വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/പി.പി. ചിത്തരഞ്ജൻ
If you came here because someone asked you to, or you read a message on another website, please note that this is not a majority vote, but instead a discussion among Wikipedia contributors. Wikipedia has policies and guidelines regarding the encyclopedia's content, and consensus (agreement) is gauged based on the merits of the arguments, not by counting votes.
However, you are invited to participate and your opinion is welcome. Remember to assume good faith on the part of others and to sign your posts on this page by adding ~~~~ at the end. Note: Comments by suspected single-purpose accounts or canvassed users may be tagged using:{{subst:spa|username}} or {{subst:canvassed|username}} |
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നീക്കം ചെയ്തു.Akhiljaxxn (സംവാദം) 10:27, 28 ജൂൺ 2020 (UTC)[മറുപടി]
- പി.പി. ചിത്തരഞ്ജൻ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View log · Stats)
രാഷ്ട്രീയ പ്രവർത്തകർ ക്കുള്ള ശ്രദ്ധേയത മാനദണ്ഡം പാലിക്കാത്ത വ്യക്തി Akhiljaxxn (സംവാദം) 17:16, 27 മേയ് 2020 (UTC)[മറുപടി]
രാഷ്ട്രീയ പ്രവർത്തകരുടെ ലേഖനത്തിനുള്ള ശ്രദ്ധേയതാ മാനദണ്ഡം പാലിക്കുന്ന ലേഖനം തന്നെയാണ് ഇത്.
വിക്കി നിയമനുസരിച്ച് :
- അന്തർദേശീയമോ, ദേശീയമോ അല്ലെങ്കിൽ സംസ്ഥാനതലത്തിലോ ഉള്ള ഓഫീസുകൾ കൈയ്യാളിയിരുന്ന വ്യക്തി. ഇത് തിരഞ്ഞെടുക്കപ്പെടുകയും ഇതുവരെ സത്യപ്രതിജ്ഞ ചെയ്യാത്തവരേയും ഉൾപ്പെടും - എന്ന മാനദണ്ഡം ഇത് പാലിക്കുന്നുണ്ട്. മത്സ്യഫെഡ് ചെയർമാൻ എന്ന നിലയിൽ സംസ്ഥാന തലത്തിലുള്ള ഓഫീസിന്റെ അധികാരം കയ്യാളുന്ന വ്യക്തിയാണ് അദ്ദേഹം.
- കാര്യമായ മാദ്ധ്യമശ്രദ്ധ ലഭിച്ചിട്ടുള്ള പ്രധാന പ്രാദേശിക രാഷ്ട്രീയപ്രവർത്തകർ - മാധ്യമ ചർച്ചകളിൽ സ്ഥിരമായി പങ്കെടുക്കുന്നതും മാധ്യമശ്രദ്ധയുള്ള വ്യക്തിയുമാണ് അദ്ദേഹം.
- പ്രാദേശിക പദവിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു എന്നതോ ഒരു പദവിയിലേയ്ക്ക് മത്സരിച്ച സ്ഥാനാർത്ഥി ആയിരുന്നു എന്നതോ ശ്രദ്ധേയത ഉറപ്പുനൽകുന്നില്ല. പക്ഷേ ഇത്തരം വ്യക്തികളും പ്രാഥമിക ശ്രദ്ധേയതാമാനദണ്ഡങ്ങൾ പാലിക്കുകയോ "ലേഖനത്തിന്റെ വിഷയത്തിൽ നിന്ന് സ്വതന്ത്രമായ വിശ്വസനീയമായ സ്രോതസ്സുകളിൽ കാര്യമായ പ്രസ്താവനയ്ക്ക് പാത്രമാവുകയോ ചെയ്താൽ" ശ്രദ്ധേയതയുള്ളതായി കണക്കാക്കപ്പെട്ടേയ്ക്കാം. - ആവശ്യമായ നിരവധി സ്രോദസ്സുകളിൽ നിന്നുള്ള വിവരങ്ങൾ അവലംബമായി ചേർത്തിട്ടുണ്ട്. ഇതിൽ കൂടുതൽ വിശ്വാസയോഗ്യമായ തെളിവുകൾ ആവശ്യമെങ്കിൽ വരും ദിവസങ്ങളിൽ ചേർക്കുന്നതായിരിക്കും. എല്ലാ തെളിവുകളും വിവരങ്ങളും ഒറ്റയടിക്ക് വേണമെന്ന് പറഞ്ഞാൽ അത് നടക്കുന്ന കാര്യമല്ല.
