നാസർ (നടൻ)

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്
(Nassar (actor) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ഇന്ത്യൻ ചലച്ചിത്ര അഭിനേതാവും സംവിധായകനും നിർമ്മാതാവുമാണ് എം. നാസർ. നിലവിൽ നടികർ സംഘത്തിന്റെ പ്രസിഡന്റാണ്.[1] തമിഴ്, മലയാള, തെലുഗു, കന്നഡ, ഹിന്ദി ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

നാസർ
നാസർ 2010-ൽ
പ്രസിഡന്റ്, നടികർ സംഘം
പദവിയിൽ
ഓഫീസിൽ
2015
Vice Presidentകരുണാസ്, പൊൻവണ്ണൻ
മുൻഗാമിആർ. ശരത് കുമാർ
വ്യക്തിഗത വിവരങ്ങൾ
ജനനം
മുഹമ്മദ് ഹനീഫ്

(1958-03-05) മാർച്ച് 5, 1958  (66 വയസ്സ്)
ചെങ്കൽപ്പേട്ട്, മദ്രാസ് സംസ്ഥാനം, ഇന്ത്യ
(ഇപ്പോൾ തമിഴ് നാട്, ഇന്ത്യ)
പങ്കാളികമീല
കുട്ടികൾ
വസതിsചെന്നൈ, തമിഴ് നാട്, ഇന്ത്യ
ജോലിഅഭിനേതാവ്, നിർമ്മാതാവ്, സംവിധായകൻ

ആദ്യകാല ജീവിതം

തിരുത്തുക

1958 മാർച്ച് 5ന് മെഹബൂബ് ബാഷ, മുംതാസ് എന്നിവരുടെ മകനായി തമിഴ്നാട്ടിൽ ജനിച്ചു. ചെങ്കൽപ്പേട്ടിലെ സെന്റ് ജോസഫ് ഹയർ സെക്കന്ററി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് ചെന്നൈയിലേക്ക് (മദ്രാസ്) താമസം മാറി. മദ്രാസ് ക്രിസ്റ്റ്യൻ കോളേജിൽ നിന്നും പ്രീ-യൂണിവേഴ്സിറ്റി വിദ്യാഭ്യാസം പൂർത്തിയാക്കി. മദ്രാസ് ക്രിസ്റ്റ്യൻ കോളേജിലെ നാടക സമിതിയിലെ അംഗമായിരുന്നു. തുടർന്ന് ഇന്ത്യൻ വ്യോമസേനയിൽ പ്രവർത്തിക്കുകയുണ്ടായി. ദ സൗത്ത് ഇന്ത്യൻ ഫിലിം ചേമ്പർ ഓഫ് കൊമേഴ്സ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്, തമിഴ്നാട് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫിലിം ആന്റ് ടെലിവിഷൻ ടെക്നോളജി എന്നിവിടങ്ങളിൽ അഭിനയം പരിശീലിച്ചിട്ടുണ്ട്.[2][3][4][5][6]

ചലച്ചിത്ര രംഗം

തിരുത്തുക

1985-ൽ കെ. ബാലചന്ദർ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ കല്യാണ അഗതികൾ എന്ന ചലച്ചിത്രത്തിലായിരുന്നു ആദ്യമായി അഭിനയിച്ചത്. ഈ ചിത്രത്തിൽ സഹനടനായാണ് അഭിനയിച്ചത്. തുടർന്ന് എസ്.പി. മുത്തുരാമൻ സംവിധാനം ചെയ്ത വേലൈക്കാരൻ, വണ്ണ കനവുകൾ എന്നീ ചലച്ചിത്രങ്ങൾ വില്ലൻ വേഷത്തിലും അഭിനയിക്കുകയുണ്ടായി. യുഗി സേതു സംവിധാനം ചെയ്ത കവിതൈ പാട നേരമില്ലൈ എന്ന ചലച്ചിത്രമായിരുന്നു നായകനായി ആദ്യം അഭിനയിച്ച ചിത്രം. മണിരത്നത്തിന്റെ നായകൻ എന്ന ചിത്രത്തിലും പ്രധാന വേഷത്തിൽ അഭിനയിച്ചു. ഈ ചിത്രത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥനെയാണ് നാസർ അവതരിപ്പിച്ചത്. തുടർന്ന് പുറത്തിറങ്ങിയ മണിരത്നത്തിന്റെ റോജാ (1992), തേവർ മകൻ (1992), ബോംബേ (1994), കുരുതിപുനൽ (1995) എന്നീ ചിത്രങ്ങളിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുകയുണ്ടായി.

