രക്തസാക്ഷികൾ സിന്ദാബാദ്
വേണു നാഗവള്ളിയുടെ സംവിധാനത്തിൽ മോഹൻലാൽ, സുരേഷ് ഗോപി, മുരളി, സുകന്യ, രഞ്ജിത എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1998-ൽ പുറത്തിറങ്ങിയതും കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രവും വളർച്ചയും പ്രതിപാതിക്കുന്നതുമായ ഒരു മലയാളചലച്ചിത്രമാണ് രക്തസാക്ഷികൾ സിന്ദാബാദ്. സൂര്യ സിനി ആർട്സിന്റെ ബാനറിൽ വി.വി. ദീപ നിർമ്മിച്ച ഈ ചിത്രം സൂര്യ സിനി ആർട്സ്, സെവൻ ആർട്ട്സ് എന്നിവർ വിതരണം ചെയ്തിരിക്കുന്നു. ഈ ചിത്രത്തിന്റെ കഥ ചെറിയാൻ കൽപകവാടിയുടേതാണ്. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് ചെറിയാൻ കൽപകവാടി, വേണു നാഗവള്ളി എന്നിവർ ചേർന്നാണ്.
രക്തസാക്ഷികൾ സിന്ദാബാദ് | |
---|---|
സംവിധാനം | വേണു നാഗവള്ളി |
നിർമ്മാണം | വി.വി. ദീപ |
കഥ | ചെറിയാൻ കൽപകവാടി |
തിരക്കഥ | വേണു നാഗവള്ളി ചെറിയാൻ കൽപകവാടി |
അഭിനേതാക്കൾ | മോഹൻലാൽ സുരേഷ് ഗോപി മുരളി സുകന്യ രഞ്ജിത |
സംഗീതം |
|
ഗാനരചന | പി. ഭാസ്കരൻ ഒ.എൻ.വി. കുറുപ്പ് ഗിരീഷ് പുത്തഞ്ചേരി ഏഴാച്ചേരി രാമചന്ദ്രൻ |
ഛായാഗ്രഹണം | പി. സുകുമാർ |
ചിത്രസംയോജനം | എൻ. ഗോപാലകൃഷ്ണൻ |
സ്റ്റുഡിയോ | സൂര്യ സിനി ആർട്സ് |
വിതരണം | സൂര്യ സിനി ആർട്സ് സെവൻ ആർട്ട്സ് |
റിലീസിങ് തീയതി | 1998 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുക- മോഹൻലാൽ - ത്യാഗരാജമഠം ശിവസുബ്രഹ്മണ്യയ്യർ
- സുരേഷ് ഗോപി - മാപ്പിളശ്ശേരി ഉറുമീസ് തരകൻ
- മുരളി - ഇ. ശ്രീധരൻ
- നെടുമുടി വേണു - ശിവസുബ്രഹ്മണ്യയ്യരുടെ ജ്യേഷ്ഠൻ
- രാജൻ പി. ദേവ് - മാപ്പിളശ്ശേരി വലിയ തരകൻ
- കരമന ജനാർദ്ദനൻ നായർ
- സുകന്യ - ശിവകാമി അമ്മാൾ
- രഞ്ജിത
സംഗീതം
തിരുത്തുകപി. ഭാസ്കരൻ, ഒ.എൻ.വി. കുറുപ്പ്, ഗിരീഷ് പുത്തഞ്ചേരി, ഏഴാച്ചേരി രാമചന്ദ്രൻ എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് എം.ജി. രാധാകൃഷ്ണൻ ആണ്. പശ്ചാത്തലസംഗീതം കൊടുത്തത് രാജാമണി. ഗാനങ്ങൾ വിപണനം ചെയ്തത് ജോണി സാഗരിഗ.
- ഗാനങ്ങൾ
- പൊന്നാര്യൻ പാടം – കെ.എസ്. ചിത്ര
- വൈകാശി തെന്നലോ – എം.ജി. ശ്രീകുമാർ
- ബലികുടീരങൾ – കെ.ജെ. യേശുദാസ് (ഗാനരചന– ഏഴാച്ചേരി രാമചന്ദ്രൻ)
- ചെറുവള്ളിക്കാവിൻ (ബോണസ് ട്രാക്ക്) – സുദീപ് കുമാർ
- കിഴക്ക് പുലരി – കെ.ജെ. യേശുദാസ്, എം.ജി. ശ്രീകുമാർ, കോറസ് (ഗാനരചന– പി. ഭാസ്കരൻ)
- വൈകാശി തെന്നലോ – എം.ജി. ശ്രീകുമാർ, കെ.എസ്. ചിത്ര
- വൈകാശി തെന്നലോ – കെ.എസ്. ചിത്ര
- നമ്മളുകൊയ്യും വയലെല്ലാം – എം.ജി. ശ്രീകുമാർ, കെ.എസ്. ചിത്ര , കോറസ്
- പനിനീർ മാരിയിൽ (ബോണസ് ട്രാക്ക്) – സുദീപ് കുമാർ, രാധിക തിലക്
അണിയറ പ്രവർത്തകർ
തിരുത്തുക- ഛായാഗ്രഹണം: പി. സുകുമാർ
- ചിത്രസംയോജനം: എൻ. ഗോപാലകൃഷ്ണൻ
- കല: എം. ബാവ
- ചമയം: എം. ഒ. ദേവസ്യ, വിക്രമൻ നായർ
- വസ്ത്രാലങ്കാരം: വജ്രമണി
- നൃത്തം: ഗിരിജ
- സംഘട്ടനം: ത്യാഗരാജൻ
- പരസ്യകല: കൊളോണിയ
- ലാബ്: ജെമിനി കളർ ലാബ്
- എഫക്റ്റ്സ്: മുരുകേഷ്
- ശബ്ദലേഖനം: രാജഗോപാൽ
- വാർത്താപ്രചരണം: വാഴൂർ ജോസ്
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- രക്തസാക്ഷികൾ സിന്ദാബാദ് ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- രക്തസാക്ഷികൾ സിന്ദാബാദ് – മലയാളസംഗീതം.ഇൻഫോ