അപ്പോ പറഞ്ഞു വരുന്നത്, ലേഖനം വിക്കി മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ട് എന്നും വ്യക്തി ശ്രദ്ധേയതയുള്ള ആളുമാണ് എന്നാണ്. --ഇർഫാൻ ഇബ്രാഹിം സേട്ട് 05:59, 28 മേയ് 2020 (UTC)[മറുപടി]
- WP:GNG പ്രകാരം ശ്രദ്ധേയത ഉണ്ട് എന്നാണ് എന്റെ നിരീക്ഷണം--ഇർഷാദ്|irshad (സംവാദം) 06:20, 28 മേയ് 2020 (UTC)[മറുപടി]
മത്സ്യ ഫെഡ് ചെയർമാൻ ആയ പി പി ചിത്തരഞ്ജന്റെ ലേഖനം ശ്രദ്ധേയമാണ് എന്നാണ് എന്റെ അഭിപ്രായം. ആവശ്യത്തിലധികം അവലംബങ്ങളും ചേർക്കപ്പേണ്ടിട്ടുണ്ടല്ലോ. മേൽ പറഞ്ഞതും അല്ലാത്തതുമായ വിക്കി മാനദണ്ഡങ്ങളും പാലിക്കുന്നു എന്നത് കൂടി ശ്രദ്ധിക്കണം എന്ന അഭ്യർത്ഥിക്കുന്നു.Jadan.UC (സംവാദം) 09:10, 28 മേയ് 2020 (UTC)[മറുപടി]
അന്തർദേശീയമോ, ദേശീയമോ അല്ലെങ്കിൽ സംസ്ഥാനതലത്തിലോ ഉള്ള ഓഫീസുകൾ കൈയ്യാളിയിരുന്ന വ്യക്തി. ഇത് തിരഞ്ഞെടുക്കപ്പെടുകയും ഇതുവരെ സത്യപ്രതിജ്ഞ ചെയ്യാത്തവരേയും ഉൾപ്പെടും
- എന്ന മാനദണ്ഡം ഇത് പാലിക്കുന്നുണ്ട്.
മത്സ്യഫെഡ് ചെയർമാൻ എന്ന നിലയിൽ സംസ്ഥാന തലത്തിലുള്ള ഓഫീസിന്റെ അധികാരം കയ്യാളുന്ന വ്യക്തിയാണ് അദ്ദേഹം.
- മത്സ്യഫെഡ്, കേരഫെഡ് , തുടങ്ങി നിരവധി കോപ്പറേറ്റീവ് സൊസൈറ്റികൾ കേരത്തിൽ ഉണ്ട് ഇതിന്റെയൊന്നും തലപ്പത്തു വരുന്നത് തിരഞ്ഞെടുപ്പിലൂടെ അല്ല. അതിനാൽ തന്നെ ഇത്തരം ഓഫിസുകളെ അല്ല ഇവിടെ ഉദ്ദേശിച്ചിരിക്കുന്നത്.
കാര്യമായ മാദ്ധ്യമശ്രദ്ധ ലഭിച്ചിട്ടുള്ള പ്രധാന പ്രാദേശിക രാഷ്ട്രീയപ്രവർത്തകർ - മാധ്യമ ചർച്ചകളിൽ സ്ഥിരമായി പങ്കെടുക്കുന്നതും മാധ്യമശ്രദ്ധയുള്ള വ്യക്തിയുമാണ് അദ്ദേഹം.