1995-ൽ പുറത്തിറങ്ങിയ അവതാരം എന്ന ചലച്ചിത്രമായിരുന്നു സംവിധാനം ചെയ്ത ആദ്യ ചിത്രം. തെരുവു കലാകാരന്മാരുടെ ജീവിതമായിരുന്നു ഈ ചിത്രത്തിന്റെ ഉള്ളടക്കം. ബാല്യകാലത്തിൽ കണ്ടിട്ടുള്ള തെരു കൂത്ത് എന്ന കലാരൂപവുമായി ബന്ധപ്പെട്ട ഓർമ്മകളാണ് ചിത്രത്തിന്റെ കഥയ്ക്ക് കാരണമായതെന്ന് നാസർ പറയുകയുണ്ടായി. എന്നാൽ ഈ ചിത്രത്തിന് വ്യാവസായികമായി വിജയം നേടാൻ സാധിച്ചില്ല.[7] തുടർന്ന് 1997-ൽ ദേവതൈ എന്ന ചിത്രവും സംവിധാനം ചെയ്തു.[7][8] 1990-കളുടെ അവസാനത്തിൽ മിൻസാര കനവു് (1997), മണിരത്നത്തിന്റെ ഇരുവർ (1997), എസ്. ഷങ്കറിന്റെ ജീൻസ് (1998) എന്നീ ചലച്ചിത്രങ്ങളിൽ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചു. മിൻസാര കനവിൽ അന്ധനായ സംഗീതജ്ഞനായും ഇരുവരിൽ ഒരു രാഷ്ട്രീയ പ്രവർത്തകനായും ജീൻസിൽ ഇരട്ടക്കുട്ടികളുടെ അച്ഛനായുമാണ് അഭിനയിച്ചത്. 2015-ൽ പുറത്തിറങ്ങിയ ബാഹുബലി ദ ബിഗിനിംഗ് എന്ന ചലച്ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ഇൗ ചലച്ചിത്രത്തിന്റെ രണ്ടാം ബാഗമായ ബാഹുബലി ദ കൺക്ലൂഷനിലും ഇതേ കഥാപാത്രത്തെ നാസർ അവതരിപ്പിച്ചിരുന്നു.

2015-ൽ തമിഴ് സിനിമാ രംഗത്തെ അഭിനേതാക്കളുടെ കൂട്ടായ്മയായ നടികർ സംഘത്തിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ആർ. ശരത് കുമാർ ശേഷമാണ് നാസർ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.

സ്വകാര്യ ജീവിതം

തിരുത്തുക

കമീലയെയാണ് നാസർ വിവാഹം ചെയ്തിരിക്കുന്നത്. മൂന്ന് മക്കളാണ് ഇവർക്കുള്ളത്. മൂത്ത മകൻ അബ്ദുൾ അസൻ ഫൈസൽ, ടി. ശിവ നിർമ്മിക്കുന്ന ചിത്രത്തിൽ അഭിനയിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും അഭിനയിക്കാൻ സാധിച്ചില്ല.[9][10] രണ്ടാമത്തെ മകനായ ലുത്ഫുദീൻ, 2014-ൽ എ.എൽ. വിജയ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ സൈവം എന്ന ചലച്ചിത്രത്തിൽ അഭിനയിച്ചിരുന്നു. ഈ ചിത്രത്തിൽ നാസർ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ചെറുമകനായാണ് ലുത്ഫുദീൻ അഭിനയിച്ചത്.[11] ഇളയ മകൻ അബി മെഹ്ദി ഹസൻ, നാസർ തന്നെ സംവിധാനം ചെയ്ത സൺ സൺ താത്താ എന്ന ചലച്ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.[12]

