നിരക്ഷരൻ
നമസ്കാരം നിരക്ഷരൻ !,
മലയാളം വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
- മലയാളത്തിലെഴുതാൻ
- ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ ?
- സഹായ താളുകൾ
- ചിത്ര സഹായി
- കീഴ്വഴക്കങ്ങൾ
- എഴുത്തുകളരി
- വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങൾ
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.
വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.
ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതുവശത്തെ ബാറിലുള്ള തൽസമയസംവാദം ലിങ്കിൽ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.
കൊളുക്ക്മലാ
തിരുത്തുകമാഷെ പടം വല്ലതും കൈലുണ്ടെങ്കിൽ upload ചെയ്യൂ. wikicommons ലെക്കു മാഷിന്റെ കളക്ഷൻ കൊടുത്താൽ അതു വളരെ ഉപയോഗപ്രദമാകും--Sandeep.s 15:49, 21 ഫെബ്രുവരി 2011 (UTC)
ഒന്നിലധികം ഫയലുകൾ അപ്‌ലോഡ് ചെയ്യാൻ
തിരുത്തുകmeta:Uploadmultiple.py ഒന്നു കാണുമല്ലോ, meta:Pywikipediabot/upload.py, meta:Pywikipediabot എന്നിവയും നോക്കുക. ഈ ചിത്രങ്ങൾ കോമൺസിൽ അപ്‌ലോഡ് ചെയ്യുന്നതല്ലേ നല്ലത്?--പ്രവീൺ:സംവാദം 03:42, 5 ഏപ്രിൽ 2011 (UTC)
- പ്രവീണേ ഇതൊക്കെ ഒരു സാധാരണക്കാരനെ കൊണ്ട് നടക്കുമോ? പ്രത്യെകിച്ച് പ്രോഗ്രാമിങ്ങ് പരിചയമില്ലാത്തവർക്ക്. വിക്കിയിൽ ഇത്രയും നാൾ പരിചയമുള്ള എനിക്ക് പോലും ആ താൾ നോക്കിയിട്ട് ഒന്നും മനസ്സിലായില്ല. വേറെ എന്തെങ്കിലും വഴി ഉണ്ടെങ്കിൽ (ഫ്ലിക്കർ/പിക്കാസ) അതാവും നല്ലത്. --ഷിജു അലക്സ് 04:06, 5 ഏപ്രിൽ 2011 (UTC)
Invite to WikiConference India 2011
തിരുത്തുകHi നിരക്ഷരൻ,
The First WikiConference India is being organized in Mumbai and will take place on 18-20 November 2011. Call for participation is now open, please submit your entries here. (last date for submission is 30 August 2011)
We look forward to see you at Mumbai on 18-20 November 2011 |
---|
ചരിത്രരേഖ
തിരുത്തുകദിവസങ്ങളുടെ ചരിത്ര പ്രത്യേകതൾ പുതുക്കുന്നത് പ്രധാനതാളിൽ കാണുന്നില്ല എന്നത് ശ്രദ്ധിച്ചിരിക്കുമല്ലോ. കാരണം, ഉദാഹരണമായി ഒക്ടോബർ_1 എന്നതാളാണ് പദ്ധതി താളായി നമ്മൾ പുതുക്കുന്നത്. പക്ഷേ പ്രധാന താളിലെ ചരിത്രരേഖ എന്ന ഭാഗം കാണിക്കുന്നത് ഫലകം:History/ഒക്ടോബർ_1 എന്ന ഫലകത്തിൽ നിന്നാണ്. രണ്ട് താളും ഒരേസമയം പുതുക്കി കൊണ്ടുപോകുക അപ്രായോഗികമാണ്. അതുകൊണ്ട് ഫലകം:പൂർണ്ണമാസദിനങ്ങൾ തന്നെ നമുക്ക് പ്രധാനമായി എടുക്കാം. പക്ഷേ അതിൽ ജനനം, ചരിത്രസംഭവങ്ങൾ, മരണം