വിശ്വരൂപം (ചലച്ചിത്രം)

(വിശ്വരൂപം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കമലഹാസൻ സംവി‌ധാനവും നിർമ്മാണവും നിർവ്വഹിച്ച് 2013 ജനുവരി മാസം പുറത്തിറങ്ങിയ ഒരു തമിഴ് ചലച്ചിത്രമാണു വിശ്വരൂപം. ഈ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെയും കമലഹാസൻ തന്നെയാണു അവതരിപ്പിച്ചിരിക്കുന്നത്. പൂജ കുമാർ, രാഹുൽ ബോസ്, ആൻഡ്രീയ ജെറീമിയ, ജയ്ദീപ് അഹ്ലാദ് എന്നിവർ മറ്റു പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു.

വിശ്വരൂപം
ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംകമലഹാസൻ
നിർമ്മാണം
 • ചന്ദ്ര ഹാസൻ
 • കമൽ ഹാസൻ
രചനകമലഹാസൻ
അതുൽ തിവാരി
അഭിനേതാക്കൾകമലഹാസൻ
പൂജ കുമാർ
ആൻഡ്രിയ ജെർമിയ
രാഹുൽ ബോസ്
ജയ്ദീപ് അഹ്ലവത്
സംഗീതംശങ്കർ-എഹ്സാൻ-ലോയ്
ഗാനരചനവൈരമുത്തു, കമൽ ഹാസൻ
ഛായാഗ്രഹണംസാനു വർഗീസ്
ചിത്രസംയോജനംമഹേഷ് നാരായണൻ
സ്റ്റുഡിയോരാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ
വിതരണംPVP ഫിലിംസ്
റിലീസിങ് തീയതി
 • 30 ജനുവരി 2013 (തമിഴ്)
 • 1 ഫെബ്രുവരി 2013 (ഹിന്ദി)
രാജ്യംഇന്ത്യ
ഭാഷ
ബജറ്റ്95 കോടി (US$15 million)[1][2]
സമയദൈർഘ്യം147 മിനിറ്റുകൾ [3]

തീവ്രവാദവിരുദ്ധ യുദ്ധത്തിന്റെ മറവിൽ മുസ്‌ലിം സമുദായത്തെ മൊത്തം അപകീർത്തിപ്പെടുത്തുന്ന തരത്തിലാണ് ചലച്ചിത്രം നീങ്ങുന്നതെന്ന് വിലയിരുത്തുന്നവരുണ്ട്[4][5].

താരനിര[6] തിരുത്തുക

എതിർപ്പുകൾ തിരുത്തുക

വിശ്വാസികളെ ഭീകരവാദികളായി ചിത്രീകരിക്കുന്നതായി ആരോപിച്ച് ചില മുസ്‌ലിം സംഘടനകൾ ചിത്ര പ്രദർശനത്തിനെതിരെ എതിർപ്പുയർത്തിയിരുന്നു. തമിഴ്‌നാട്ടിലെ മുസ്‌ലിം സംഘടനകളുടെ എതിർപ്പിനെത്തുടർന്ന് ജയലളിത സർക്കാർ ചിത്രത്തിന്റെ പ്രദർശനാനുമതി രണ്ടാഴ്ചത്തേക്ക് തടഞ്ഞു. തമിഴ്‌നാട്ടിൽ വിശ്വരൂപം പ്രദർശിപ്പിക്കണമെങ്കിൽ ചിത്രം വീണ്ടും എഡിറ്റ് ചെയ്യണമെന്ന് സർക്കാർ നിർദ്ദേശം നൽകി.[7] മദ്രാസ് ഹൈക്കോടതി സിംഗിൾ ബഞ്ച് പ്രദർശാനുമതി നൽകി ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും ഡിവിഷൻ ബഞ്ച് സ്‌റ്റേ ചെയ്തു. തന്റെ സിനിമയ്‌ക്കെതിരെയുള്ള നീക്കം സാസ്‌കാരിക ഭീകരവാദമാണെന്ന് കമൽ പ്രതികരിച്ചിരുന്നു.

പിന്തുണയും ഐക്യദാർഢ്യവും തിരുത്തുക

 
വിശ്വരൂപം സിനിമ നിരോധനത്തിനെതിരെ സിനിമ പോസ്റ്റർ പതിച്ച് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നു

വിശ്വരൂപം സിനിമയെ സമുദായ വിരോധം ആരോപിച്ച്‌ നിരോധിക്കാൻ ശ്രമിക്കുന്നത്‌ ജനാധിപത്യപരമല്ല എന്നു ചൂണ്ടിക്കാട്ടി സി.പി.ഐ.എം, സി.പി.ഐ,[8] നേതൃത്ത്വവും പുരോഗമന പ്രസ്ഥാനങ്ങളും സിനിമ പ്രദർശനത്തിന് പിന്തുണയും ഐക്യദാർഢ്യവും നൽകി രംഗത്തെത്തിയിരുന്നു.[9]

അവലംബം തിരുത്തുക

 1. Sangeetha Kandavel (2012-12-28). "Kamal Haasan firms up DTH plans for 'Vishwaroopam'". The Economic Times. ശേഖരിച്ചത് 2013-01-07.
 2. The Hindu (12 January 2013), Is the big screen enough? SUDHISH KAMATH
 3. "VISHWAROOPAM (12A)". British Board of Film Classification. ശേഖരിച്ചത് 2013 January 11. {{cite web}}: Check date values in: |accessdate= (help)
 4. "മനുഷ്യവിരുദ്ധതയുടെ ആഘോഷങ്ങൾ" (PDF) (ഭാഷ: മലയാളം). മലയാളം വാരിക. 2013 ഫെബ്രുവരി 22. ശേഖരിച്ചത് 2013 ഫെബ്രുവരി 19. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: unrecognized language (link)[പ്രവർത്തിക്കാത്ത കണ്ണി]
 5. "കവർസ്റ്റോറി" (ഭാഷ: മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 781. 2013 ഫെബ്രുവരി 11. ശേഖരിച്ചത് 2013 മെയ് 20. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: unrecognized language (link)
 6. "വിശ്വരൂപം(1978)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. ശേഖരിച്ചത് 21 ഫെബ്രുവരി 2023.
 7. "വിശ്വരൂപം പ്രദർശിപ്പിക്കുന്നതിന് സ്റ്റേ". മാതൃഭൂമി. 2013 ജനുവരി 30. മൂലതാളിൽ നിന്നും 2013-01-31-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 ജനുവരി 30. {{cite news}}: Check date values in: |accessdate= and |date= (help)
 8. http://www.deshabhimani.com/newscontent.php?id=257331
 9. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2013-01-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-01-30.

പുറമെ നിന്നുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=വിശ്വരൂപം_(ചലച്ചിത്രം)&oldid=3923932" എന്ന താളിൽനിന്ന് ശേഖരിച്ചത്