വേദകാലഘട്ടത്തിൽ ഇന്ത്യയിൽ കുരു സാമ്രാജ്യത്തിന്റെ അടുത്തായി നിലനിന്നിരുന്ന മഹാജനപദങ്ങളിൽ ഒന്നായിരുന്നു മത്സ്യരാജവംശം. മച്ഛ എന്നപ്പേരിലും മീനാ ഗോത്രവർഗ്ഗത്തിൽ പെട്ട ഈ രാജവംശം അറിയപ്പെട്ടിരുന്നു. മത്സ്യങ്ങളുടെ നാട് എന്നറിയപ്പെടുന്ന ഇവിടത്തെ നിവാസികൾ മത്സ്യകൾ എന്നാണ് അറിയപ്പെട്ടിരുന്നത്. ഇന്ന് ബൈരത് എന്നറിയപ്പെടുന്ന വിരാട്നഗർ ആയിരുന്നു ഇതിന്റെ തലസ്ഥാനം[1].

മത്സ്യരാജവംശം
c. 600 BCE–c. 300 BCE
16 മഹാജനപദങ്ങളുടെ ഭൂപടം
തലസ്ഥാനംവിരാട്നഗർ
പൊതുവായ ഭാഷകൾസംസ്കൃതം
മതം
ഹിന്ദുയിസം
ഗവൺമെൻ്റ്രാജവാഴ്ച
ചരിത്ര യുഗംഇന്ത്യയിലെ ഇരുമ്പുയുഗം
• സ്ഥാപിതം
c. 600 BCE
• ഇല്ലാതായത്
c. 300 BCE
മുൻപ്
[[ഇന്ത്യൻ ഇതിഹാസം]]
[[വേദ കാലഘട്ടം]]
മഹാജനപദങ്ങളുടെ ഭൂപടം
ദക്ഷിണേഷ്യയുടെ ചരിത്രം

ഇന്ത്യയുടെ ചരിത്രം
ശിലായുഗം 70,000–3300 ക്രി.മു.
മേർഘർ സംസ്കാരം 7000–3300 ക്രി.മു.
സിന്ധു നദീതട സംസ്കാരം 3300–1700 ക്രി.മു.
ഹരപ്പൻ ശ്മശാന സംസ്കാരം 1700–1300 ക്രി.മു.
വേദ കാലഘട്ടം 1500–500 ക്രി.മു.
. ലോഹയുഗ സാമ്രാജ്യങ്ങൾ 1200–700 ക്രി.മു.
മഹാജനപദങ്ങൾ 700–300 ക്രി.മു.
മഗധ സാമ്രാജ്യം 684–26 ക്രി.മു.
. മൗര്യ സാമ്രാജ്യം 321–184 ക്രി.മു.
ഇടക്കാല സാമ്രാജ്യങ്ങൾ 230 ക്രി.മു.–1279 ക്രി.വ.
. ശതവാഹനസാമ്രാജ്യം 230 ക്രി.മു.C–199 ക്രി.വ.
. കുഷാണ സാമ്രാജ്യം 60–240 ക്രി.വ.
. ഗുപ്ത സാമ്രാജ്യം 240–550 ക്രി.വ.
. പാല സാമ്രാജ്യം 750–1174 ക്രി.വ.
. ചോള സാമ്രാജ്യം 848–1279 ക്രി.വ.
മുസ്ലീം ഭരണകാലഘട്ടം 1206–1596 ക്രി.വ.
. ദില്ലി സൽത്തനത്ത് 1206–1526 ക്രി.വ.
. ഡെക്കാൻ സൽത്തനത്ത് 1490–1596 ക്രി.വ.
ഹൊയ്സള സാമ്രാജ്യം 1040–1346 ക്രി.വ.
കാകാത്യ സാമ്രാജ്യം 1083–1323 ക്രി.വ.
വിജയനഗര സാമ്രാജ്യം 1336–1565 ക്രി.വ.
മുഗൾ സാമ്രാജ്യം 1526–1707 ക്രി.വ.
മറാഠ സാമ്രാജ്യം 1674–1818 ക്രി.വ.
കൊളോനിയൽ കാലഘട്ടം 1757–1947 ക്രി.വ.
ആധുനിക ഇന്ത്യ ക്രി.വ. 1947 മുതൽ
ദേശീയ ചരിത്രങ്ങൾ
ബംഗ്ലാദേശ് · ഭൂട്ടാൻ · ഇന്ത്യ
മാലിദ്വീപുകൾ · നേപ്പാൾ · പാകിസ്താൻ · ശ്രീലങ്ക
പ്രാദേശിക ചരിത്രം
ആസ്സാം · ബംഗാൾ · പാകിസ്താനി പ്രദേശങ്ങൾ · പഞ്ചാബ്
സിന്ധ് · ദക്ഷിണേന്ത്യ · തമിഴ്‌നാട് · ടിബറ്റ് . കേരളം
ഇന്ത്യയുടെ പ്രത്യേക ചരിത്രങ്ങൾ
സാമ്രാജ്യങ്ങൾ · മദ്ധ്യകാല സാമ്രാജ്യങ്ങൾ . ധനതത്വശാസ്ത്രം
· ഇന്ഡോളജി · ഭാഷ · സാഹിത്യം
സമുദ്രയാനങ്ങൾ · യുദ്ധങ്ങൾ · ശാസ്ത്ര സാങ്കേതികം · നാഴികക്കല്ലുകൾ

