ബിരിയാണി (ചലച്ചിത്രം)

2020 ൽ പുറത്തിറങ്ങിയ മലയാള സിനിമ

സജിൻ ബാബു തിരക്കഥയെഴുതി സംവിധാനം ചെയ്ത 2020 ലെ മലയാള ഭാഷാ ചലച്ചിത്രമാണ് ബിരിയാണി . യുഎഎൻ ഫിലിം ഹൗസ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കനി കുസൃതി, ഷൈലജ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. റോമിൽ നടന്ന 20-ാമത് ഏഷ്യാറ്റിക് ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള നെറ്റ്പാക്ക് അവാർഡ് ഈ ചിത്രം നേടി.[2] ഈ ചിത്രത്തിലെ അഭിനയത്തിന് സ്‌പെയിനിലെ മാഡ്രിഡിൽ നടന്ന ഇമാജിൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്കാരവും കനി കുസൃതിക്ക് ലഭിച്ചിട്ടുണ്ട്. [3]

ബിരിയാണി
സംവിധാനംസജിൻ ബാബു
രചനസജിൻ ബാബു
അഭിനേതാക്കൾ
സംഗീതംലിയോ ടോം
ഛായാഗ്രഹണംകാർത്തിക് മുത്തുകുമാർ
ചിത്രസംയോജനംഅപ്പു എൻ ഭട്ടതിരി
സ്റ്റുഡിയോUAN ഫിലിം ഹൗസ്
വിതരണംലൈൻ ഓഫ് കളർ
റിലീസിങ് തീയതി
 • ഫെബ്രുവരി 2020 (2020-02) (ബംഗളുരു)[1]
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം95 മിനുട്ട്സ്

കഥാസാരംതിരുത്തുക

രണ്ട് യുവ മുസ്ലിം സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചാണ് ബിരിയാണി എന്ന സിനിമ ചർച്ച ചെയ്യുന്നത്. തിരുവനന്തപുരത്ത് കടൽത്തീരത്തിനടുത്താണ് രണ്ട് സ്ത്രീകളും താമസിക്കുന്നത്. അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന ചില ഗുരുതരമായ സംഭവങ്ങൾ അവരെ സ്ഥലം വിടാൻ പ്രേരിപ്പിക്കുന്നു. തുടർന്നുള്ള അവരുടെ യാത്രയുടെയും അവരുടെ പോരാട്ടങ്ങളുടെയും കഥയാണ് ചിത്രം പറയുന്നത്. പ്രധാന കഥാപാത്രമായ കദീജയെ കനി കുസൃതിയും സുഹ്ര ബീവിയായി ശൈലജയും അഭിനയിച്ചിരിക്കുന്നു.

അഭിനേതാക്കൾതിരുത്തുക

 • ഖദീജയായി കനി കുസൃതി
 • സുഹ്ര ബീവിയായി ഷൈലജ ജല
 • എൻ‌ഐ‌എ ഓഫീസറായി അനിൽ നെടുമങ്ങാട്
 • തടിയനായി ശ്യാം റെജി
 • മുഹമ്മദ് ബിജിലായി സുർജിത്ത്
 • ജേണലിസ്റ്റായി മിനി ഐ.ജി.
 • നസീറായി തോന്നയ്ക്കൽ ജയചന്ദ്രൻ

അവാർഡുകൾതിരുത്തുക

 • 42-ാമത് മോസ്കോ ചലച്ചിത്രമേളയിലെ മികച്ച നടി. [4] [5]
 • റോമിലെ ഇരുപതാമത് ഏഷ്യാറ്റിക് ഫിലിം ഫെസ്റ്റിവലിലെ മികച്ച ചിത്രത്തിനുള്ള നെറ്റ്പാക് അവാർഡ്. [6]
 • സ്‌പെയിനിലെ മാഡ്രിഡിൽ ഇമാജിൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്കാരം.[7] [8]
 • ബാംഗ്ലൂർ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മികച്ച തിരക്കഥയ്ക്കുള്ള പദ്മരാജൻ അവാർഡ്. [9] [10]

ചിത്രീകരണംതിരുത്തുക

വർക്കല, തിരുവനന്തപുരം, തമിഴ്‌നാട്ടിലെ ചില സ്ഥലങ്ങൾ എന്നീ സ്ഥലങ്ങളിൽ വച്ചാണ് ഈ സിനിമയുടെ ചിത്രീകരണം നടത്തിയത്.

അവലംബങ്ങൾതിരുത്തുക

 1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; southernexpress എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
 2. "'ബിരിയാണി' യിലെ പ്രകടനത്തിന് കനി കുസൃതിക്ക് വീണ്ടും അന്താരാഷ്ട്ര പുരസ്‌ക്കാരം". ശേഖരിച്ചത് 2020-10-09.
 3. World, Republic. "Kani Kusruti wins big at Imagine Film Festival in Madrid for her performance in 'Biryani'". Republic World. ശേഖരിച്ചത് 2020-10-09.
 4. "Actor Kani Kusruti Wins BRICS Best Actress At The Moscow International Film Festival". Popdiaries (ഭാഷ: ഇംഗ്ലീഷ്). 2020-10-09. ശേഖരിച്ചത് 2020-10-09.
 5. "Kani Kusruti wins big at Moscow Film Festival for her performance in 'Biryani'". OnManorama (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-10-09.
 6. "Sajin Babu's Biriyani bags NETPAC award at Asiatica Film Festival - Times of India". The Times of India (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-10-09.
 7. Das, Ria (2020-09-10). "Who Is Kani Kusruti, the Award Winning Actor In Malayali film Biriyaani?". SheThePeople TV (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-10-09.
 8. "'ബിരിയാണി' ചലച്ചിത്രത്തിലെ പ്രകടനത്തിന് കനി കുസൃതിക്ക് രണ്ടാമതും അന്താരാഷ്ട്ര പുരസ്ക്കാരം". News18 Malayalam. 2020-10-08. ശേഖരിച്ചത് 2020-10-09.
 9. "Malayalam movie Biriyaani gets top honours at Bengaluru Film Festival". OnManorama (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-10-09.
 10. "Malayalam movie 'Biriyani' wins award at Bangalore International Film Festival". Southern Express (ഭാഷ: ഇംഗ്ലീഷ്). 2020-03-06. ശേഖരിച്ചത് 2020-10-09.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ബിരിയാണി_(ചലച്ചിത്രം)&oldid=3584417" എന്ന താളിൽനിന്ന് ശേഖരിച്ചത്