- കാര്യമായ മാദ്ധ്യമശ്രദ്ധ എന്നതുകൊണ്ടുദ്ദേശിക്കുന്നത് വിഷയത്തെക്കുറിച് സവിസ്തരം പ്രതിപാദിക്കുക എന്നാണ് . ഒരു സംഘടനയെ പ്രതിനീകരിച്ചു സ്പോക്പേഴ്സൺ ചാനലുകളിൽ ചർച്ചക്ക് വരുന്നത് സാധാരണയാണ് .
പ്രാദേശിക പദവിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു എന്നതോ ഒരു പദവിയിലേയ്ക്ക് മത്സരിച്ച സ്ഥാനാർത്ഥി ആയിരുന്നു എന്നതോ ശ്രദ്ധേയത ഉറപ്പുനൽകുന്നില്ല. പക്ഷേ ഇത്തരം വ്യക്തികളും പ്രാഥമിക ശ്രദ്ധേയതാമാനദണ്ഡങ്ങൾ പാലിക്കുകയോ "ലേഖനത്തിന്റെ വിഷയത്തിൽ നിന്ന് സ്വതന്ത്രമായ വിശ്വസനീയമായ സ്രോതസ്സുകളിൽ കാര്യമായ പ്രസ്താവനയ്ക്ക് പാത്രമാവുകയോ ചെയ്താൽ" ശ്രദ്ധേയതയുള്ളതായി കണക്കാക്കപ്പെട്ടേയ്ക്കാം. - ആവശ്യമായ നിരവധി സ്രോദസ്സുകളിൽ നിന്നുള്ള വിവരങ്ങൾ അവലംബമായി ചേർത്തിട്ടുണ്ട്. ഇതിൽ കൂടുതൽ വിശ്വാസയോഗ്യമായ തെളിവുകൾ ആവശ്യമെങ്കിൽ വരും ദിവസങ്ങളിൽ ചേർക്കുന്നതായിരിക്കും. എല്ലാ തെളിവുകളും വിവരങ്ങളും ഒറ്റയടിക്ക് വേണമെന്ന് പറഞ്ഞാൽ അത് നടക്കുന്ന കാര്യമല്ല.
- കാര്യമായ മാദ്ധ്യമശ്രദ്ധ എന്നതുകൊണ്ടുദ്ദേശിക്കുന്നത് വിഷയത്തെക്കുറിച് സവിസ്തരം പ്രതിപാദിക്കുക എന്നാണ് . നിലവിൽ ലേഖനത്തിലുള്ള അവലംബംങ്ങൾ ഒരു പാർട്ടി, ട്രേഡ് യൂണിയൻ നേതാവ് എന്നനിലയിൽ ഇദ്ദേഹം നടത്തിയിട്ടുള്ള പ്രസ്താവനകൾ അത് പോലെ ഇദ്ദേത്തെ പാർട്ടിസ്ഥാനങ്ങളിലേക്കും മറ്റും നീയമിച്ചിട്ടുള്ള വാർത്തകളുമാണ് ഇത് രാഷ്ട്രീയപ്രവർത്തകർക്ക് ലഭിക്കുന്ന റുട്ടീൻ കവറേജ് മാത്രമാണ്. പ്രസ്തുത വിഷയം WP:POLITICIAN WP:GNG, WP:SIGCOV, WP:ANYBIO എന്നിവ പാലിക്കുന്നില്ല.അതിനാൽ നീക്കം ചെയുക Akhiljaxxn (സംവാദം) 11:10, 28 മേയ് 2020 (UTC)[മറുപടി]