ഭൂമിശാസ്ത്രം

തിരുത്തുക

രാജസ്ഥാന്റെ ജില്ലകളായ ജയ്പൂർ അൽവാർ എന്നിവിടങ്ങളും ഭരത്പൂരിന്റെ ചില ഭാഗങ്ങളും ഉൾപ്പെട്ട ഒരു രാജവംശമായിരുന്നു ഇത്. ഈ ഗോത്രവർഗ്ഗങ്ങൾ ഈ ഭാഗങ്ങളിൽ ഇതേ പേരിൽ തന്നെ മറ്റ് ആറ് രാജവംശങ്ങളായും നിലനിന്നിരുന്നു[2]. രാജവംശത്തിന്റെ കേന്ദ്രസ്ഥാനത്ത് നിന്നും പടിഞ്ഞാറായി സാൽവ സാമ്രാജ്യവും തെക്കുപടിഞ്ഞാറ് ഭാഗങ്ങളിലായി കുരു പ്രദേശങ്ങളും കിഴക്ക് സുരസേനയുടെ നിയന്ത്രണത്തിലുള്ള മധു വനവും വടക്കുകിഴക്കായി കുരു സാമ്രാജ്യത്തിന്റെ ഘണ്ഡവ വനപ്രദേശവും ആയിരുന്നു

ചേദി സാമ്രാജ്യത്തിന്റെ അധിപനായിരുന്ന ഉപരിചരവസുവിന്റെ മൂത്ത മകനായ മത്സ്യദ്വൈത സ്ഥാപിച്ച രാജവംശമായിരുന്നു ഇത്. ഉപരിചരവസുവിന്റെ യഥാർത്ഥ ഭാര്യ ശുക്തിമതിയായിരുന്നു. എന്നാൽ, അദ്രികയെന്ന അപ്സരസ്സിൽ ജനിച്ച മക്കളാണ് ഉപരിചരവസുവിനുള്ളത്. മത്സ്യദ്വൈതയും സത്യവതിയും. ഉപരിചരവസുവിന്റെ മക്കളെ ഗർഭം ധരിച്ചിരുന്ന കാലഘട്ടത്തിൽ ബ്രഹ്മാവിന്റെ ശാപത്താൽ അദ്രികക്ക് ഒരു മത്സ്യമായി നദിയിൽ കഴിയേണ്ടി വന്നു. ഈ മത്സ്യത്തെ പിടിക്കാനിടയായ മുക്കുവർ, ആ മത്സ്യത്തിന്റെ വയറിനകത്തുണ്ടായിരുന്ന ആൺകുട്ടിയെ മക്കൾ ഇല്ലാതിരുന്ന ഉപരിചരവസുവിന് കൊടുക്കുകയും പെൺകുട്ടിയെ മുക്കുവർ തന്നെ വളർത്തുകയും ചെയ്തു. പെൺകുട്ടിക്ക് അവർ സത്യവതിയെന്ന് നാമകരണം നടത്തി. അവൾക്ക് മത്സ്യഗന്ധമുണ്ടായിരുന്നതിനാൽ മത്സ്യഗന്ധി എന്നും അവൾ അറിയപ്പെട്ടു. രാജാവ് വളർത്തിയ പുത്രൻ മത്സ്യദ്വൈത മാത്സ്യരാജാവായും അറിയപ്പെട്ടു.

