമുഖ്യയാകാനുമുള്ള അവകാശം ഉണ്ടായിരിക്കും.
ബർമ്മീസ് സ്ത്രീകളെ ഉയർന്ന ഉദ്യോഗങ്ങളിലേയ്ക്കു ബർമ്മീസ് രാജാവ് നിയമിച്ചിരുന്നു. അതുപോലെ രാജ്ഞികളായും നിയമിച്ചിരുന്നു. [1]
പാരമ്പര്യവസ്ത്രം
തിരുത്തുകപ്രേമവും വിവാഹവും
തിരുത്തുകമുമ്പ് ബർമ്മീസ് സ്ത്രീകളും വിദേശികളുമായുള്ള വിവാഹം അനുവദിച്ചിരുന്നു. കോടതിവഴി, 21 ദിവസം മുമ്പ് നോട്ടീസ് കൊടുത്തിരിക്കണമെന്നുമാത്രം. 2010 മേയ് മാസം മുതൽ ഈ രീതി നിർത്തലാക്കി. വിദേശികളുമായുള്ള വിവാഹം മനുഷ്യക്കടത്തിനു കാരണമാകുന്നുവെന്ന കാരണമാണ് സർക്കാർ പറയുന്നത്. തായ്‌ലന്റിലും പാകിസ്താനിലുമുള്ള ലൈംഗികതൊഴിലിൽ ബർമ്മീസ് സ്ത്രീകൾ വിൽക്കപ്പെടുന്നുവെന്നതിനാൽ ആണ് ഈ സമ്പ്രദായം നിർത്തലാക്കിയത്. [3] [4]
ഒരു പരിധിവരെ കുടുംബങ്ങൾ അറിഞ്ഞുള്ള വിവാഹമാണ് ബർമ്മയിലെ പാരമ്പര്യം. എന്നാൽ, ബർമ്മീസ് സ്ത്രീകൾക്ക് തങ്ങളുടെ രക്ഷാകർത്താക്കൾ തിരഞ്ഞെടുത്തവരെ വിവാഹം ചെയ്യണമെന്ന നിർബന്ധമൊന്നുമില്ല. ഇന്ന് ബർമ്മീസ് യുവതികൾക്ക് തങ്ങൾക്കിഷ്ടപ്പെട്ടവരെ വിവാഹം കഴിക്കാൻ കഴിയും. [3]
സ്ത്രീകളുടെ അവകാശങ്ങൾ
തിരുത്തുകബർമ്മയിലെ സ്ത്രീകൾ തങ്ങളുടെ അവകാശങ്ങൾ കുടുംബത്തിനായി പലപ്പോഴും ബലികഴിക്കുന്നു. പുരുഷന്മാരുടെ അവകാശങ്ങൾക്കാണ് ഇന്ന് കൂടുതൽ പ്രാധാന്യം നൽകുന്നതെന്ന് കാണാം. അതിനാൽ ബർമ്മീസ് സ്ത്രീകൾക്ക്, നല്ല ഭക്ഷണം, വൈദ്യസഹായം, തൊഴില്പരിശീലനം, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കാനുള്ള അവകാസം ഇവ താരത്മ്യേന കുറഞ്ഞുവരുന്നുണ്ട്. ഇവർ സൈന്യത്തിനായുള്ള തലച്ചുമടുകാരും കൂലിയില്ലാത്തൊഴിലാളികളും ആയി നിർബന്ധിത ജോലിചെയ്യേണ്ടിവരുന്നു. അടിമജോലി, അസ്വാഭാവികമരണം, പീഡനം, ബലാത്കാരം, അക്രമം എന്നിവയ്ക്കു വിധേയമാകേണ്ടിവരുന്നു. [5] ചരിത്രപരമായി, നഗരത്തിൽജീവിച്ച ബർമ്മീസ് സ്ത്രീകൾ ഉയർന്ന സാമൂഹ്യശക്തിയായിരുന്നു. പിന്നീട് അവരെ അനേകം നിയന്ത്രണങ്ങൽക്കുവിധെയമാക്കി. വളരെക്കുറച്ചു സ്ത്രീകൾക്കേ കുറ്റുംബാസൂത്രണം, ലൈംഗികവിദ്യാഭ്യാസം ഇവയിൽ ആവശ്യമായ വിദ്യാഭ്യാസം ലഭിക്കുന്നുള്ളു. അതിനാൽ അറിവില്ലായ്മ കാരണം എയ്ഡ്സ് പോലുള്ള രോഗങ്ങൾക്ക് അവർ ഇരകളാക്കപ്പെടുന്നു.[5]
ഇതും കാണൂ
തിരുത്തുകഅവലംബം
തിരുത്തുക- ↑ 1.0 1.1 Daw Mya Sein. "Women in Burma", The Atlantic, Atlantic Magazine, February 1958.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Falconer
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ 3.0 3.1 Thae Thae. Burmese Women Not Allowed to Marry Foreigners Archived 2011-03-02 at the Wayback Machine., The Irrawaddy, 25 May 2010.
- ↑ Trafficking Archived 2012-03-30 at the Wayback Machine., Burma/Myanmar, Factbook on Global Sexual Exploitation, Coalition Against Trafficking in Women
- ↑ 5.0 5.1 Human Rights in Burma, Asian Women's Resource Exchange (AWORC), 2000