മത്സ്യഫെഡ്, കേരഫെഡ്, തുടങ്ങി നിരവധി കോപ്പറേറ്റീവ് സൊസൈറ്റികൾ കേരത്തിൽ ഉണ്ട് ഇതിന്റെയൊന്നും തലപ്പത്തു വരുന്നത് തിരഞ്ഞെടുപ്പിലൂടെ അല്ല. അതിനാൽ തന്നെ ഇത്തരം ഓഫിസുകളെ അല്ല ഇവിടെ ഉദ്ദേശിച്ചിരിക്കുന്നത്. എന്ന Akhiljaxxnന്റെ വാദം തികച്ചും തെറ്റാണ്. അറിവില്ലായ്മ കൊണ്ടാവാം ഇത് എഴുതിയത്. മത്സ്യഫെഡ് ബോർഡും അതിന്റെ അധ്യക്ഷ സ്ഥാനമായ ചെയർമാനും തിരഞ്ഞെടുക്കപ്പെടുന്നത് ജനാധിപത്യമായ തിരഞ്ഞെടുപ്പിലൂടെയാണ്[1]. ഇക്കാര്യം മത്സ്യഫെഡ് ഔഗ്യോഗിക വെബ്സൈറ്റിലും അതോടോപ്പം തന്നെ എന്ന മത്സ്യഫെഡ് വിക്കി പേജിലും പരാമർശിക്കുന്നുണ്ട്. ഇനി ഇത്തരം വാദങ്ങൾ ഉന്നയിക്കുമ്പോൾ പ്രിയ സുഹൃത്ത് ഇത്തരം വിഷയങ്ങൾ ഒന്ന് ശ്രദ്ധിക്കുമല്ലോ.. പിന്നെ ലേഖനം ഒഴുവാക്കപ്പെടണം എന്ന് പറയുന്നതിന്റെ ആവശ്യകത എന്താണ് എന്ന് മനസ്സലാവുന്നില്ല. --ഇർഫാൻ ഇബ്രാഹിം സേട്ട് 15:30, 7 ജൂൺ 2020 (UTC)[മറുപടി]
- ഇത്തരത്തിലുള്ള കോപ്പറേറ്റീവ് സൊസൈറ്റികളെ കുറിച്ചും അതിന്റെ തിരഞ്ഞെടുപ്പ് രീതികളെക്കുറിച്ചും അറിഞ്ഞുകൊണ്ടുതന്നെ ആണ് അങ്ങനെ പറഞ്ഞത്. ലേഖനം ഒഴിവാക്കപ്പെടണം എന്ന് പറയുന്നതിന്റെ ആവശ്യകത പ്രസ്തുത വിഷയം WP:POLITICIAN WP:GNG, WP:SIGCOV, WP:ANYBIO എന്നീ നയങ്ങൾ പാലിക്കുന്നില്ലാത്തതിനാൽ ആണ്. Akhiljaxxn (സംവാദം) 17:00, 7 ജൂൺ 2020 (UTC)[മറുപടി]
ആവശ്യമായ വാദങ്ങൾ ഉന്നയിച്ച് ആ ലേഖനം നീക്കം ചെയ്യാൻ വേണ്ടിയാണോ ഇതെന്ന് പോലും സംശയിക്കുന്ന സാഹചര്യത്തിലാണ് ആ ലേഖനത്തിൽ നിന്ന് മായ്ക്കൽ ഫലകം നീക്കം ചെയ്തത്. നീക്കം ചെയ്യുക മാത്രമല്ല, അതിൽ ലേഖനത്തെ രക്ഷിക്കുവാൻ അഭ്യർത്ഥിച്ച് കൊണ്ടുള്ള ഫലകം ചേർക്കുകയും ചെയ്തിരുന്നു. ഇത്രയും അവലംബങ്ങളും വിവരങ്ങളും ചേർത്തിട്ടും അതോടൊപ്പം തന്നെ ശ്രദ്ധേയതാ നയങ്ങൾ പാലിക്കുന്നുണ്ട് എന്ന് ചൂണ്ടികാണിച്ചിട്ടും ആ അനാവശ്യ ഫലകം നീക്കം ചെയ്യാൻ തയ്യാറാവാത്തത് എന്താണെന്ന് മനസ്സിലാവുന്നില്ല. --ഇർഫാൻ ഇബ്രാഹിം സേട്ട് 08:14, 8 ജൂൺ 2020 (UTC)[മറുപടി]
ഇത്തരം അനാവശ്യ പിടിവാശികൾ വരുമ്പോഴാണ് പണം നൽകി വിക്കിപീഡിയയിൽ ലേഖനങ്ങൾ എഴുതിക്കാൻ പോലും പരസ്യ ഏജൻസികളിലേക്ക് ആളുകൾ പോകുന്നത്.
