കണ്ണൂർ

City in Kerala,India
(Cannanore എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കണ്ണൂർ
Skyline of , India
Kerala locator map.svg
Red pog.svg
കണ്ണൂർ
11°52′08″N 75°21′20″E / 11.8689°N 75.35546°E / 11.8689; 75.35546
ഭൂമിശാസ്ത്ര പ്രാധാന്യം കോർപ്പറേഷൻ
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കണ്ണൂർ
ഭരണസ്ഥാപനങ്ങൾ കോർപ്പറേഷൻ
മേയർ അഡ്വ.ടി.ഒ.മോഹനൻ (ഇന്ത്യൻ നാഷണൽ കോൺഗ്രസ് )
വിസ്തീർണ്ണം 78.35[1]ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 232,486
ജനസാന്ദ്രത 2967/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
670 0xx
+91 497
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ പയ്യാമ്പലം കടപ്പുറം

സെന്റ് ആഞ്ജലോ കോട്ട മീൻ‌കുന്ന് കടപ്പുറം മുഴപ്പിലങ്ങാട്‌ കടപ്പുറം ചിറക്കൽ കൊട്ടാരം മലയാള കലാഗ്രാമം മാപ്പിള ബേ അറയ്കൽ കൊട്ടാരം

കണ്ണൂർ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കണ്ണൂർ (വിവക്ഷകൾ) എന്ന താൾ കാണുക. കണ്ണൂർ (വിവക്ഷകൾ)

കണ്ണൂർ ജില്ലയുടെ ആസ്ഥാനനഗരവും ജില്ലയിലെ ഏക മുനിസിപ്പൽ കോർപ്പറേഷനുമാണ് കണ്ണൂർ. ജനസംഖ്യ അടിസ്ഥാനത്തിൽ കേരളത്തിലെ ആറാമത്തെ വലിയ നഗരവും ഉത്തര മലബാറിലെ ഏറ്റവും വലിയ നഗരവുമാണ് കണ്ണൂർ. ഇന്ത്യയിലെ 62 സൈനിക കന്റോണ്മെന്റുകളിലൊന്ന് കണ്ണൂരിലാണ്‌ സ്ഥിതി ചെയ്യുന്നത്. പോർച്ചുഗീസുകാർ പണിതചരിത്ര പ്രസിദ്ധമായ സെന്റ്‌ ആഞ്ജലോസ് കോട്ടയും പയ്യാമ്പലം ബീച്ചും നഗരത്തിനുള്ളിലായാണ് സ്ഥിതി ചെയ്യുന്നത്.

ഗാന്ധി സെർക്കിൾകാൽടെക്സ്

പേരിന്റെ ഉൽഭവംതിരുത്തുക

ഐതിഹ്യങ്ങൾതിരുത്തുക

ശ്രീകൃഷ്ണൻ (കണ്ണൻ) (ഊര്) എന്നർത്ഥമുള്ള മലയാള പദങ്ങളിൽ നിന്നാണ്‌ സ്ഥലനാമം ഉണ്ടായതെന്നാണ് ഒരു കഥ. കടലായി ശ്രീകൃഷ്ണ ക്ഷേത്രം പണ്ട്‌ കണ്ണൂർ പട്ടണത്തിലുള്ള കടലായി കോട്ടയിലാണ് സ്ഥിതി ചെയ്തിരുന്നത്‌. [2]. ഏതായാലും 1796 മുതലുള്ള തലശ്ശേരി രേഖകളിൽ ഈ പട്ടണത്തെ വിളിച്ചിരുന്നത് കണ്ണനൂർ എന്നാണ് അറിയപ്പെട്ടു വരുന്നത്


മറ്റൊന്ന് ഇവിടത്തെ നഗരസഭയിൽ ഇന്നുമുള്ള കാനത്തൂർ‍ എന്ന പഴയ ഗ്രാമത്തിന്റെ പേരിൽനിന്നുമാണെന്നതാണ്.‌

