കപ്പാട്
കേരളത്തിൽ കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിനു കീഴിലുള്ള ഒരു ചെറിയ ഗ്രാമമാണ് കപ്പാട്. ജില്ലാ തലസ്ഥാനമായ കോട്ടയത്തിന് ഏകദേശം 33 കിലോമീറ്റർ കിഴക്കുഭാഗത്തായി ഇത് സ്ഥിതി ചെയ്യുന്നു. ഒരു മലയോര പ്രദേശമായ ഇത് കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റോഡിൽ, കാഞ്ഞിരപ്പള്ളി പട്ടണത്തിൽ നിന്ന് ഏകദേശം ആറു കിലോമീറ്റർ അകലെയാണ്. പാലായിൽനിന്നും പ്രാന്തപ്രദേശങ്ങളിൽനിന്നും കുടിയേറിപ്പാർത്തവരുടെ പിന്മുറക്കാരാണ് ഇവിടയുള്ള താമസക്കാരിൽ ഭൂരിപക്ഷവും ഈ ഗ്രാമം കാഞ്ഞിരപ്പള്ളി അസംബ്ലി നിയോജക മണ്ഡലത്തിലും പത്തനംതിട്ട പാർലമെൻ്ററി മണ്ഡലത്തിലും ഉൾപ്പെട്ടിരിക്കുന്നു.
കപ്പാട് | |
---|---|
ഗ്രാമം | |
കപ്പാട് മാർ സ്ലീവാ ദേവാലയം. | |
Coordinates: 9°37′1.0308″N 76°46′38.3808″E / 9.616953000°N 76.777328000°E | |
Country | India |
State | കേരള |
District | കോട്ടയം |
• ഭരണസമിതി | കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് |
ഉയരം | 15 മീ(49 അടി) |
• Official | മലയാളം |
സമയമേഖല | UTC+5:30 (IST) |
PIN | 686508 |
Nearest cities | പിണ്ണാക്കനാട് |
Nearest Airport | Cochin International Airport Limited |
കാപ്പാടിന്റെ പ്രധാന ആകർഷണം ഇവിടെ സ്ഥിതിചെയ്യുന്ന പ്രശസ്തമായ ഹോളി ക്രോസ് ദേവാലയമാണ്.