ഒരു പൊതുമേഖലാ സ്ഥാപനത്തിന്റെ സംസ്ഥാന ഓഫീസ് കൈകാര്യം ചെയ്യുന്ന വ്യക്തി എന്ന നിലയിലും ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ അംഗസംഖ്യ ഉള്ളതും സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ തൊഴിലാളി സംഘടനയുടെ സംസ്ഥാന സെക്രട്ടറി എന്നതും ശ്രദ്ധേയതയ്ക്ക് പുറത്തുള്ളതാണ് എന്ന് പറയുന്നത് അംഗീകരിക്കാൻ കഴിയില്ല.--ഇർഫാൻ ഇബ്രാഹിം സേട്ട് 08:19, 8 ജൂൺ 2020 (UTC)[മറുപടി]
- നിലവിൽ ലേഖനത്തിലുള്ള അവലംബംങ്ങൾ ഒരു പാർട്ടി, ട്രേഡ് യൂണിയൻ നേതാവ് എന്നനിലയിൽ ഇദ്ദേഹം നടത്തിയിട്ടുള്ള പ്രസ്താവനകൾ അത് പോലെ ഇദ്ദേത്തെ പാർട്ടിസ്ഥാനങ്ങളിലേക്കും മറ്റും നീയമിച്ചിട്ടുള്ള വാർത്തകളുമാണ് ഇത് രാഷ്ട്രീയപ്രവർത്തകർക്ക് ലഭിക്കുന്ന റുട്ടീൻ കവറേജ് മാത്രമാണ്. ഒരു പാർട്ടിയുടെയോ , ട്രേഡ് യൂണിയന്റെയോ സെക്രെട്ടറി/പ്രസിഡന്റ് എന്നുള്ളത് ശ്രദ്ധേ]യത്]യുടെ അളവുകോലാണ് എന്നുള്ളത് നിരവധി ഇത്തരം ലേഖങ്ങളുടെ AFD യിൽ നിരവധി തവണ നിരവധി യൂസേഴ്സ് മുൻപ് സൂചിപ്പിച്ചിട്ടുള്ളതാണ്. പി.പി. ചിത്തരഞ്ജൻ എന്നുള്ളത് ഒരു BLP ആണ് എന്നാൽ ലേഖാനത്തിൽ ഒരിടത്തും ഇത്തരം സോഴ്സുകൾ കാണാനുമില്ല.ഇത്തരം അനാവശ്യ പിടിവാശികൾ വരുമ്പോഴാണ് പണം നൽകി വിക്കിപീഡിയയിൽ ലേഖനങ്ങൾ എഴുതിക്കാൻ പോലും പരസ്യ ഏജൻസികളിലേക്ക് ആളുകൾ പോകുന്നത്. ഈ അവസരത്തിൽ ലേഖനത്തിൽ വ്യക്തി ജീവിതം എന്ന സെക്ഷൻ ഒരു അവലംബവും ഇല്ലാതെ ജനന തിയതി അടക്കം നൽകിയത് ലേഖന നിർമാതാവിന് ലേഖനത്തിലെ വിഷയവുമായി ബന്ധമുണ്ടോ എന്ന് സംശയവുമുളവാക്കുന്നുണ്ട്. Akhiljaxxn (സംവാദം) 17:14, 8 ജൂൺ 2020 (UTC)[മറുപടി]