ചരിത്രംതിരുത്തുക

പ്രാചീന കാലത്തെ നൗറ എന്ന തുറമുഖം കണ്ണൂർ ആണെന്നാണ്‌ ചരിത്രകാരന്മാർ പലരും വിശ്വസിക്കുന്നത്‌. കണ്ണൂർ പട്ടണത്തിന്റെ ആധുനിക ചരിത്രം തുടങ്ങുന്നത് പോർച്ചുഗീസുകാർ മലബാറിൽ പ്രവേശിച്ചതോടുകൂടിയാണ്. കച്ചവടാവശ്യത്തിനായി കോഴിക്കോട് വന്ന വാസ്കോ ഡ ഗാമ 1498ൽ കണ്ണൂരിൽ വന്നു. അതിനു മുമ്പെ അറബികളുമായിട്ടായിരുന്നു പ്രധാന കച്ചവടങ്ങൾ നടന്നിരുന്നത്. അക്കാലത്ത് കോലത്തിരി രാജവംശമായിരുന്നു കണ്ണൂർ ഉൾപ്പെടുന്ന പ്രദേശങ്ങളിലെ ഭരണാധികാരികൾ. ക്രിസ്തുവർഷം 1500നുശേഷം‍ കണ്ണൂർ ഇംഗ്ലീഷുകാരുടെ കച്ചവട സങ്കേതമായി മാറി.[3] [4]

അതിരുകൾതിരുത്തുക

വടക്ക് ചിറക്കൽ പഞ്ചായത്ത് കിഴക്ക് മുണ്ടേരി പഞ്ചായത്ത്, തെക്ക് കടമ്പൂർ,മുഴപ്പിലങ്ങാട് പഞ്ചായത്തുകൾ, പടിഞ്ഞാറ് അറബിക്കടൽ എന്നിവയാണ് അതിരുകൾ.‍

ഭൂമിശാസ്ത്രംതിരുത്തുക

അറബിക്കടലിന്റെ തീരത്താണു കണ്ണൂർ നഗരം സ്ഥിതി ചെയ്യുന്നത്.പൊതുവിൽ സന്തുലിതമായ കാലാവസ്ഥയാണ് ഇവിടെ ഉള്ളത്

നഗരസഭതിരുത്തുക

മിലിട്ടറി കന്റോണ്മെന്റായിരുന്ന കണ്ണൂർ 1867ലാണ് മുനിസിപ്പാലിറ്റിയായത്. 2015ൽ കോർപ്പറേഷനായി. കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന നഗരസഭകളിലൊന്നായിരുന്നു കണ്ണൂർ. മുനിസിപ്പാലിറ്റിയുടെ ആരംഭത്തിൽ 4 വാർഡുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 1919വരെ മെമ്പർമാരെയും, ചെയർമാനെയും നാമനിർദ്ദേശം ചെയ്യുകയോ, തിരഞ്ഞെടുക്കുകയോ ചെയ്യുകയായിരുനു പതിവ്. 1919ൽ മുനിസിപ്പൽ കൗൺസിലിന്റെ അംഗസംഖ്യ 16 ആയി വർദ്ധിച്ചു. അവരിൽ 12 പേർ തിരഞ്ഞെടുക്കപ്പെട്ട മെമ്പർമാരും 4 പേർ നാമനിർദ്ദേശം ചെയ്യപ്പെട്ടവരുമായിരുന്നു. 1921 ജുലൈ 27ന്നാണ് ജനാധിപത്യ സ്വഭാവമുള്ള ആദ്യത്തെ മുനിസിപ്പൽ കൗൺസിൽ നിലവിൽ വന്നത്. ഇതിൽ 15 പേർ തിരഞ്ഞെടുക്കപ്പെട്ട മെമ്പർമാരും 5 പേർ നാമനിർദ്ദേശം ചെയ്യപ്പെട്ടവരുമായിരുന്നു. ആദ്യകാലത്ത് ചെയർമാൻ തന്നെയായിരുന്നു എക്സിക്യൂട്ടീവ് ഓഫീസറായും പ്രവർത്തിച്ചു വന്നിരുന്നത്. 1934 ഓഗസ്റ്റ് 29ന് ആദ്യത്തെ കമ്മീഷണറായി എം.നാരായണഷേണായി നിയോഗിക്കപ്പെട്ടു. 1867ൽ നഗരസഭ രൂപവത്കരിക്കപ്പെട്ടുവെങ്കിലും സ്വന്തമായ ഓഫീസ് കെട്ടിടം നിർമ്മിച്ചത് 1938ലാണ്. 1967ൽ നിർമ്മിച്ച സുഭാഷ് ബിൽഡിംഗിലാണ് ഇപ്പോൾ മുനിസിപ്പൽ ഓഫീസ് പ്രവർത്തിച്ചു വരുന്നത്.

