ശലഭം (ചലച്ചിത്രം)

മലയാള ചലച്ചിത്രം

2008ൽ പുറത്തിറങ്ങിയ മലയാള സിനിമയാണ് ശലഭം. സുധീഷ്, രമ്യ നമ്പീശൻ, കൈതപ്രം എന്നിവരാണ് ഈ ചലച്ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. അസീസ് കടലുണ്ടി നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ കഥയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് സുരേഷ് പാലാഞ്ചേരിയാണ്.

Shalabam
പ്രമാണം:Shalabam-2008.jpg
Movie poster
സംവിധാനംSuresh Palanchery
നിർമ്മാണംAseez Kadalundi, Alavi Ramanattukara, Rasheed Perumanna
രാജ്യംIndia
ഭാഷMalayalam

കഥാസാരം

തിരുത്തുക

ഒരു ഗ്രാമത്തിൽ നാടൻ ചായക്കട നടത്തുന്ന കുമാരന്റെ ഏക മകനാണ് ഹരി. ഹരിയുടെ ബാല്യകാല സുഹൃത്താണ് മീര.

മീര ഹരിയെ സ്നേഹിക്കുന്നു, പക്ഷേ ഹരി അവളെ ഒരു സുഹൃത്തായി മാത്രമേ കണ്ടിട്ടുള്ളൂ. ഹരി മറ്റൊരു പെൺകുട്ടിയായ അഖിലയെ സ്നേഹിക്കുന്നു, അവളുടെ അച്ഛൻ അവളെ ഒരു സർക്കാർ ജീവനക്കാരനെ മാത്രമേ വിവാഹം കഴിക്കൂ എന്ന് ശഠിക്കുന്നു. ഹരിക്ക് സർക്കാർ ജോലി ലഭിച്ചതിന് ശേഷം അഖിലയെ വിവാഹം കഴിക്കുന്നു. ഹരിയുടെ വിവാഹം മീരയെ അസന്തുഷ്ടയാക്കുകയും അവൾ വിഷാദത്തിലാവുകയും ചെയ്യുന്നു. മീരയ്ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും അത് ഗ്രാമത്തിന് ദോഷമാണെന്നും അന്ധവിശ്വാസികളായ ഗ്രാമവാസികൾ വിശ്വസിക്കാൻ തുടങ്ങി. ഗ്രാമവാസികൾ മീരയെയും അവളുടെ അമ്മയെയും ഭീഷണിപ്പെടുത്തുകയും അവിടം വിട്ട്പോകാൻ അവരോട് ആവശ്യപ്പെടുകയും ചെയ്യുന്നു.

അഭിനേതാക്കൾ

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ശലഭം_(ചലച്ചിത്രം)&oldid=3906427" എന്ന താളിൽനിന്ന് ശേഖരിച്ചത്