അഭിനയിച്ച ചലച്ചിത്രങ്ങൾ

തിരുത്തുക
വർഷം ചലച്ചിത്രം വേഷം
1985 കല്യാണ അഗതികൾ
1987 വേലൈക്കാരൻ വില്ലൻ
കവിതൈ പാട നേരമില്ലൈ നായകൻ
കടമൈ കന്നിയം കട്ടുപാട് റിപ്പോർട്ടർ
വണ്ണ കനവുകൾ വില്ലൻ
നായകൻ അസിസ്റ്റന്റ് കമ്മീഷണർ
പാസം ഒരു വേഷം
1988 നാൻ സൊന്നതേ സട്ടം
ഒരേ തായ് ഒരേ കുലം
പാസ പറവൈകൾ
പൂവും പുയലും
രണ്ടും രണ്ടും അഞ്ച്
മനസുക്കുൾ മത്താപ്പൂ ബാബു
എൻ തങ്കച്ചി പഠിച്ചവ ധനകോടി
ഉന്നാൽ മുടിയും തമ്പി വൈൻ കടയുടെ ഉടമ
ധർമത്തിൻ തലൈവൻ രഘുപതി
സത്യ സീനാ താനാ
പറവൈകൾ പലവിധം
പുതിയ വാനം
1989 എൻ പുരുഷൻതാൻ എനക്കു മട്ടുംതാൻ
അപൂർവ സഹോദരർകൾ നല്ലശിവം
പുതിയ പാതൈ
സൊന്തക്കാരൻ
കൈ വീസമ്മാ കൈ വീസ്
ചിന്നപ്പദാസ്
ന്യായ ത്രാസ്
എൻ തങ്കൈ
ശരിയാന ജോടി
വാതിയാർ വീട്ടു പിള്ളൈ ഗൗരിയുടെ ഭർത്താവ്
1990 കാവലുക്കു കെട്ടിക്കാരൻ ശിവ
ഉന്നൈ സൊല്ലി കുറ്റമില്ലൈ കുമാർ
ഇണൈന്ത കൈകൾ പി.കെ. റോയ്
മൈക്കൽ മദന കാമരാജൻ രാംഗോപാൽ
സത്യ വാക്ക്
രാജാ കൈയ വച്ചാ ജോണി
മരുതു പാണ്ടി ത്യാഗരാജൻ
പുതിയ ചരിത്രം
1991 ഈറമാന റോജാവേ
ഗോപുര വാസലിലേ
മരിക്കൊഴുന്ത്
മാനഗര കാവൽ
ജന്മ നക്ഷത്രം അച്ഛൻ
ഒന്നും തെരിയാത പാപ്പാ
രാസാത്തി വരും നാൾ രാജശേഖർ
1992 ചെമ്പരത്തി മുരുകൻ
ഉന്നൈ വാഴ്ത്തി പാടുകിരേൻ ആശയുടെ അച്ഛൻ
സേവകൻ അശോക്
ഏർമുനൈ
ആവാരംപൂ തേവർ
റോജാ കേണൽ റായപ്പ
തലൈവാസൽ ബീഡാ സേട്ട്
എല്ലൈസാമി മൈനർ മുത്തുരാജ്
തേവർ മകൻ മായ തേവർ
കാവ്യ തലൈവൻ പ്രദീപ്
തിരുമതി പളനിസ്വാമി
മിസ്റ്റർ പ്രസാദ്
1993 ജാതി മല്ലി
വാൾട്ടർ വെട്രിവേൽ റായപ്പ
ചിന്ന കണ്ണമ്മ പ്രദീപ്
എങ്ക തമ്പി ദിനകർ
കലൈഞ്ജൻ പോലീസ് ഡിറ്റക്റ്റീവ്
അമരാവതി (ചലച്ചിത്രം)
പുതിയ മുഖം നായകന്റെ സുഹ‌ൃത്ത്
മാതംഗങ്ങൾ 7
സക്കരൈ ദേവൻ
ആത്മ ഹരി
ഉടൻ പിറപ്പ് അമീർ ഭായി
കറുപ്പ് വെള്ളൈ
കിളിപ്പേച്ച് കേൾക്കവാ
കാത്തിരുക്ക നേരമില്ലൈ ചാറ്റർജി
എയർപോർട്ട് (ചലച്ചിത്രം) വില്ലൻ
1994 രാജകുമാരൻ യുവരാജ്
മകളിൽ മറ്റ്റും പാണ്ഡ്യൻ
