പാലക്കയംതട്ട്

കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമം

കണ്ണൂർ ജില്ലയിലെ നടുവിൽ പഞ്ചായത്തിൽ ഉൾപ്പെടുന്ന സ്ഥലമാണ് പാലക്കയംതട്ട്. പശ്ചിമഘട്ടമലനിരകൾ ഉൾപ്പെടുന്ന ഈ പ്രദേശം പരിസ്ഥിതി ദുർബല പ്രദേശം കൂടിയാണ്. അപൂർവയിനം ഔഷധസസ്യങ്ങളും പക്ഷികളും ജീവജാലങ്ങളും ഈ പ്രദേശത്തുണ്ട് . പാലക്കായ് മരം തട്ട് ആണ് പിന്നീട് പാലക്കയം തട്ട് ആയതെന്ന് പറയപ്പെടുന്നു.[അവലംബം ആവശ്യമാണ്] നടുവിൽ ടൗണിൽ നിന്ന് മണ്ടളം ജംഗ്ഷൻ വഴി പാലക്കയംതട്ടിലെത്താം. വലിയതോതിലുള്ള വിനോദ സഞ്ചാരികളുടെ വരവ് ഈ ജൈവവൈവിധ്യ പ്രധാനമായ സ്ഥലത്തിന് ഇപ്പോൾ ഭീഷണിയായിട്ടുണ്ട്.താഴ്‌വാരത്തുള്ള അയ്യന്മട ഗുഹകൾ സ്ഥിതി ചെയ്യുന്നു.

പാലക്കയംതട്ട്
മലയുടെ മുകളിൽ നിന്നുള്ള ദൃശ്യം
ഉയരം കൂടിയ പർവതം
Elevation1,066.9 മീ (3,500 അടി)
Coordinates12°08′20.67″N 75°30′55.63″E / 12.1390750°N 75.5154528°E / 12.1390750; 75.5154528
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
സ്ഥാനംകണ്ണൂർ ജില്ല, കേരളം, ഇന്ത്യ
Parent rangeപശ്ചിമഘട്ടം
പാലക്കയംതട്ട്

എത്തിച്ചേരാൻ

തിരുത്തുക

തളിപ്പറമ്പുനിന്നും കൂർഗ് പാതയിൽ 28 കിലോമീറ്റർ അകലെയാണ് പാലക്കയം തട്ട്. കൂർഗ് പാതയിൽ കാഞ്ഞിരങ്ങാട്, ഒടുവള്ളി വഴി നടുവിൽ എത്താം. അവിടെ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് മണ്ടളം എന്ന സ്ഥലത്തുനിന്നും 5 കിമി കയറ്റം കയറണം പാലക്കയത്ത് എത്തുവാൻ. പലരും ജീപ് സർവീസ് ആണ് ഉപയോഗിക്കുന്നതെങ്കിലും ഒരുവിധം എല്ലാ ഇടത്തരം-ചെറു വാഹനങ്ങളും പാലക്കയം വരെ എത്തും.

 
പാലക്കയംതട്ട്
"https://ml.wikipedia.org/w/index.php?title=പാലക്കയംതട്ട്&oldid=3823349" എന്ന താളിൽനിന്ന് ശേഖരിച്ചത്