എന്റെ അഭിപ്രായത്തിൽ ലേഖനം നീക്കപ്പെടുക തന്നെ ചെയ്യണം. ലേഖനത്തിൽ കുറേ അവലംബങ്ങൾ ചേർത്തു എന്ന് പറഞ്ഞു. അവലംബങ്ങൾ 12,13,14,15. ഇവയ്ക്ക് 'സിഐടിയു സംസ്ഥാന സെക്രട്ടറി' എന്നതുമായി ബന്ധമുണ്ടെന്ന് തോന്നുന്നില്ല. എന്റെ അറിവിൽ അവലംബങ്ങൾ ചേർക്കേണ്ടത് നമ്മൾ പറയുന്ന കാര്യം ശെരിയാണ് എന്ന് കാണിക്കുവാൻ വേണ്ടിയാണ്. അഥവാ ആ പറയുന്ന കാര്യം വിശ്വാസയോഗ്യമാണ് എന്ന് കാണിക്കുവാൻ വേണ്ടിയാണ്. 'സിഐടിയു സംസ്ഥാന സെക്രട്ടറി' യും കൊടുത്ത അവലംബങ്ങൾ തമ്മിലും പ്രത്യക്ഷത്തിൽ ബന്ധമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഇനി കണ്ണികൾ 18,19,20. 'കേരള സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷൻ' - ഇതും ഹർത്താൽ രാഷ്ട്രീയ പ്രേരിതമാണെന്നതും തണ്ണീർമുക്കം ബണ്ടുമൊക്കെയായി എന്താ ബന്ധം? ഇനി 'സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം' - ഇതിന് സംസ്ഥാന സമ്മേളനം തുടങ്ങുന്നതുമായി എനിക്ക് പ്രത്യേകിച്ച് ബന്ധമൊന്നും തോന്നിയില്ല. 'മാർഗ്ഗ നിർദ്ദേശം പൂർണമായി പാലിച്ച് മടങ്ങിപ്പോക്ക്' - ഇതാണ് 'മത്സ്യഫെഡ് ചെയർമാൻ' എന്ന പദവിക്ക് കൊടുത്ത കണ്ണി. 'സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ എല്ലാം പാലിച്ചുകൊണ്ടാണ് ആലപ്പുഴയിൽ നിന്നുള്ള അതിഥി തൊഴിലാളികളുമായുള്ള ആദ്യ ട്രെയിൻ പുറപ്പെട്ടത്' ഇതാണ് ആ താളിലെ പ്രധാന വിഷയം. ഇതിൽ അദ്ദേഹം പങ്കെടുത്തു എന്ന് മാത്രമേ പറഞ്ഞിട്ടുള്ളു. ചുരുക്കത്തിൽ പറഞ്ഞാൽ ഇദ്ദേഹത്തിന്റെ താൾ നിലനിർത്തുവാൻ വേണ്ടി വാരി വലിച്ച് കുറെ അവലംബങ്ങൾ അങ്ങ് ചേർത്തു എന്നാ ചേർത്ത വിവരങ്ങൾ വച്ച് എനിക്ക് മനസ്സിലായത്. Adithyak1997 (സംവാദം) 17:59, 8 ജൂൺ 2020 (UTC)[മറുപടി]
ശ്രദ്ധേയതാനയം വെച്ചിരിക്കുന്നത് അനാവശ്യമായി ആളുകളെ കുത്തിക്കയറ്റാതിരിക്കുവാൻ വേണ്ടിയാണെന്നു കരുതുന്നു. ഇതിൽ രാഷ്ട്രീയക്കാർക്കുള്ള ഏതു നയമാണ് പാലിക്കുന്നത്? മാദ്ധ്യമശ്രദ്ധ എന്ന പോയിന്റാണെങ്കിൽ പത്രത്തിൽ പേരു വന്നു എന്നതു കൊണ്ട് ശ്രദ്ധേയത ഉണ്ടാകുമോ? ലേഖനത്തിൽ സൂചിപ്പിച്ചിരിക്കുന്ന ലിങ്കുകൾ അധികവും ഒരു പ്രത്യേക പാർട്ടിയുടെ ചായ്വുള്ള പത്രങ്ങളോ ലിങ്കുകളോ ആണ്. മനോരമയുടെ ഒരു ലിങ്കിൽ പറഞ്ഞിരിക്കുന്നു Matsyafed chairman P P Chitharanjan inaugurated the mart at Panampalam in the district on Tuesday എന്ന്, ഇത് എങ്ങനെ വ്യക്തിയുടെ ശ്രദ്ധേയത ആകം? ജി സുധാകരന്റേയും പിപി ചിത്തരഞ്ജന്റേയും നേതൃത്വത്തിൽ നടത്തിയ ഒത്തുതീർപ്പ് ചർച്ചയിലാണ് തീരുമാനങ്ങൾ ഇത് വൺ ഇന്ത്യ ലിങ്ക്! ഇതൊക്കെ ശ്രദ്ധേയത നൽകുന്ന സംഭവമാണോ? വഹിച്ച സംഘടനാ ചുമതലകൾ കൊണ്ട് ശ്രദ്ധേയതയില്ല. അതിലൊക്കെ കുറേ ലിങ്കുകൾ ചാർത്തിയിരിക്കുന്നു. അതെന്തു പോയിന്റ് ഉറപ്പിക്കാനാണ് ലിങ്കുകൾ നൽകിയിരിക്കുന്നത്. കുറേ ലിങ്കുകൾ ചൊരിഞ്ഞാൽ ശ്രദ്ധേയത വരുമോ? തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടർ തുറന്നിടാൻ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് കേരള മത്സ്യത്തൊഴിലാളി ഫെഡറേഷൻ സി.ഐ.ടി.യു. ഇതൊക്കെയാണോ ലേഖകൻ ശ്രദ്ധേയത് ഉള്ളതെന്ന് ഉറപ്പിക്കുന്നത്. പാർട്ടി ലിങ്കുകൾ ഒന്നും വിക്കിയിൽ കണക്കിലെടുക്കാൻ പറ്റില്ല. ശ്രദ്ധേയമായ ഇടപെടലുകൾ എന്ന തലക്കെട്ടിനു കീഴിൽ ഇദ്ദേഹത്തിനു ശ്രദ്ധേയത വന്നിട്ടില്ല. ഉണ്ടെങ്കിൽ അതു കാണിക്കുക. അല്ലെങ്കിൽ ലേഖനം പെട്ടെന്നു മായ്ക്കുക. ഉപയോക്താക്കളുടെ വ്യക്തി/സംഘടനാ താല്പര്യങ്ങൾ വിക്കിയെ ബാധിക്കാതിരിക്കാൻ ലേഖകർ ശ്രദ്ധിച്ചാൽ നന്നായിരിക്കും.--റോജി പാലാ (സംവാദം) 06:08, 9 ജൂൺ 2020 (UTC)[മറുപടി]
ലേഖനത്തിൽ പറയുന്ന ശ്രദ്ധേയമായ ഇടപെടലുകൾ എന്ന ഭാഗമാണ് ഇദ്ദേഹത്തിന് എന്തെങ്കിലും ശ്രദ്ധേയതയുണ്ടാക്കാൻ സാദ്ധ്യതയുള്ളത്. ബാക്കിയെല്ലാം ഒരു സംഘടന നേതാവ് എന്ന നിലയിലുള്ള കവറേജ് ആണ്. മത്സ്യഫെഡ് ചെയർമാൻ എന്നത് രാഷ്ട്രീയ നിയമനമായതുകൊണ്ട് അതുപരിഗണിക്കാൻ കഴിയില്ല. ഇദ്ദേഹം ഏതെങ്കിലും സമരത്തിന് നേതൃത്വം കൊടുക്കുകയോ സമരം കാര്യമായ മാറ്റം കൊണ്ടുവന്നതായോ പരാമർശമില്ല. ശ്രദ്ധേയമായ ഇടപെടലുകൾ എന്ന ഭാഗത്ത് കൊടുത്തിരിക്കുന്ന എല്ലാ അവലംബങ്ങളും അപര്യാപ്തമാണ്. അതുകൊണ്ട് തീർച്ചയായും ഒഴിവാക്കപ്പെടേണ്ട ലേഖനം. --രൺജിത്ത് സിജി {Ranjithsiji} ✉ 07:02, 9 ജൂൺ 2020 (UTC)[മറുപടി]