വരവ് എട്ടണ ചെലവ് പത്തണ ശിവരാമൻ
പ്രിയങ്ക രുദ്രയ്യ
വിയറ്റ്നാം കോളനി സുലൈമാൻ സേട്ട്
പുതുസാ പൂത്ത റോസാ
പവിത്ര രഘു
1995 ഇന്ദിരാ സേതുപതി
ബോംബെ (ചലച്ചിത്രം) നാരായണൻ പിള്ള
അവതാരം (ചലച്ചിത്രം) കുപ്പുസ്വാമി
കോലങ്ങൾ (ചലച്ചിത്രം)
കുരുതിപുനൽ ബദ്രി
ഡിയർ സൺ മരുത് വിജയ്
1996 അറുവാ വേലു വേലു
കൃഷ്ണ (ചലച്ചിത്രം)
ഔവ്വൈ ഷണ്മുഖി ബാഷാ
1997 ഇരുവർ അയ്യാ വേലുത്തമ്പി
മിൻസാര കനവ് ഗുരു
കാലമെല്ലാം കാതൽ വാഴ്ക
ദേവതൈ ശാസകൻ
1998 കാതലേ നിമ്മതി
കിഴക്കും മേക്കും കഥാലിംഗം
വേലൈ
ജീൻസ് (ചിത്രം) നാച്ചിയപ്പൻ
പ്രിയമുടൻ സി.ബി.ഐ. ഉദ്യോഗസ്ഥൻ
പൂന്തോട്ടം (ചലച്ചിത്രം)
ദേശീയ ഗീതം മുഖ്യമന്ത്രി
1999 കല്ലഴകർ
എതിരും പുതിരും
പടയപ്പ സൂര്യപ്രകാശ്
കാതലർ ദീനം രാമചന്ദ്ര
വിരലുക്കേത്ത വീക്കം ഗായത്രിയുടെ ഭർത്താവ്
അമർക്കളം ബിർള ബോസ്
ജോഡി രുദ്രമൂർത്തി
മുഖം (ചലച്ചിത്രം) രംഗൻ
2000 ഏഴയിൻ സിരിപ്പിൽ പത്മാവതി ബസ് സർവീസിന്റെ ഉടമ
അണ്ണൈ
സുതന്തിരം സത്യമൂർത്തി
ഹേ രാം പോലീസ്
സന്തിത്ത വേളൈ
ഉന്നൈ കൊടു എന്നൈ തരുവേൻ
കൂടി വാഴ്ന്താൽ കോടി നന്മൈ തങ്കരാജ്
ക്രോധം 2 രത്നവേൽ
ചിന്ന ചിന്ന കണ്ണിലേ രവി
കരുവേലം പൂക്കൾ നല്ലമുത്തു
മനുനീതി വെള്ളൈയൻ
2001 വാഞ്ചിനാഥൻ (ചലച്ചിത്രം) ബാബു റാവു പട്ടേൽ
ലിറ്റിൽ ജോൺ പോലീസ് ഇൻസ്പെക്ടർ
ദിൽ കമ്മീഷണർ
നരസിംഹ മണവാളൻ
കുട്ടി (ചലച്ചിത്രം) പാവദൈ
മായൻ (ചലച്ചിത്രം) മായൻ
തവസി ശങ്കരപാണ്ടി
2002 രാജ്യം
കാതൽ വൈറസ് സ്വയം
തമിഴ് (ചലച്ചിത്രം) രത്നം
തമിഴൻ (ചലച്ചിത്രം) ശക്തിവേൽ
സമുറൈ സന്തന പാണ്ടിയൻ
ബാബ സൂര്യപ്രകാശ്
കിങ് ഷണ്മുഖം
വിരുമ്പുകിറേൻ
2003 അൻപേ ശിവം കന്ദസ്വാമി പടൈയചി
വസീഗര വിശ്വനാഥൻ
ആസൈ ആസൈയായി
അൻപു
സ്റ്റുഡന്റ് നമ്പർ 1
പല്ലവൻ
പുതിയ ഗീതൈ വിജയുടെ അച്ഛൻ
നള ദമയന്തി സ്വയം
ആഹാ എത്തനൈ അഴക്
തിത്തിക്കുതേ ജീവയുടെ അച്ഛൻ
വികടൻ
തെന്നവൻ ഇളന്തിരയൻ
ആലൈ
കുറുമ്പ് രുച്ചിയുടെ അച്ഛൻ
2004 കോവിൽ മൈക്കൽ സൂസൈ
വിരുമാണ്ടി ജയന്ത്
വർണജാലം ദേവനാഥൻ
