വികാരങ്ങളുടേയും, വികാരങ്ങളെ കൈമാറുന്നതിന്റേയും ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട മുഖം. മറ്റ് ജീവികളിൽ നിന്നും വ്യത്യാസപ്പെട്ടിരിക്കുന്ന മനുഷ്യമുഖം. തലയ്ക്ക് മുൻവശത്തായാണ് മനുഷ്യനുൾപ്പെടെ എല്ലാ മൃഗങ്ങളുടേയും മുഖം സാധാരണയായി കണ്ടുവരുന്നത്.[1] എന്നാൽ എല്ലാ ജീവികൾക്കും മുഖം ഇല്ല.[2] മനുഷ്യ വ്യക്തിത്വത്തിന് വളരെ പ്രധാനപ്പെട്ടതാണ് മുഖം.

മുഖം
മുഖ പേശികൾ.
Details
Identifiers
LatinFacies, facia
MeSHD005145
TAA01.1.00.006
FMA24728
Anatomical terminology

മനുഷ്യ തലയുടെ മുൻഭാഗത്തെ വിളിക്കുന്ന പേരാണ് മുഖം. അതിൽതന്നെ വ്യത്യസ്ത ഭാഗങ്ങളുണ്ട്:,[3] o

  • മുടിരേഖക്ക് സമീപമായി നെറ്റി കാണപ്പെടുന്നു,അതിൽ പുരികം എന്ന കുറച്ച് മുടികളുടെ കൂട്ടം കാണപ്പെടുന്നു.
  • പുരികത്തിന്റെ സംരക്ഷണതയിൽ അതിനു താഴെ കണ്ണുകൾ‍ കാണപ്പെടുന്നു.
  • അതിനു താഴെ മൂക്ക് സ്ഥിതി ചെയ്യുന്നു, മൂക്കിൽ രണ്ട് ദ്വാരങ്ങളുണ്ട്.
  • മാക്സില, മാന്റിബുലയെ മൂടിക്കൊണ്ട് കവിൾതടം കാണപ്പെടുന്നു, അതിന്റെ ബാക്കി ഭാഗമാണ് താടി.
  • മൂക്കിൽ നിന്ന് ഫിൽട്രം മുകൾ ചുണ്ടിനെ വേർതിരിക്കുന്നു, വായക്കുള്ളിലായി പല്ലുകൾ കാണപ്പെടുന്നു.

മനുഷ്യ ആശയവിനിമയത്തിനും, തിരിച്ചറിയാനും മുഖം അത്യാവശ്യ ഘടകമാണ്. മുഖത്തിലെ പേശികളാൽ സങ്കീർണ്ണായ വികാരങ്ങളെ അറിയിക്കുവാൻ കഴിയുന്നു.

മനുഷ്യ ശരീരത്തിലെ ഏറ്റവും സംവേദനക്ഷമമായ അവയവമാണ് മുഖം. സ്പർശം, താപനില, മണം, രുചി, കേൾവി, ചലനം, വിശപ്പ്, കാഴ്ച എന്നീ തലച്ചോറിലെ വ്യതിചലനങ്ങളും, പ്രവർത്തനങ്ങൾക്കനുസരിച്ച് മുഖം മാറുന്നു.[4]

മൂക്കിന്റെ ആകൃതിയെ വളരെയധികം സ്വാധീനിക്കുന്ന ഒന്നാണ് നാസൽ കാർടിലേജ്
മുഖഭാവങ്ങൾക്ക് മുഖ പേശികൾ സ്വാധീനിക്കുന്നു.
മനുഷ്യ മുഖം അസ്ഥി

ഒരു വ്യക്തിയെ വേർതിരിക്കുന്ന പ്രധാന ഘടകമാണ് മുഖം. മുഖഭാവങ്ങളെ തിരിച്ചറിയാൻ സഹായിക്കുന്നത് തലച്ചോറിലെ ഫുസിഫോം ഫെയിസ് ഏരിയ(FFA) ആണ്. ഈ ഭാഗങ്ങൾ തകരാറിലായാൽ കുടുംബാംഗങ്ങളെപ്പോലും തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. മുഖത്തിലെ അവയവങ്ങളുടെ സ്ഥാനം, അതായത് കണ്ണിന്റെ മൂക്കിന്റെ എന്നിവയുടേയെല്ലാം സ്ഥാനം ബയോമെട്രിക്കൽ ഐഡന്റിഫിക്കേനായി കരുതുന്നു, ഇത് ഓരോ വ്യക്തിക്കും വ്യത്യാസപ്പെട്ടിരിക്കും.