റാവു സാഹേബ് കെ.ചന്തനായിരുന്നു നഗരസഭയുടെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട ചെയർമാൻ. മുൻ എം.എൽ.എ.മാരായ എൻ.കെ.കുമാരൻ, പി.ഭാസ്കരൻ, മുൻ മന്ത്രി എൻ.രാമകൃഷ്ണൻ, മുൻ കേന്ദ്ര റെയിൽ‌വേ സഹമന്ത്രി ഇ.അഹമ്മദ്, ആൾ ഇന്ത്യാ ഫുട്ബോൾ അസോസിയേഷൻ മുൻ പ്രസിഡന്റ് പി.പി.ലക്ഷ്മണൻ തുടങ്ങിയ പ്രഗല്ഭർ കണ്ണൂർ മുനിസിപ്പൽ ചെയർമാന്മാരായിരുന്നിട്ടുണ്ട്.

2015 ജനുവരി 14ന് കണ്ണൂരിനെ കോർപ്പറേഷനാക്കി ഉയർത്തിക്കൊണ്ട് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. 2015 നവംബറിൽ കോർപ്പറേഷനിലേയ്ക്ക് ആദ്യ തിരഞ്ഞെടുപ്പ് നടന്നു. തിരഞ്ഞെടുപ്പിൽ യു.ഡി.എഫും എൽ.ഡി.എഫും തുല്യ എണ്ണം സീറ്റ് നേടി. ഒരു സീറ്റ് നേടിയ യു.ഡി.എഫ് വിമത സ്ഥാനാർത്ഥി രാഗേഷ് നിർണ്ണായകമായി.കോർപ്പറേഷന്റെ ആദ്യത്തെ മേയർ ആയി ഇ.പി ലത (സി.പി.എം) തെരഞ്ഞെടുക്കപ്പെട്ടു. മൂന്നര വർഷത്തിനുശേഷം യു.ഡി.എഫ് കൊണ്ട് വന്ന അവിശ്വാസ പ്രമേയത്തെ യു.ഡി.എഫ് വിമത സ്ഥാനാർത്ഥി രാഗേഷ് പിന്തുണച്ചത്തോടുകൂടി അവിശ്വാസ പ്രമേയം പാസ്സാവുകയും തുടർന്നു നടന്ന തിരഞ്ഞെടുപ്പിൽ കൊണ്ഗ്രസ്സിലെ സുമ ബാലകൃഷ്ണൻ മേയറായി തിരഞ്ഞെടുക്കപെടുകയും ചെയ്തു. പിന്നീട് മുന്നണി തീരുമാനപ്രകാരം സുമ ബാലകൃഷ്ണൻ രാജി വെക്കുകയും ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് പ്രതിനിധി സി. സീനത്ത് മേയറായി തിരഞ്ഞെടുക്കപെടുകയും ചെയ്തു. 2020 ഡിസംമ്പറിൽ നടന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് 34 സീറ്റും എൽ ഡി എഫിന് 19ഉം ബി ജെ പിക്ക് ഒന്നും സ്വതന്ത്രന് ഒന്നും വീതം സീറ്റ് ലഭിച്ചു. കൊണ്ഗ്രസ്സിലെ അഡ്വ.ടി.ഒ.മോഹനൻ മേയറായും ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് പ്രതിനിധി കെ.ഷബീന ടീച്ചർ ഡെപ്യൂട്ടി മേയറായും തിരഞ്ഞെടുക്കപെട്ടു. [5].

കന്റോൺ‌മെന്റ്തിരുത്തുക

1938 ജനുവരി 1നു മുനിസിപ്പാലിറ്റിയുടെ ഭാഗമായിരുന്ന ബർണ്ണശ്ശേരിയെ വേർപെടുത്തി കണ്ണൂർ കന്റോൺ‌മെന്റ് രൂപവത്കരിച്ചു. കേരളത്തിൽ ഇന്നു നിലവിലുള്ള ഏക കന്റോൺ‌മെന്റ് കണ്ണൂരാണ്. കേരളത്തിനകത്താണെങ്കിലും കേരളാ മുനിസിപ്പാലിറ്റി/പഞ്ചായത്ത് ആക്ട് പ്രകാരമുള്ള അധികാര വികേന്ദ്രീകരണമോ, ജനകീയാസൂത്രണ പദ്ധതികളോ ഇവിടെ നടപ്പിലാക്കിയിട്ടില്ല. എക്സിക്യൂട്ടീവ് ഓഫീസറാണ് ഇവിടെ ഭരണാധികാരി.