ഉദയ ധനഞ്ജയ് വീരൻ
വാനം വസപ്പടും
ന്യൂ പ്രിയയുടെ അച്ഛൻ
അരസാഴ്ചി
നിറഞ്ച മനസ്
ജനനം (ചലച്ചിത്രം)
2005 ദേവതയൈ കണ്ടേൻ വക്കീൽ
ശുക്രൻ (ചലച്ചിത്രം) രവി ശങ്കർ
ഗുരുദേവ മാരി
ചന്ദ്രമുഖി കന്ദസ്വാമി
മുംബൈ എക്സ്പ്രസ് പൂർണ പ്രഗ്ന റാവു
ഗീതൻ
അന്നിയൻ മനോരോഗ വിദഗ്ദ്ധൻ
മന്തിരൻ
2006 പരമശിവൻ (ചലച്ചിത്രം)
പാസ കിളികൾ വൈരാഗ്യ ഭൂപതി
ആദി (ചലച്ചിത്രം) രാമചന്ദ്ര
ഡിഷ്യും ജയചന്ദ്രൻ
ഇദയ തിരുടൻ ആൾവാർ
ആചാര്യ അണ്ണവി തേവർ
നാലളി നായർ
ഇംസൈ അരസൻ 23-ാം പുലികേശി സംഗിലിമായൻ
യുഗ നരേന്ദ്ര
എംടൻ-മകൻ തിരുമലൈ
പേരരസ് സദാശിവം
വട്ടാരം ബർമ്മയുടെ അച്ഛൻ
സുയേട്ചൈ എം.എൽ.എ
നെഞ്ചിരുക്കും വരെ
2007 പോക്കിരി ഷണ്മുഖവേൽ
താമിരഭരണി വെള്ളദുരൈ
മുനി
വിയാപാരി ശാസ്ത്രജ്ഞൻ
പരട്ടൈ എൻകിര അഴക് സുന്ദരം ഭായി
തിരുരംഗ റായപ്പ
തൊട്ടാൽ പൂ മലരും ത്യാഗരാജൻ
മരുതമലൈ
തിരുതം
സത്തം പോടാതേയ് വിൻസന്റ് സെൽവകുമാർ
നം നാട് ആളവന്താർ
നെഞ്ചൈ തൊട്
ആഗ്ര (ചലച്ചിത്രം) കണ്ണൻ
വേൽ വേലിന്റെ അച്ഛൻ
ഒൻപതു രൂപാ നോട്ട് ഹാജാഭായി
2008 ഇന്ദിരലോകത്തിൽ നാ അഴകപ്പൻ നാരദർ
കുരുവി (ചലച്ചിത്രം) രാജ്
പാണ്ടി സുന്ദരപാണ്ടി
കലൈപാണി
ആയുധം സെയ്‌വോം
പൊയ് സൊല്ല പോരോം ബേബി
നേറ്റു ഇന്റു നാളൈ
ഏഗൻ കാർത്തികേയൻ
എല്ലാം അവൻ സെയൽ
പഞ്ചാമൃതം രാജാറാം,
മാണിക്യം
2009 കാതൽനാ സുമ്മ ഇല്ലൈ ജികെ
ഇന്ദ്ര വിഴാ ജോൺ കുമരമംഗലം
ഐന്താം പടൈ ഗുണശേഖരൻ
സൊല്ല സൊല്ല ഇനിക്കും
കുമരി പെണ്ണിൻ ഉള്ളത്തിലേ
2010 ഇരുമ്പു കോട്ടൈ മുരട്ടു സിങ്കം കിഴക്ക് കട്ടൈ
കുട്ടി പിശാച്
മകനേ എൻ മരുമകനേ
സിങ്കം മഹാലിംഗം
മദ്രാസപട്ടണം അയ്യാക്കണ്ണ്
വിരുന്താളി
രണ്ടു മുഖം ശക്തി
വന്ദേമാതരം
നാനേ എന്നുൾ ഇല്ലൈ
നന്ദലാല ലോറി ഡ്രൈവർ
ആട്ടനായകൻ
2011 ഇളൈഞ്ജൻ ആരോഗ്യസാമി
പൊന്നാർ ശങ്കർ മായവർ
ദൈവ തിരുമകൾ ബാഷിയം
ശങ്കരൻകോയിൽ
അടുത്തത്
ഒസ്തി നായകന്റെ അച്ഛൻ
ഉച്ചിത്തനൈ മുറന്താൽ ദൈവനായകം
മഹാരാജ മഹാദേവൻ
2012 വേട്ടൈ DGP
ധോനി ക്രിക്കറ്റ് കോച്ച്