മുഖത്തിന്റെ അസ്ഥികൾക്കനുസരിച്ചാണ് മുഖത്തിന്റെ ആകൃതി ഉണ്ടാകുന്നത്, അസ്ഥികളുടെ രൂപഘട അനുസരിച്ച് മുഖവും മാറുന്നു.[1] മാക്ക്സില, മാന്റിബ്ലെ, നാസൽ ബോൺ, സൈഗോമാറ്റിക് ബോൺ എന്നീ ഭാഗങ്ങളിലാണ് മുഖാസ്ഥി മുഖാകൃതി ഉണ്ടാക്കുന്നത്. തൊലിയും, മറ്റൊരു പ്രധാന ഭാഗമാണ്, അതിലെ കൊഴുപ്പും, മുടികളും, നിറവും വ്യത്യാസങ്ങളുണ്ടാക്കുന്നു.[1]

വളർച്ചയോടനുബന്ധിച്ച് മുഖത്തിലും വ്യത്യാസങ്ങളുണ്ടാക്കുന്നു, കുട്ടികളായിരിക്കുമ്പോളുള്ള മുഖമല്ല, കൗമാരത്തിലൂടെ യൗവനത്തിലൂടെ വാർദ്ധക്യത്തിലേക്കെത്തുമ്പോൾ. ഓരോ ഘട്ടങ്ങളിലും മുഖത്തിന് ആകൃതിയിൽ വ്യത്യാസം വന്നുകൊണ്ടിരിക്കുന്നു.[1]

ഫേഷ്യൽ സിമട്രിയാണ് മുഖ സൗന്ദര്യം ഉണ്ടാക്കുന്നത്.

ഹെക്കൽ അവതരിപ്പിച്ച മനുഷ്യ മുഖ വ്യതിയാനം
വില്ല്യം ഹോഗാർത്തിന്റെ വ്യത്യസ്ത മുഖങ്ങളുടെ കാരിക്കേച്ചർ.
ഒരു മനുഷ്യന്റെ മുഖം (പുരുഷൻ‍)
ഒരു മനുഷ്യ സ്ത്രീയുടെ മുഖം.

പ്രവർത്തനങ്ങൾ

തിരുത്തുക

വികാരങ്ങൾ

തിരുത്തുക

വികാരങ്ങൾ പുറത്ത് കാണിക്കാനുള്ള പ്രധാന ഘടകമാണ് മുഖം. ചിരിയിലൂടെ സന്തോഷം പങ്കുവയ്ക്കുന്നു. മുഖത്തെ വായിക്കാൻ കഴിയുന്നതാണ് ആശയവിനിമയത്തിന്റെ മനുഷ്യ സന്ദർഭങ്ങൾക്കനുസരിച്ച് മാറാനുള്ള ഒരു സമൂഹത്തിൽ കൂട്ടുകൂടിക്കൊണ്ട് ജീവിക്കാനുള്ള അടിസ്ഥാന സമവാക്യം. മുഖ വികാരങ്ങളെക്കുറിച്ച് പഠിക്കാനായി മൾട്ടിമോഡൽ ഇമോഷൻ റിക്കഗനിഷൻ ടെസ്റ്റ് ഉപയോഗിക്കുന്നു.[5] മുകഭാവങ്ങളെ വായിക്കുവാൻ ഇതിനായി പ്രത്യേക ഡിവൈസുകൾ ഉപയോഗിക്കുന്നു.[6]

 
റിസോരിയസ്, ട്രയാങ്കുലാരിസ്, സൗഗോമറ്റിക്കസ് എന്നീ പേശികളുടെ വ്യതിയാനങ്ങൾ

ഇത്തരത്തിൽ വികാര പ്രകടനങ്ങളിൽ മുഖപേശികൾ പ്രധാന പങ്ക് വഹിക്കുന്നു.[1] ഇത് വ്യക്തികൾ തോറും വ്യത്യാസപ്പെട്ടിരിക്കുന്നു, ഇത് മുഖത്തിന്റെ അടിസ്ഥാനങ്ങൾക്ക് കൂടുതൽ സങ്കീർണ്ണത നൽകുന്നു.[7]

മനുഷ്യർക്ക് സാധാരണയായി യഥാർത്ഥ ചിരിയേയും, അയഥാർത്ഥ ചിരിയേയും തിരിച്ചറിയാനുള്ള കഴിവുണ്ട്. അയഥാർത്ഥ ചിരി ഉണ്ടാക്കിക്കൊണ്ട് അത് തിരിച്ചറിയാൻ വേണ്ടി നടത്തിയ പഠനത്തിൽ ചെറിയ പ്രായക്കാരും,മുതിർന്നവരും അതിനെ തിരിച്ചറിഞ്ഞു. എന്നാൽ മുതിർന്നവർക്ക് ചെറിയ പ്രായക്കാരേക്കാൾ അയഥതാർത്ഥ ചിരികളെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നു,[8] അതായത് പ്രായംകൂടുന്തോറും മുഖ വ്യത്യാസങ്ങളെ തിരിച്ചറിയാനുള്ള കഴിവ് കൂടി വരുന്നു എന്നതാണ്.

