കളരിവാതുക്കൽ ഭഗവതി ക്ഷേത്രം
കണ്ണൂർ ജില്ലയിലെ വളപട്ടണം ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഭഗവതി ക്ഷേത്രമാണ് കളരിവാതുക്കൽ ഭഗവതി ക്ഷേത്രം. ജഗദീശ്വരിയും ആദിപരാശക്തിയുമായ ശ്രീ ദുർഗ്ഗാ ഭഗവതിയാണ് മുഖ്യ പ്രതിഷ്ഠ. സപ്തമാതാക്കളിലെ മറ്റു ആറു പേരും ഇവിടെ കുടികൊള്ളുന്നു. ബ്രാഹ്മി, വൈഷ്ണവി, മഹേശ്വരി, കൗമാരി, വാരാഹി പഞ്ചമി, ചാമുണ്ഡി എന്നിവരാണ് സപ്തമാതാക്കൾ എന്നറിയപ്പെടുന്നത്. ഉത്തരമലബാറിലെ തെയ്യക്കാലത്തിന്റെ അവസാനം ഇവിടെ നടക്കുന്ന കളിയാട്ടത്തോടു കൂടിയാണ്[1] .
കളിയാട്ടം
തിരുത്തുകസാധാരണയായി മേയ് മാസത്തിന്റെ അവസാനത്തിലോ ജൂൺ ആദ്യത്തിലോ ആണിവിടെ കളിയാട്ടം നടക്കുന്നത്. സാധാരണ തെയ്യങ്ങളിൽ നിന്നു വ്യത്യസ്തമായി വലിയ തിരുമുടിയാണ് ഇവിടത്തെ ഭഗവതി തെയ്യത്തിനുള്ളത്[1]. ഭഗവതിതെയ്യവും 6 മാതാക്കളും ഒരുമിച്ചാണ് ഇവിടെ കെട്ടിയാടുന്നത്. തെയ്യങ്ങളിൽ ഏറ്റവും ഭാരമേറിയതും വലിപ്പമേറിയതുമായ മുടിയാണ് കളരിവാതുക്കൽ ഭഗവതിയുടേത്.[അവലംബം ആവശ്യമാണ്]
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Kalarivathukkal Bhagavathi Temple Archived 2013-07-13 at the Wayback Machine.