മുപ്പൊഴുതും ഉൻ കർപ്പനൈകൾ
നന്ദ നന്ദിത
ശകുനി (ചലച്ചിത്രം) നെല്ലി സാമി
മുഗംമൂടി ഗൗരവ്
താണ്ഡവം വീരകത്തി പിള്ള
2013 ഡേവിഡ് ഫാദർ നോയൽ
സേട്ടൈ സോമയജുലു
വിശ്വരൂപം നാസർ
ഗൗരവം സൗന്ദരപാണ്ഡ്യൻ
സിങ്കം 2 മഹാലിംഗം
നേരം ദണ്ഡപാണി
തലൈവാ രത്നം
വണക്കം ചെന്നൈ കേണൽ ബാലസുബ്രഹ്മണ്യം
ആൾ ഇൻആൾ അഴകുരാജ പാതൈ രാമസ്വാമി
സുട്ട കഥൈ തിരുമേനി
പിസ 2: ദ വില്ല മാർഷൽ പി ജോൺസ്
ബിരിയാണി (ചലച്ചിത്രം) വരദരാജൻ
എൻറെൻറും പുന്നഗൈ ശ്രീധർ
2014 വീരം (ചലച്ചിത്രം) നല്ലശിവം
നിമിർന്തു നിൽ ഹരിചന്ദ്ര
കൂട്ടം JK
ഒരു കന്നിയും മൂന്ന് കളവാണികളും ഹിപ്പി ലഹിരി
കോച്ചഡൈയാൻ റിഷികോദകൻ
സൈവം കതിരേശൻ
ഒരു ഊർല രണ്ടു രാജ സെൽവ വിനായകം
കാവ്യ തലൈവൻ ശിവദാസ് സ്വാമികൾ
തിരുമണം എന്നും നിക്കാഹ് ഫെസ്റ്റിവലിൽ
യാൻ രാജൻ
ജിഗർതന്താ മുകിൽ
അപ്പുച്ചി ഗ്രാമം
2015 എന്നൈ അറിന്താൽ സത്യദേവിന്റെ അച്ഛൻ
ഉത്തമ വില്ലൻ മുത്തരസൻ
36 വയതിനിലേ രാജൻ
Yagavarayinum Naa Kaakka കമ്മീഷണർ ബാലചന്ദർ
ബാഹുബലി: ദി ബിഗിനിംഗ് പിംഗലദേവൻ
ആവി കുമാർ മഹേന്ദ്രൻ
ഇതു എന്ന മായം അരുണിന്റെ അച്ഛൻ
തനി ഒരുവൻ മുഖ്യമന്ത്രി
സവാലേ സമാലി സമുദ്രക്കനി
2016 ഇരുതി സുറ്റ്റു പഞ്ച് പാണ്ഡ്യൻ
സാഗസം രവിയുടെ അച്ഛൻ
ജിൽ ജങ് ജക് ശിവാജിയുടെ അച്ഛൻ
കാലം
കോ 2 കുമാര സ്വാമി
പൈസ
അർദ്ധനാരി
കബാലി തമിഴ്നേശൻ
തമിഴ്സെൽവനും തനിയാർ അഞ്ചാളും സത്യമൂർത്തി
മുടിഞ്ചാ ഇവന പുടി കമ്മീഷണർ ശരത് ചന്ദ്ര
മീണ്ടും ഒരു കാതൽ കഥൈ അബ്ദുൾ ഖാദർ
കുറ്റമേ ദണ്ടനൈ
ഇരു മുഖൻ മാലിക്
തൊടരി
ആണ്ടവൻ കട്ടളൈ മാസ്റ്റർ
ദേവി സ്പിരിറ്റ് പ്രീസ്റ്റ്
2017 ബോഗൻ ചെഴിയാൻ
സിങ്കം 3 മഹാലിംഗം
വൈഗൈ എക്സ്പ്രസ് മയിൽവാഹനൻ
കാവൻ പോലീസ് കമ്മീഷണർ
8 Thottakkal പാണ്ടിയൻ
Baahubali 2: The Conclusion പിംഗലദേവൻ
7 നാൾകൾ പീറ്റർ എസ്. കുമാർ
കൂട്ടത്തിൽ ഒരുത്തൻ ഗുണശീലൻ
മകളിൽ മറ്റ്റും ഗോദണ്ഡരാമൻ
കാ കാ കാ ഡോക്ടർ
നേനേ രാജു നേനേ മന്ത്രി
വല്ല ദേശം
തിട്ടി വാസൽ
2018 കിണർ