ജനപ്രതിനിധികൾതിരുത്തുക

കണ്ണൂർ ലോക്‌സഭാ നിയോജകമണ്ഡലം

കണ്ണൂർ ലോകസഭാ മണ്ഡലത്തെ ആദ്യ ലോകഭയിൽ പ്രതിനിധീകരിച്ചത് എ.കെ. ഗോപാലൻ ആയിരുന്നു. രണ്ടാം ലോകസഭ മുതൽ അഞ്ചാം ലോകസഭ വരെ കണ്ണൂർ മണ്ഡലം നിലവിലുണ്ടായിരുന്നില്ല. ആറാം ലോകസഭയിൽ സി.കെ.ചന്ദ്രപ്പൻ (സി.പി.ഐ), ഏഴാം ലോകസഭയിൽ കെ.കുഞ്ഞമ്പു (കോൺഗ്രസ്സ് യു), എട്ട്, ഒമ്പത്, പത്ത്, പതിനൊന്ന്, പന്ത്രണ്ട് സഭകളിൽ മുല്ലപ്പള്ളി രാമചന്ദ്രൻ (കോൺഗ്രസ്സ് ഐ), പതിമൂന്ന്, പതിനാല്‌ സഭകളിൽ എ.പി.അബ്ദുള്ളക്കുട്ടി (സി.പി.എം), പതിനഞ്ചാം സഭയിൽ കെ.സുധാകരൻ (കോൺഗ്രസ്സ് ഐ) എന്നിവരാണ്‌ കണ്ണൂരിനെ പ്രതിനിധീകരിച്ചത്. പതിനാറാം സഭയിൽ കണ്ണൂരിനെ പ്രതിനിധീകരിക്കുന്നത് പി.കെ ശ്രീമതി ടീച്ചർ (സി.പി.എം) ആണ്.പതിനേഴാം സഭയിൽ കെ. സുധാകരൻ ആണ് കണ്ണൂരിനെ(കോൺഗ്രസ്സ് ഐ)പ്രതിനിധീകരിക്കുന്നത്..

നിയമസഭാ മണ്ഡലങ്ങൾ

കണ്ണൂർ നിയമസഭാമണ്ഡലം

അഴീക്കോട് നിയമസഭാമണ്ഡലം

കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ ആദ്യ എം.എൽ.എ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ സി.കണ്ണൻ (1957-59) ആയിരുന്നു. തുടർന്ന് ആർ.ശങ്കർ (1960-64), ഇ.അഹമ്മദ് (1967-70), എൻ.കെ.കുമാരൻ (1970-77), പി.ഭാസ്കരൻ (1977-79, 1980-82, 1982-1987, 1987-91), എൻ.രാമകൃഷ്ണൻ (1991-96), കെ.സുധാകരൻ (1996-2001, 2001-2006, 2006-2009), എ.പി.അബ്ദുല്ലക്കുട്ടി (2009കകടന്നപള്ളി രാമചന്ദ്രൻ (2016 മുതൽ) എന്നിവരാണ്‌ കണ്ണൂരിനെ നിയമസഭയിൽ പ്രതിനിധീകരിച്ചത്.

ടൗൺഹാൾതിരുത്തുക

ഒരു സ്വകാര്യ കമ്മിറ്റിയുടെ കീഴിലുണ്ടായിരുന്ന ഏഴാം എഡ്വേർഡ് സ്മാരക ടൌൺഹാൾ 1937ൽ 12,000 രൂപയ്ക്ക് മുനിസിപ്പൽ കൌൺസിൽ വാങ്ങിച്ചു. പ്രസ്തുത ടൌൺഹാൾ പുനർനിർമ്മിക്കാൻ നടപടികൾ പൂർത്തിയായി വരുന്നു.

കല-സംസ്‌കാരംതിരുത്തുക

തെയ്യം, തോറ്റം‌പാട്ടുകൾ, കളരിപയറ്റ്, മാപ്പിളപ്പാട്ടുകൾ, കോൽക്കളി പാട്ടുകൾ എന്നിവയായിരുന്നു പണ്ടു കാലത്തെ പ്രധാനപ്പെട്ട കലാപരിപാടികൾ. കണ്ണൂരിന്റെ സാംസ്കാരിക പൈതൃകം വളരെ പെരുമയാർജ്ജിച്ചതാണ്. നാടൻ കലാരൂപമായ തെയ്യമാണു പ്രധാന കലാരൂപം. പൂരക്കളിയാണു മറ്റൊരു പ്രധാനകല.