എന്നീ എല്ലാ സെക്ഷനും വിക്കിയുടെ പ്രധാന താളിൽ കാണിക്കേണ്ടതില്ല (മുഴുവൻ കാണിക്കാനുള്ള സ്ഥലം അവിടെയില്ല) . അതിന് നമുക്ക് ചരിത്രരേഖ എന്ന സെക്ഷനിലേക്ക് ആവശ്യമില്ലാത്ത ഭാഗങ്ങൾ <noinclude> ആവശ്യമില്ലാത്ത ടെക്സ്റ്റ് </noinclude> എന്ന രീതി പിന്തുടർന്നാൽ ചരിത്രസംഭവങ്ങൾ മാത്രം നമുക്ക് ഇതിൽ നിന്ന് പ്രധാന താളിലേക്ക് കാണിക്കാനാകും. ഉദാഹരണമായി ഈ മാറ്റം നോക്കുക . ഇനി ചേർക്കുമ്പോൾ ഇതൊന്ന് ശ്രദ്ധിക്കുമല്ലോ.--മനോജ് .കെ 05:29, 27 ഒക്ടോബർ 2011 (UTC)
@ -മനോജ് .കെ - ഇത് വായിച്ചതിനുശേഷവും പിന്നീട് നമ്മൾ ഇതേപ്പറ്റി ഫോണിൽ സംസാരിച്ചതിനുശേഷവും, വീണ്ടും ഒരിക്കൽക്കൂടെ ഇതൊക്കെ എടുത്ത് നോക്കിയിട്ടും എനിക്കിതിലെ പ്രശ്നം ഇതുവരെ മനസ്സിലാക്കാനായിട്ടില്ല. എന്നെപ്പോലുള്ള സാധാരണ വിക്കി പ്രവർത്തകന് ഗ്രഹിക്കാൻ പറ്റാത്ത തരത്തിലുള്ള സങ്കേതികത എന്തോ ഒന്ന് ഇതിലുണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു. ചരിത്രസംഭവങ്ങൾ പ്രധാന താളിൽ ഉൾപ്പെടുത്തുകയും ജനനം മരണം എന്നിവ ഒഴിവാക്കുകയും ആണ് വേണ്ടതെങ്കിൽnoinclude എന്ന ടാഗ് ഉപയോഗിക്കേണ്ടത് ജനനം മരണം എന്ന ഭാഗത്തല്ലേ ? പക്ഷെ ഈ പേജിൽ നോക്കൂ [1] ഇവിടെ ആ ടാഗ് ഉപയോഗിച്ചിരിക്കുന്നത് ചരിത്രരേഖകളിൽത്തന്നെയാണ് ! അങ്ങനെയാകുമ്പോൾ പ്രധാന താളിൽ നിന്ന് ഒഴിവാക്കപ്പെടുന്നത് ചരിത്രരേഖയല്ലേ ? ഇതൊക്കെ മനസ്സിലാക്കാൻ പറ്റാതെ പോകുന്നത് എന്റെ മനസ്സിലാക്കാനുള്ള കഴിവുകേട് കൊണ്ടാകാം. എന്തായാലും ഇതേ നിലയിൽത്തന്നെ പേജുകളിൽ കൂടുതൽ വിവരങ്ങൾ ചേർത്ത് പോകാനേ എനിക്കാവൂ. അതിനപ്പുറത്തേക്കുള്ള സാങ്കേതിക പ്രശ്നങ്ങൾ വിക്കിയിൽ ഇത്തരം സങ്കീർണ്ണമായ കാര്യങ്ങൾ ശരിയാക്കുന്നവർ നേരെ ആക്കി എടുക്കണമെന്ന് അപേക്ഷിക്കുന്നു. -നിരക്ഷരൻ
- ഇപ്പോൾ ചെയ്ത് കൊണ്ടിരിക്കുന്നത് പോലെ തന്നെ തുടർന്നാൽ മതി.എളുപ്പം പരിഹരിക്കാൻ വേറെ ഏതെങ്കിലും മാർഗ്ഗമുണ്ടോ എന്ന് ശ്രമിക്കട്ടെ. --മനോജ് .കെ 12:59, 29 ഒക്ടോബർ 2011 (UTC)
- തൽക്കാലം നോഇൻക്ലൂഡിന്റെ കാര്യം ചെയ്യണ്ട. ഞാൻ അത് ബോട്ടുപയോഗിച്ച് മാറ്റാൻ ശ്രമിക്കുകയാണ്. സാങ്കേതികവശങ്ങൾ അതിനുശേഷം വിശദീകരിക്കാം. --Vssun (സുനിൽ) 16:40, 29 ഒക്ടോബർ 2011 (UTC)
ബോട്ട് എല്ലാ ദിവസത്താളുകളിലും <noinclude> ടാഗുകൾ ചേർത്തിട്ടുണ്ട്. നോഇൻക്ലൂഡ് ടാഗ്, ജോഡികളായാണ് ചേർക്കുന്നത്. (അതായത് തുടക്കത്തിലും അവസാനത്തിലും). താങ്കൾ ചൂണ്ടിക്കാണിച്ച താളിൽ മനോജ് ആ ടാഗുകൾ ചേർത്തിരിക്കുന്നത് ഇവിടെ ഞെക്കി ശ്രദ്ധിച്ചു നോക്കൂ. അവിടെ രണ്ടു ജോഡി ടാഗുകൾ ചേർത്തിരിക്കുന്നതു കാണാം.