കാഴ്ചയും തിരിച്ചറിവും

തിരുത്തുക
 
തലച്ചോറിന്റെ ഫെയിസ് പ്രിസെപ്ഷൻ മെക്കാനിസം, ഫൂസിഫോം ഫെയിസ് ഏരിയ പോലുള്ളത്. അവ മുഖത്തിന് സാമീപ്യമുള്ള വസ്തുക്കളേയും തിരിച്ചറിയാനുള്ള കഴിവുണ്ട്,ചൊവ്വയിലെ പാറകളുടെ രൂപീകരണം ഉദാഹരണം.

മുഖം എന്നത് കുറേയധികം വികാരങ്ങളുടെ കലവറ മാത്രമല്ല, മറിച്ച് മറ്റെന്തോ കൂടുതൽ അർത്ഥമാനങ്ങൾ ഉള്ള എന്തോ ഒന്ന് എന്നാണ് ഗെസ്റ്റാൾട്ട് ഫിസിയോളജിസ്റ്റുകൾ പറയുന്നത്. സാമൂഹിക ജീവിയായി മനുഷ്യൻ പരിണമിച്ചതിലൂടെ കാലത്തിന്റെ പോക്കിൽ മനുഷ്യന് മുഖത്തോട് കൂടുതൽ മികവുറ്റ രീതിയിൽ പ്രതികരിക്കാൻ കഴിയുമെന്ന് ഗേരി എൽ.ആലൻ പറയുന്നു. [9]

ബയോളജിക്കൻ പ്രെസ്പെക്റ്റീവ്

തിരുത്തുക

തലച്ചോറിന്റെ പ്രത്യേക ഭാഗങ്ങൾ മുഖത്തോട് നന്നായി പ്രതികരിക്കുന്നു എന്ന് പഠനങ്ങൾ പറയുന്നു. ഫ്യൂസിഫോം ഫെയിസ് ഏരിയയിലെ ഫ്യൂസിഫോം ജൈറസ് മുഖങ്ങൾ കൊണ്ടാണ് പ്രവർത്തിക്കുന്നത്. ഇത് സാമൂഹികമായി നന്നായി ഇടപെടുന്നവരിലും, ഇടപെടാത്തവരിലും വ്യത്യാസപ്പെട്ടിരിക്കും.[10] അപരിചിതരുടെ ചിത്രങ്ങളെ കാണിക്കുമ്പോൾ സാമൂഹികമായി ഇടപെടാത്തവരുടെ ഫൂസിഫോം ജൈരി യുടെ ഉത്തേജനം വളരെ കുറവാണ്, പക്ഷെ അതേ സ്ഥാനത്ത് സാമൂഹികമായി നന്നായി ഇടപെടുന്നവരുടെ ഫ്യൂസിഫോം ജൈരി ആ സമയത്ത് വളരേയധികം ഉത്തേജപ്പെടുന്നു. മുഖ സൗന്ദര്യം തലച്ചോറിലെ വളരെയധികം ന്യൂറോൺ സിസ്റ്റങ്ങളെ ഉത്തേജിക്കപ്പെടുത്തുന്നു എന്ന് പഠനങ്ങൾ പറയുന്നു.

സമൂഹവും സംസ്കാരവും

തിരുത്തുക

മുഖ ശസ്ത്രക്രിയ

തിരുത്തുക

കോസ്മറ്റിക് ശസ്ത്രക്രിയയിലൂടെ മുഖത്തിന്റെ പരിഛേതത്തെ മാറ്റാൻ കഴിയും.[11] മുഖത്ത് വലിയ മുറിവുകളോ, വലിയ രോഗങ്ങളോ വന്നു കഴിഞ്ഞാൽ മാക്സിലോഫേഷ്യൽ ശസ്ത്രക്രിയ ചെയ്യുന്നു. നിലവിൽ കുറയേധികം പേരിൽ മുഖം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ, തൊലി പേശി ശസ്ത്രക്രിയകളെല്ലാം വിജയകരമായി ചെയ്തിരിക്കുന്നു.[12]

കാരിക്കേച്ചർ

തിരുത്തുക

മുഖം ഉൾപ്പെടെയുള്ള തലഭാഗത്തെ വളരെ വലുതായി കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ട്, മറ്റ് ശരീര ഭാഗങ്ങളെ പ്രാധാന്യം കുറച്ചുകൊണ്ടുള്ള രീതിയാണ് കാരിക്കേച്ചറിനുള്ളത്. ഒരു മുഖത്തെ ആ മുഖമാക്കുന്ന ചില പ്രത്യേക ഘടകങ്ങൾക്ക് കാരിക്കേച്ചറിൽ പ്രാധാന്യം നൽകുന്നു.ഇത്തരത്തിൽ ചില ഘടകങ്ങളുടെ വലിപ്പത്തിലു, രീതിയിലും ഉള്ള മാറ്റങ്ങൾ മുഖത്തെ തിരിച്ചറിയാൻ സഹായിക്കുന്നു.[13]

രൂപാലങ്കാരം

തിരുത്തുക

ഫെയിസ് (മുഖം) എന്ന വാക്കിനെ പലപ്പോഴും സാമൂഹികപരമായി വാക്കുകൾക്ക് അർത്ഥതലങ്ങളിലുള്ള മാറ്റങ്ങൾ വരുത്തുവാൻ ഉപയോഗിക്കുന്നു.

ഇസ്ലാമിൽ കൈകളും മുഖവും ഒഴിച്ച സ്ത്രീ മറ്റ ശരീരഭാഗങ്ങളെ മുഴുവനായി ഔറ എന്ന് വിളിക്കുന്നു.[14]

  1. 1.0 1.1 1.2 1.3 1.4 Moore, Keith L.; Dalley, Arthur F.; Agur, Anne M. R. (2010). Moore's clinical anatomy. United States of America: Lippincott Williams & Wilkins. pp. 843–980. ISBN 978-1-60547-652-0.
  2. "Year of Discovery, Faceless and Brainless Fish". 2011-12-29. Archived from the original on 2014-10-06. Retrieved December 11, 2013.
  3. Face | Define Face at Dictionary.com. Dictionary.reference.com. Retrieved on 2011-04-29.
  4. Anatomy of the Face and Head Underlying Facial Expression Archived 2007-11-29 at the Wayback Machine.. Face-and-emotion.com. Retrieved on 2011-04-29.
  5. Multimodal Emotion Recognition Test (MERT) | Swiss Center for Affective Sciences Archived 2011-09-03 at the Wayback Machine.. Affective-sciences.org. Retrieved on 2011-04-29.
  6. Bänziger, T.; Grandjean, D.; Scherer, K. R. (2009). "Emotion recognition from expressions in face, voice, and body: The Multimodal Emotion Recognition Test (MERT)" (PDF). Emotion. 9 (5): 691–704. doi:10.1037/a0017088. PMID 19803591. Archived from the original (PDF) on 2017-08-08. Retrieved 2018-04-18. {{cite journal}}: Unknown parameter |last-author-amp= ignored (|name-list-style= suggested) (help)
  7. Braus, Hermann (1921). Anatomie des Menschen: ein Lehrbuch für Studierende und Ärzte. pp. 777.
  8. Murphy, N. A.; Lehrfeld, J. M.; Isaacowitz, D. M. (2010). "Recognition of posed and spontaneous dynamic smiles in young and older adults". Psychology and Aging. 25 (4): 811–821. doi:10.1037/a0019888. PMC 3011054. PMID 20718538. {{cite journal}}: Unknown parameter |last-author-amp= ignored (|name-list-style= suggested) (help)
  9. Allen, Gary L.; Peterson, Mary A.; Rhodes, Gillian (2006). "Review: Seeking a Common Gestalt Approach to the Perception of Faces, Objects, and Scenes". American Journal of Psychology. 119 (2): 311–19. doi:10.2307/20445341. JSTOR 20445341.
  10. Beaton, E. A., Schmidt, L. A., Schulkin, J., Antony, M. M., Swinson, R. P. & Hall, G. B. (2009). "Different fusiform activity to stranger and personally familiar faces in shy and social adults". Social Neuroscience. 4 (4): 308–316. doi:10.1080/17470910902801021. PMID 19322727.{{cite journal}}: CS1 maint: multiple names: authors list (link)
  11. Plastic and Cosmetic Surgery: MedlinePlus. Nlm.nih.gov. Retrieved on 2011-04-29.
  12. Face Transplant Surgery at Brigham and Women's Hospital
  13. information about caricatures Archived 2007-08-26 at the Wayback Machine.. Edu.dudley.gov.uk. Retrieved on 2011-04-29.
  14. Important lessons for Muslim women - Page 176, ʻAmr ʻAbd al-Munʻim Salīm, Abdul Ahad - 2005
"https://ml.wikipedia.org/w/index.php?title=മുഖം&oldid=3999105" എന്ന താളിൽനിന്ന് ശേഖരിച്ചത്