വിദ്യാഭ്യാസംതിരുത്തുക

കണ്ണൂർ നഗരത്തിലെ ആദ്യകാല വിദ്യാഭ്യാസ സ്ഥാപനങ്ങൾ 19ആം നൂറ്റാണ്ടിൽ സ്ഥാപിതമായ ഗവ. ഗേൾസ് ഹൈസ്കൂളും, മുനിസിപ്പൽ ഹൈസ്കൂളുമായിരുന്നു. ആദ്യകാലത്ത് മലയാളം, ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ഇവിടെ ഉണ്ടായിരുന്നു. ഇന്ന് നഗരത്തിൽ നിരവധി സ്കൂളുകൾ ഉണ്ട്. പ്രശസ്തമായ കൃഷ്ണമേനോൻ സ്മാരക വനിതാ കോളജും, ശ്രീനാരായണ കോളേജും നഗരസഭാ പരിധിക്കു ഉള്ളിലായാണ് സ്‌ഥിതി ചെയ്യുന്നത്.

ഗതാഗത സൗകര്യങ്ങൾതിരുത്തുക

റോഡ്‌ മാർഗ്ഗം: കേരളത്തിലെ എല്ലാ പ്രധാന നഗരങ്ങളുമായും കർണാടകത്തിലെ മംഗലാപുരം മൈസൂര് ബെംഗളൂരു നഗരങ്ങളുമായും റോഡ് മാർഗം കണ്ണൂർ ബന്ധിക്കപ്പെട്ടിരിക്കുന്നു .

നഗരത്തിലൂടെ കടന്നു പോകുന്ന നാഷണൽ ഹൈവേ 66 കോഴിക്കോട് മംഗലാപുരം കൊച്ചി എന്നീ നഗരങ്ങളെ ബന്ധിക്കുന്നു .

മേലേചൊവ്വ - വീരാജ്പേട്ട - മൈസൂർ ഹൈവേയാണ് നഗരത്തിലെ മറ്റു പ്രധാന ഹൈവേ

താഴെചൊവ്വ - കൂത്തുപറമ്പ - വയനാട് ഹൈവേ , പാപ്പിനിശ്ശേരി - മാട്ടൂൽ - പയ്യന്നൂർ ഹൈവേ എന്നിവയും നഗരത്തിലൂടെ കടന്നു പോകുന്നു

താവക്കര ബസ് സ്റ്റാൻഡ് , KSRTC സ്റ്റാൻഡ് , പഴയ സ്റ്റാൻഡ് എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലെ എല്ലാ പ്രധാന നഗരങ്ങളിലേക്കും ബസുകൾ ഓപ്പറേറ്റ് ചെയ്യുന്നു

ബർണ്ണശേരി ജില്ലാ ആശുപത്രി ബസ് സ്റ്റാൻഡ് സിറ്റി ബസുകൾക്കും നഗരത്തിന്റെ പ്രാന്തഭാഗത്തേക്കുമുള്ള ബസുകൾക്കായി നീക്കി വെച്ചിരിക്കുന്നു

റെയിൽ മാർഗ്ഗം: കണ്ണൂർ മെയിൻ റെയിൽവേ സ്റ്റേഷൻ കേരളത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ ഒന്നാണ് . തിരുവനന്തപുരം, കൊച്ചി, ആലപ്പുഴ , മംഗലാപുരം , ബെംഗളൂരു , മൈസൂര് , കോയമ്പത്തൂർ എന്നിവിടങ്ങളിലേക്ക് കണ്ണൂരിൽ നിന്ന് ട്രെയിനുകൾ പുറപ്പെടുന്നുണ്ട് .

ഇന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളിലേക്കും കണ്ണൂരിൽ വഴി  ട്രെയിനുകൾ കടന്നു പോകുന്നുണ്ട് .

