ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്

മലയാള ചലച്ചിത്രം


അരുൺ കുമാർ അരവിന്ദ് സംവിധാനത്തിൽ മുരളി ഗോപി കഥയെഴുതി 2013ൽ പുറത്തിറങ്ങിയ ചിത്രമാണ് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്. ഈ ശീർഷകം ഒരാളുടെ നടപ്പിനെ സൂചിപ്പിക്കുന്നു. ജയൻ (ഇന്ദ്രജിത്ത്), റോയ് (മുരളി ഗോപി), സഹദേവൻ (ഹരീഷ് പെരാടി), അനിത (ലെന), ജെന്നിഫർ (രമ്യ നമ്പീശൻ) എന്നിവരുടെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് ഈ ചിത്രം . മികച്ച രണ്ടാമത്തെ നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലെനയ്ക്ക് ഈ ചിത്രത്തിലൂടെ ലഭിച്ചിട്ടുണ്ട്. ഈ ചലച്ചിത്രം മൂന്ന് കാലഘട്ടത്തിന്റെ കഥ പറയുന്നു. 2013 ജൂൺ 14 നാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിന്റെ റിലീസിനു ശേഷം നല്ല പ്രതികരണം ലഭിച്ചിരുന്നുവെങ്കിലും ചില മുഖ്യധാരാ രാഷ്ട്രീയ നേതാക്കളെ പോലെയുള്ള ചില കഥാപാത്രങ്ങളുടെ ചിത്രീകരണം ചിലപ്പോഴൊക്കെ വിമർശനം ഉയർത്തി. എന്നിരുന്നാലും, മലയാളത്തിൽ നിർമ്മിച്ച മികച്ച രാഷ്ട്രീയ ത്രില്ലറുകളിലൊന്നായി ഈ ചിത്രം കരുതപ്പെടുന്നു.

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്
സംവിധാനംഅരുൺ കുമാർ അരവിന്ദ്
നിർമ്മാണംഎം.രഞ്ജിത്ത്
രചനമുരളി ഗോപി
അഭിനേതാക്കൾഇന്ദ്രജിത്ത്
സംഗീതംഗോപി സുന്ദർ
ഛായാഗ്രഹണംശഹനാദ് ജലാൽ
ചിത്രസംയോജനംഅരുൺ കുമാർ അരവിന്ദ്
സ്റ്റുഡിയോരജപുത്ര
റിലീസിങ് തീയതി
  • 14 ജൂൺ 2013 (2013-06-14)
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക
  • ഇന്ദ്രജിത്ത് - പി.കെ.ജയൻ(വട്ടു ജയൻ)
  • മുരളി ഗോപി - റോയ് ജോസഫ് (ചെ ഗുവേര റോയി)
  • രമ്യ നമ്പീശൻ - ജെന്നിഫർ കുരുവിള
  • ലെന - ആനീ റോയ്
  • ഹരീഷ് പെരാടി - കൈതേരി സഹദേവൻ/കൈതേരി ചാത്തു
  • ജഗദീഷ് - എസ്.ഐ രാജു
  • വിജയരാഘവൻ - സഖാവ് എസ് ആർ
  • ബൈജു - അഡ്വക്കേറ്റ് പ്രേമൻ
  • സുരാജ് വെഞ്ഞാറമൂട് - മുഹമ്മദ് ബിലാൽ (പോലീസ് സൂപ്രണ്ട്)
  • സുധീർ കരമന -ആലിയാർ