ഇംഗ്ലീഷ്

തിരുത്തുക
  1. "Nadigar Sangam elections 2015 : Results". Telangananewspaper.com. Retrieved 2015-10-19.
  2. "Nasser: a one-man industry". The Hindu. 2006-02-23. Archived from the original on 2013-10-23. Retrieved 2015-10-19.
  3. "Nasser — fearless and forthright". The Hindu. 2004-09-10. Archived from the original on 2004-09-27. Retrieved 2015-10-19.
  4. "Mr. Versatile". The Hindu. 2009-03-13. Archived from the original on 2009-03-17. Retrieved 2015-10-19.
  5. "Reviving an old connection". The Hindu. 2009-09-01. Archived from the original on 2013-10-23. Retrieved 2015-10-19.
  6. "A perfectionist to the core". The Hindu. 2007-08-04. Archived from the original on 2013-10-23. Retrieved 2015-10-19.
  7. 7.0 7.1 "Rediff On The Net, Movies: An interview with Tamil actor-director Nasser". Rediff.com. 1997-09-01. Retrieved 2015-10-19.
  8. "rediff.com, Movies: The Nasser Interview". Rediff.com. 2002-01-10. Retrieved 2015-10-19.
  9. "Actor's son makes his debut - Behindwoods.com - Tamil Movies News - Nasser Shiva Mariyadhai". Behindwoods.com. Retrieved 2015-10-19.
  10. "Nasser's son recovers following road accident - The Times of India". Timesofindia.indiatimes.com. 2014-05-24. Retrieved 2015-10-19.
  11. "Actor Nassar`s son to make his debut". Sify.com. 2014-01-28. Retrieved 2015-10-19.
  12. "Nassar directs, son debuts - The Times of India". Timesofindia.indiatimes.com. 2012-11-10. Retrieved 2015-10-19.
  13. "Nassar to play Sheryln Chopra-s father in Kamasutra 3d". timesofap.com. February 5, 2013. Archived from the original on 2013-02-08. Retrieved February 4, 2013.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=നാസർ_(നടൻ)&oldid=3660654" എന്ന താളിൽനിന്ന് ശേഖരിച്ചത്