കണ്ണൂർ തെക്ക് , ചിറക്കൽ , വളപട്ടണം എന്നീ റെയിൽവേ സ്റ്റേഷനുകളും നഗരത്തിൽ ഉണ്ട് . എല്ലാ പാസഞ്ചർ ട്രെയിനുകളും ഈ സ്റ്റേഷനുകളിൽ നിര്ത്തുന്നു

വിമാന മാർഗ്ഗം: കണ്ണൂർ നഗരത്തിൽ നിന്ന് 25 കിമി അകലെ മേലേചൊവ്വ - മൈസൂർ ഹൈവേയിൽ മട്ടന്നൂരിന് സമീപമാണ് കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളം സ്ഥിതിചെയ്യുന്നത്

കേരളത്തിലെ കണ്ണൂർ ജില്ലയിലെ മട്ടന്നൂരിനടുത്ത് മൂർഖൻ പറമ്പിൽ നിർമ്മിച്ച വിമാനത്താവളമാണ് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം. കണ്ണൂർ, തലശ്ശേരി പട്ടണങ്ങളിൽ നിന്ന് 25കിലോമീറ്റർ അകലെയാണ് വിമാനത്താവളം. വിസ്തീർണ്ണത്തിൽ കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളം ആണ് കണ്ണൂരിലേത്‌

ക്രമസമാധാനം/രക്ഷാ പ്രവർത്തനംതിരുത്തുക

100 ആണ്‌ പൊലീസിനെ അടിയന്തരമായി വിളിക്കാനുള്ള ടെലി ഫോൺ നമ്പർ. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ കീഴിൽ കണ്ണൂർ ടൗൺ , കണ്ണൂർ സിറ്റി, എടക്കാട് , വളപട്ടണം, ചക്കരക്കല്ല് എന്നീ പോലീസ് സ്റേഷനുകളാണ് നഗരപരിധിയിൽ ഉള്ളത്.

101 ആണ്‌ അഗ്നിശമന സേന വിഭാഗത്തിന്റെ സഹായം തേടാനുള്ള ടെലിഫോൺ നമ്പർ. ഒരു അസിസ്റ്റന്റ്‌ ഡിവിഷണൽ ഫയർ ഓഫീസറുടെ കീഴിൽ, ഒന്നിലധികം സ്റ്റേഷൻ ഓഫീസർമാരെ ഉൾപ്പെടുത്തി, സുസജ്ജമായ ഒരു അഗ്നിശമന സേനാ വിഭാഗം കണ്ണൂർ ബർണ്ണശേരി ജില്ലാ ആശുപത്രി ബസ് സ്റ്റേഷന് സമീപം സമീപം ആയി നിലകൊള്ളുന്നു

സന്ദർശിക്കേണ്ട സ്ഥലങ്ങൾതിരുത്തുക

സാമ്പത്തികംതിരുത്തുക

കണ്ണൂർ ജില്ലയുടെ പ്രധാന സാമ്പത്തിക സ്രോതസ്സ് മലയോരമേഖലയിൽനിന്നുള്ള കാർഷിക വരുമാനം ആണ്.

ഇതും കാണുകതിരുത്തുക

കണ്ണൂർ ജില്ല

പുറമെ നിന്നുള്ള കണ്ണികൾതിരുത്തുക

അവലംബംതിരുത്തുക

  1. "Kannur Municipality General Details" (ഭാഷ: ഇംഗ്ലീഷ്). മൂലതാളിൽ (html) നിന്നും 2009-04-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010 മാർച്ച് 24. {{cite web}}: Check date values in: |accessdate= (help)
  2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2006-08-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2006-10-11.
  3. കേരള സംസ്കാര ദർശനം. പ്രൊഫ. കിളിമാനൂർ വിശ്വംഭരൻ. ജുലൈ‌ 1990. കാഞ്ചനഗിരി ബുക്സ്‌ കിളിമനൂർ, കേരള
  4. ജാതി വ്യവസ്ഥയും കേരള ചരിത്രവും. പി.കെ. ബാലകൃഷണൻ ജൂൺ 2005, കറന്റ്‌ ബൂക്സ്‌ തൃശ്ശൂർ. ISBN
  5. ചരിത്രത്തിലേക്കൊരു എത്തിനോട്ടം, പാമ്പൻ മാധവൻ, കണ്ണൂർ നഗരസഭാ 100 വാർഷിക സ്മരണിക
"https://ml.wikipedia.org/w/index.php?title=കണ്ണൂർ&oldid=3919171" എന്ന താളിൽനിന്ന് ശേഖരിച്ചത്