ഇ.എൻ.സി. നായർ
മലയാള സിനിമയിലെ ആദ്യകാല ഛായാഗ്രാഹകരിൽ പ്രമുഖനാണ് ഇ.എൻ.സി. നായർ എന്ന പേരിൽ അറിയപ്പെടുന്ന ഇ.എൻ. ചന്ദ്രശേഖരൻ നായർ. മെറിലാന്റ് പുറത്തിറക്കിയ ചിത്രങ്ങളിൽ മിക്കവാറും നായരാണ് കാമറ ചലിപ്പിച്ചത്.
ശ്രീ ഇ എൻ ചന്ദ്രശേഖരൻ നായർ 1934 ൽ മണക്കാട്ട് ശ്രീ എ ഈശ്വരപിള്ളയുടെയും ശ്രീമതി ചിന്നമ്മയുടെയും പുത്രനായി ജനിച്ചു. . എസ് എസ് എൽ സി പാസ്സായി.ബോംബെയിൽ ച്ഛായാഗ്രഹണം പരിശീലിച്ച ശേഷം ബി എൻ റെഡ്ഡി , രാജേന്ദ്ര മൽഹോണി മുതലായവരുടെ സഹായിയായി ജോലി നോക്കിയ ശേഷം 1946 ൽ ഗൗരിപൂജ എന്ന ഹിന്ദി ചിത്രത്തിന്റെ ച്ഛായാഗ്രാഹകനായി. തുടർന്ന് പത്തു വർഷം ബോംബെയിൽ ക്യാമറാമാനായി കഴിഞ്ഞ ശേഷം മദ്രാസിലും പല മലയാള പടങ്ങളുടെയും ച്ഛായാഗ്രഹണം നിർവഹിച്ചു. അതിനു ശേഷം മെരിലാൻഡ് ചിത്രങ്ങളുടെ ച്ഛായാഗ്രാഹകനായി. ചതുരംഗം ആദ്യമലയാള ചിത്രം.അൾത്താരമുതൽ മെറിലാന്റിൽ പ്രവർത്തിച്ചു.
കുടുംബം
തിരുത്തുകഭാര്യയുടെ പേര് സിന്ധു.രണ്ടാണും മൂന്നു പെണ്ണൂമായി അഞ്ചു കുട്ടികളുണ്ട്.