സോണിയ (നടി)

ഇന്ത്യന്‍ ചലച്ചിത്ര അഭിനേത്രി

സോണിയ (ജനനം: 26 ഓഗസ്റ്റ് 1977) തമിഴ്, മലയാള ചലച്ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും പ്രവർത്തിക്കുന്ന ഒരു നടിയാണ്. മൂന്നു വയസ് പ്രായമുള്ളപ്പോൾ, അവൾ ഒരു നാടോടി എന്ന മലയാള ചിത്രത്തിലൂടെ ബാലതാരമായാണ് സോണിയ ചലച്ചത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ബേബി സോണിയ എന്ന പേരിൽ ബാലതാരമായി അവർ നിരവധി മലയാള സിനിമകളിൽ തുടർന്നും പ്രത്യക്ഷപ്പെട്ടു. ബാല്യകാലത്ത് ബാല താരങ്ങൾക്കുവേണ്ടി, പ്രത്യേകിച്ച് ബേബി ശാലിനിക്ക് വേണ്ടി അവർ ശബ്ദം  നൽകിയിരുന്നു. 1987 ൽ പുറത്തിറങ്ങിയ നൊമ്പരത്തിപ്പൂവ് എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടി. തമിഴ്, കന്നഡ, തെലുങ്ക് ചലച്ചിത്രങ്ങളിലും ഇക്കാലത്ത്  അഭിനയിച്ചു. സഹോദരൻ ടിങ്കു തമിഴ് സിനിമയിലെ നടനാണ്.[1]

സോണിയ
ജനനം (1977-08-26) 26 ഓഗസ്റ്റ് 1977  (47 വയസ്സ്)
തമിഴ് നാട്, ഇന്ത്യ
ദേശീയതഇന്ത്യൻ
തൊഴിൽനടി
സജീവ കാലം1979 – present
ജീവിതപങ്കാളി(കൾ)
കുട്ടികൾ2
മാതാപിതാക്ക(ൾ)
  • സോണി ശ്രീകുമാർ
  • അഞ്ജന ദേവി
ബന്ധുക്കൾടിങ്കു (സഹോദരൻ)

സ്വകാര്യജീവിതം

തിരുത്തുക

സോണിയയുടെ സ്വദേശം തമിഴ്നാട് ആണ്. 2003 ൽ തമിഴ് നടൻ ബോസ് വെങ്കടിനെ വിവാഹം കഴിച്ചു. ഈ ദമ്പതികൾക്ക് എന്ന മകനും ബാവതരണി എന്ന മകളുമുണ്ട്.[2]

പുരസ്കാരങ്ങൾ

തിരുത്തുക

അഭിനയിച്ച ചിത്രങ്ങൾ

തിരുത്തുക
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-03-31. Retrieved 2021-09-26.
  2. "Namma Veetu Kalyanam : Jan 19, 2013". youtube.com. Retrieved 13 November 2013.
"https://ml.wikipedia.org/w/index.php?title=സോണിയ_(നടി)&oldid=3896578" എന്ന താളിൽനിന്ന് ശേഖരിച്ചത്