- ലേഖനത്തിന്റെ ആരംഭം മുതൽ ചരിത്രസംഭവങ്ങൾ എന്ന തലക്കെട്ട് വരെയുള്ള ഭാഗം ഇൻക്ലൂഡ് ചെയ്യരുത് (അതായത്, അതിനു താഴെയുള്ള ഭാഗം പ്രധാനതാളിലേക്കെത്തും - അതായത് ചരിത്രസംഭവങ്ങൾ എന്ന തലക്കെട്ടിന് താഴെയുള്ള ഭാഗം വരും, തലക്കെട്ടും അതിനു മുകളിലുള്ള ഭാഗങ്ങളും വരില്ല)
- ജന്മദിനങ്ങൾ മുതൽ ലേഖനത്തിന്റെ അന്ത്യം വരെ, പ്രധാനതാളിലേക്ക് വരരുത്.
കൂടുതൽ സംശയങ്ങളുണ്ടെങ്കിൽ ചോദിക്കുക. --Vssun (സുനിൽ) 01:52, 30 ഒക്ടോബർ 2011 (UTC)
വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം
തിരുത്തുകIf you are not able to read the below message, please click here for the English version
നമസ്കാരം! നിരക്ഷരൻ,
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു. താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 13:33, 29 മാർച്ച് 2012 (UTC)
വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം
തിരുത്തുകIf you are not able to read the below message, please click here for the English version
നമസ്കാരം! നിരക്ഷരൻ
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു. പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. 2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 04:36, 17 നവംബർ 2013 (UTC)
നന്ദി
തിരുത്തുകനന്ദി
ഹർത്താൽ എന്ന ലേഖനത്തിൽ വിവരം പുതുക്കിക്കൊണ്ടിരിക്കുന്നതിന് താങ്കൾക്കു നന്ദി. ഇനിയും പ്രയത്നം തുടരുക. ആശംസകൾ--അരുൺ സുനിൽ കൊല്ലം (സംവാദം) 11:58, 26 ഫെബ്രുവരി 2018 (UTC) ലേഖനങ്ങൾ കാലക്രമേണ പുതുക്കുന്നത് ആരും ശ്രദ്ധിക്കാത്ത കാര്യമാണ്. അശ്രാന്തപരിശ്രമത്തിന് എന്റെയും ഒപ്പ് -- റസിമാൻ ടി വി 09:09, 6 ജനുവരി 2019 (UTC) |
പ്രിയ നിരക്ഷരൻ,
ഹർത്താൽ എന്ന ലേഖനത്തിന് വല്ലാതെ നീളം കൂടിയതിനാൽ വർഷമനുസരിച്ചുള്ള പട്ടികകൾ വെവ്വേറെ ലേഖനങ്ങളാക്കി മുറിച്ചിട്ടുണ്ട്. റിവ്യൂ ചെയ്യാമോ? -- റസിമാൻ ടി വി 09:08, 6 ജനുവരി 2019 (UTC)
വിക്കി സംഗമോത്സവം 2018
തിരുത്തുകനമസ്കാരം! നിരക്ഷരൻ,
