ചതുരംഗം (1959-ലെ ചലച്ചിത്രം)
മലയാള ചലച്ചിത്രം
ജെ ആൻഡ് ജെ ആർട്ട് പ്രൊഡക്ഷനുവേണ്ടി ഡോ. ജി.റ്റി. ജോഷ്വ വാഹിനി വിജയാ സ്റ്റുഡിയോയിൽ നിർമിച്ച മലയാളചലച്ചിത്രമാണ് ചതുരംഗം. ഈ ചിത്രം 1959 ഒക്ടോബർ 10-ന് പ്രദർശനം തുടങ്ങി. ഡോ. ജോഷ്വയും ജെ. ഡി. തോട്ടാനും ചേർന്നു തയ്യാറാക്കിയ കഥക്ക് മുതുകുളം രാഘവൻ പിള്ളയും പൊൻകുന്നം വർക്കിയും കൂടി സംഭാഷണം എഴുതി. വയലാർ രാമവർമ്മ രചിച്ച ഗനങ്ങൾക്ക് പറവൂർ ജി. ദേവരാജൻ ഈണം നൽകി. സത്യൻ അധിതിതാരമായി ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ശബ്ദലേഘനം എ. കൃഷ്ണനും നൃത്തസംവിധാനം കെ. തങ്കപ്പനും രംഗസംവിധാനം കെ.പി. ശങ്കരങ്കുട്ടിയും ചിത്രസംയോജനം എം.എസ്. മണിയും ഛായാഗ്രഹണം ഇ.എൻ.സി. നായരും വേഷാലംകാരം പി.എൻ. കൃഷ്ണനും വസ്ത്രാലംകാരം ഡി. ഗണേഷനും നിർവഹിച്ചു. ഈ ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത് ജെ.ഡി. തോട്ടാനാണ്.[1]
ചതുരംഗം | |
---|---|
സംവിധാനം | ജെ.ഡി. തോട്ടാൻ |
നിർമ്മാണം | ഡോ. ജോഷ്വ |
രചന | ഡോ. ജോഷ്വ ജെ. ഡി. തോട്ടാൻ |
അഭിനേതാക്കൾ | സത്യൻ പ്രേം നസീർ ടി.എസ്. മുത്തയ്യ പി.എ. തോമസ് ജോസ് പ്രകാശ് പത്മിനി പ്രിയദർശിനി |
സംഗീതം | ദേവരാജൻ |
ഗാനരചന | വയലാർ രാമവർമ്മ |
ഛായാഗ്രഹണം | ഇ.എൻ.സി. നായർ |
ചിത്രസംയോജനം | എം.എസ്. മണി |
സ്റ്റുഡിയോ | വാഹിനി വിജയാ |
വിതരണം | ജിയോ പിക്ചേഴ്സ് |
റിലീസിങ് തീയതി | 10/09/1959 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുക- സത്യൻ
- പ്രേം നസീർ
- ടി.എസ്. മുത്തയ്യ
- പി.എ. തോമസ്
- ജോസ് പ്രകാശ്
- പത്മിനി
- പ്രിയദർശിനി
പിന്നണിഗായകർ
തിരുത്തുക- ജി. ദേവരാജൻ
- കെ.എസ്. ജോർജ്ജ്
- എം.എൽ. വസന്തകുമാരി
- പട്ടം സദൻ
- ശാന്ത പി. നായർ
- ടി.എസ്. കുമരേശ്
- വസന്ത ഗോപാലകൃഷ്ണൻ
അവലംബം
തിരുത്തുക