കരിവെള്ളൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം

കരിവെള്ളൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം. നൂറ്റിപ്പതിമൂന്ന് മുച്ചിലോട്ട് കാവുകളിൽ പ്രഥമ സ്ഥാനം കരിവെള്ളൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിനാണ്. ഈ ക്ഷേത്രം മുച്ചിലോട്ട് ഭഗവതിയുടെ ആരൂഢസ്ഥാനമായി കണക്കാക്കുന്നു. വാണിയ സമുദായസ്ഥരുടെ കുലദേവതയാണ് മുച്ചിലോട്ട് ഭഗവതി. മറ്റെല്ലാ മുച്ചിലോട്ട് ഭഗവതി ക്ഷേത്രങ്ങളിലും പീഠ പ്രതിഷ്ഠയാണെങ്കിൽ കരിവെള്ളൂരിൽ ഭഗവതി തൊട്ടിലിലിരിക്കുന്നതു പോലെയാണ് പ്രതിഷ്ഠ. അതുപോലെ മറ്റുസ്ഥലങ്ങളിൽ നിവേദ്യം വെളിച്ചെണ്ണയിലായിരിക്കുമ്പോൾ കരിവെള്ളൂരിൽ നെയ്യിലാണ് നിവേദ്യം.

കരിവെള്ളൂർ മുച്ചിലോട്ട്‌ ക്ഷേത്രം

ഭഗവതിയുടെ സാമിപ്യം ആദ്യമായി അറിഞ്ഞ തെണ്ടച്ചന്റെ( മുച്ചിലോട്ട്‌ പടനായർ ) ആരൂഠമാണ് ക്ഷേത്രത്തിനടുത്ത ഭണ്ഡാരപ്പുര. മുച്ചിലോട്ട്‌ പടനായരുടെ ഭാര്യയ്ക്ക് സപീപ്യം വ്യക്തമാക്കിയ മണിക്കിണർ ക്ഷേത്രത്തിന്റെ കന്നിരാശിയിലാണ്.

തെയ്യങ്ങളുടെ കുലപതി ആയ മണക്കാടൻ ഗുരുക്കൾ വംശപരമ്പരക്കാണു കരിവെള്ളൂർ മുച്ചിലോട്ട്‌ ഭഗവതിയുടെ കോലം കെട്ടാൻ അവകാശം