- ഇതിതുവരെ മായ്ച്ചില്ലേ?--റോജി പാലാ (സംവാദം) 07:17, 28 ജൂൺ 2020 (UTC)[മറുപടി]
വോട്ട്
N വോട്ടെടുപ്പ് എന്ന പരിപാടി ഇവിടെ ബാധകമല്ലാത്തതിനാൽ അത് അനാവശ്യമാണ്. വോട്ട് ചെയ്യേണ്ടതില്ല്ല
- നിലനിർത്തുന്നതിന് അനുകൂലം --Malikaveedu (സംവാദം) 10:24, 8 ജൂൺ 2020 (UTC)[മറുപടി]
- N ഒഴിവാക്കുന്നതിനെ ശക്തമായി അനുകൂലിക്കുന്നു -- Adithyak1997 (സംവാദം) 17:59, 8 ജൂൺ 2020 (UTC)[മറുപടി]
നിലനിർത്തുന്നതിന് അനുകൂലം Ashique2020 (സംവാദം) 10:21, 11 ജൂൺ 2020 (UTC)[മറുപടി]
വോട്ടെടുപ്പിലൂടെ ലേഖനം തിരഞ്ഞെടുക്കാൻ നയമുണ്ടെങ്കിൽ ആ ലിങ്ക് ഒന്ന് ഇടുമോ?--റോജി പാലാ (സംവാദം) 05:54, 9 ജൂൺ 2020 (UTC)[മറുപടി]
- റോജി പാലാ, രണ്ട് പേർ വോട്ടിട്ടതിനാൽ ആണ് ഞാൻ ഒരു ഉപവിഭാഗം സൃഷ്ടിച്ചത്. സാധാരണ മറുപടികൾ നൽകുന്നതിൽ നിന്ന് തന്നെയാണ് ലേഖനം നീക്കം ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കാറ് എന്ന് തോനുന്നു. Adithyak1997 (സംവാദം) 09:40, 9 ജൂൺ 2020 (UTC)[മറുപടി]
- വ്യക്തി ജീവിതം എന്ന സെക്ഷൻ ഒരു അവലംബവും ഇല്ലാതെ ജനന തിയതി അടക്കം നൽകിയതിന് പുറമെ ലേഖന നിർമാതാവ് ലേഖനത്തിലെ മൂന്ന് ചിത്രങ്ങളും സ്വന്തം വർക്ക് എന്നപേരിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്. ഇത് ലേഖന നിർമാതാവിന് ഈ വിഷയവുമായി ബന്ധമുണ്ടോ എന്ന് സംശയവുമുളവാക്കുന്നുണ്ട്. ആയതിനാൽ ലേഖനത്തിൽ COI, UDP ഫലകങ്ങൾ ചേർക്കുന്നുണ്ട്. Akhiljaxxn (സംവാദം) 03:39, 10 ജൂൺ 2020 (UTC)[മറുപടി]
- ശരി, ചിത്രത്തിനൊന്നും മെറ്റഡാറ്റ ഇല്ല.--റോജി പാലാ (സംവാദം) 04:38, 10 ജൂൺ 2020 (UTC)[മറുപടി]
അവലംബങ്ങൾ
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.