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2018, 2019 ജനുവരി 19, 20, 21 തീയതികളിൽ കൊടുങ്ങല്ലൂർ വികാസ് ആഡിറ്റോറിയത്തിൽ വച്ച് നടക്കുന്നു. രണ്ടാം ദിനത്തിൽ, ജനുവരി 20 ഞായറാഴ്ച രാവിലെ പ്രാദേശിക ചരിത്ര രചന സംബന്ധിച്ച സെമിനാറോടെ സംഗമോത്സവം ആരംഭിക്കും. അന്നേ ദിവസവും വിവിധ സമാന്തര സെഷനുകളിലായി വിക്കിപീഡിയ, വിക്കിഡാറ്റ, സ്വതന്ത്ര വിജ്ഞാനം തുടങ്ങിയ മേഖലകളിലെ പ്രബന്ധാവതരണങ്ങൾ നടക്കും. രാത്രി വിക്കി ചങ്ങാത്തം ഉണ്ടാകും. മൂന്നാം ദിനത്തിൽ, ജനുവരി 21 തിങ്കളാഴ്ച രാവിലെ മുതൽ വിക്കിജലയാത്രയാണ്. മുസിരിസ് പൈതൃക കേന്ദ്രങ്ങളായ ജൂത ചരിത്ര മ്യൂസിയം പാലിയം കൊട്ടാരം മ്യൂസിയം സഹോദരൻ അയ്യപ്പൻ മ്യൂസിയം തുടങ്ങിയ 8 മ്യൂസിയങ്ങളും കൊടുങ്ങല്ലൂർ ക്ഷേത്രം, തിരുവഞ്ചിക്കുളം ക്ഷേത്രം, പട്ടണം പര്യവേക്ഷണം തുടങ്ങിയ കേന്ദ്രങ്ങളും ഒരു ദിവസം നീളുന്ന ഈ ജലയാത്രയിൽ സന്ദർശിക്കും. വിക്കിസംഗമോത്സവം - 2018 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. താങ്കളെ 2019 ജനുവരി 19, 20, 21 തീയതികളിൽ കൊടുങ്ങല്ലൂരിൽ വച്ച് കാണാമെന്ന പ്രതീക്ഷയോടെ.. |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി Ambadyanands (സംവാദം) 11:26, 15 ജനുവരി 2019 (UTC)
വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019
തിരുത്തുകവിക്കിപീഡിയ:ഏഷ്യൻ മാസം 2019
തിരുത്തുകവിക്കികോൺഫറൻസ് കേരള 2023 ലേക്ക് സ്വാഗതം
തിരുത്തുക
പ്രിയ നിരക്ഷരൻ, വിക്കികോൺഫറൻസ് കേരള 2023 പരിപാടിയിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു. മലയാളം വിക്കിപീഡിയയുടെ ഇരുപത്തൊന്നാം ജന്മദിനാഘോഷം 2023 ഡിസംബർ 23 ന് തൃശ്ശൂർ സെന്റ്.തോമസ്സ് കോളേജിൽ വച്ച് വിക്കികോൺഫറൻസ് കേരള 2023ന്റെ ഭാഗമായി സംഘടിപ്പിക്കുകയാണ്. അന്നേ ദിവസം മലയാളം വിക്കിപീഡിയയുടെയും അനുബന്ധപദ്ധതികളുടേയും പ്രവർത്തനങ്ങളും അവലോകനവും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ സ്വതന്ത്രസോഫ്റ്റ്വയർ, മലയാളം കമ്പ്യൂട്ടിങ്ങ്, ഓപ്പൺ ഡാറ്റ, ഓപ്പൺസ്ട്രീറ്റ്മാപ്പ് തുടങ്ങിയ മേഖലകളിൽ വിക്കിപീഡിയയുമായി ബന്ധപ്പെട്ടുള്ള പ്രൊജക്റ്റുകളുടെ അവതരണങ്ങളുമുണ്ടാകും.
ഈ പരിപാടിയുടെ ഭാഗമാവാൻ താങ്കളെ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. സംഘാടകസമിതിക്കുവേണ്ടി. -- ❙❚❚❙❙ ജിനോയ് ❚❙❚❙❙ ✉ 18:33, 21 ഡിസംബർ 2023 (UTC) |
---|