മത്സ്യദ്വൈതയ്ക്കുശേഷം, മഗധ സാമ്രാജ്യത്തിന്റെ സ്ഥാപകനും ഉപരിചരവസുവിന്റെ മറ്റൊരു മകനുമായ ബ്രിഹദ്രതയുടെ മകൻ ധ്വാസന ദ്വൈതവന മത്സ്യയുടെ രാജാവായി. ധ്വാസന ദ്വൈതവന ഒരു തടാകത്തിന് സമീപം വലിയ ഒരു യാഗം നടത്തുകയുണ്ടായി. അതിനോടനുബന്ധിച്ച് ഇന്ദ്രന്റെ 14 വലിയ കുതിരകളെ ബന്ധിപ്പിച്ചു. അതിനുശേഷം, ഈ തടാകം ദ്വൈത തടാകം എന്ന പേരിൽ അറിയപ്പെട്ടു. ദ്വൈതക്ക് ശേഷം മകൻ നിതാന്തു രാജാവായി. നിതാന്തുവിന്റെ മക്കളായ സൽവേയ, സുരസേന, ശ്രുതസേന, ടിന്റുസാര, അതിസാര എന്നിവർ ഒരേ സ്ത്രീയെ വിവാഹം ചെയ്തു. ശൈവ്യ എന്നായിരുന്നു അവരുടെ പേര്. ശൈവ്യയിൽ എല്ലാ സഹോദരങ്ങൾക്കും കൂടി ജനിച്ച ജയനിക, ബാലനിക, സതനിക, ഗജനിക, ശ്രുതനിക, വിജയ, വിരാട, വീരഭദ്ര, സുദർശൻ, ശ്രുതധ്വജ, ജയപ്രിവ, ലബ്ധലക്സ, ജയഗ്വ, രഥവാഹന, ചന്ദ്രോദയ, കമരത എന്നീ 16 മക്കളിൽ വിരാടയായിരുന്നു മത്സ്യരാജവംശത്തിന്റെ അടുത്ത രാജ്യാവകാശി. വിരാടയുടെ കാലഘട്ടത്തോടെ മത്സ്യരാജവംശം വിരാട രാജവശം എന്നും അറിയപ്പെടാൻ തുടങ്ങി. വിരാടയ്ക്ക് തന്റെ ആദ്യഭാര്യ കോസല രാജ്യത്തെ രാജകുമാരി സുരഥയിൽ ശ്വേതൻ എന്ന മകനും കേകേയ രാജ്യത്തെ സുദേഷണയിൽ ഉത്തരൻ (ഭുമിജ്ഞയ) എന്ന മകനും ഉത്തര എന്ന മകളും ജനിച്ചു. പാണ്ഡവരിൽ അർജുനന്റെ മകൻ അഭിമന്യുവാണ് വിരാടന്റെ മകൾ ഉത്തരയെ വിവാഹം ചെയ്തത്. സുദേഷണയുടെ സഹോദരനാണ് കീചകൻ. സുദേഷണയുമായുള്ള ബന്ധത്തോടെ വിരാടന് രാജ്യത്തിന്മേലുള്ള നിയന്ത്രണം നഷ്ടമായി. സുദേഷണയുടെ സഹോദരനായ [[കീചകൻ]കീചകനും|] രാജ്യം നിയന്ത്രിക്കാൻ തുടങ്ങി. വിഡ്ഢിയായ സുദേഷണയെ ക്രൂരനായ കീചകൻ മുതലെടുക്കുകയായിരുന്നു. ഇവരാൽ നാടുകടത്തപ്പെട്ട വിരാടന്റെ ആദ്യപുത്രൻ ഇതിനിടെ പാഞ്ചാല രാജ്യത്തെ രാജകുമാരിയെ വിവാഹം കഴിക്കുകയും നിർഭീത എന്ന മകൻ പിറക്കുകയും ചെയ്തിരുന്നു. ഈ സമയം വിരാടയുടെ സഹോദരങ്ങൾ തങ്ങളുടേതായ അധികാര കേന്ദ്രങ്ങൾ സ്ഥാപിച്ചുത്തുടങ്ങിയിരുന്നു.

കീചകവധം

തിരുത്തുക

പാണ്ഡവരുടെ അജ്ഞാതവാസക്കാലത്ത് വിരാടരാജ്യത്ത് എത്തിയ അവർ വേഷം മാറി ഒരു വർഷകാലം അവിടെ താമസിക്കുകയുണ്ടായി. പാണ്ഡവപത്നിയായ ദ്രൗപദി മാലിനി എന്ന പേരിൽ ഒരു സൈരന്ധ്രിയായാണ് വിരാടരാജധാനിയിൽ കഴിഞ്ഞത്. സൈരന്ധ്രിയോട് കീചകന് താല്പര്യം തോന്നുകയും ദ്രൗപദി ഭീമനോട് സങ്കടം പറയുകയും ചെയ്തു. ഇതിനെ തുടർന്ന് ഭീമൻ കീചകനെ കൊല്ലുകയും ചെയ്തു[3]. അജ്ഞാതവാസം നടത്തിയിരുന്ന പാണ്ഡവരെ കണ്ടുപിടിക്കാൻ കീചകവധം കൗരവർക്ക് സഹായകമാകുകയും ചെയ്തു. കൂടാതെ, "ചത്തതു കീചകനെങ്കിൽ കൊന്നതു ഭീമൻ തന്നെ" എന്ന പഴമൊഴിക്ക് കീചകവധം കാരണമാകുകയും ചെയ്തു[4].

കുരുക്ഷേത്ര യുദ്ധത്തിൽ

തിരുത്തുക

വിരാടയുടെ കാലഘട്ടത്തിലാണ് കുരുക്ഷേത്രയുദ്ധം നടക്കുന്നത്. മഹാഭാരതയുദ്ധത്തിൽ പാണ്ഡവർക്ക് വേണ്ടിയാണ് വിരാടസൈന്യം അണിനിരന്നത്.

  1. "History of Alwar". India site. Archived from the original on 2012-06-27. Retrieved 2018-06-01.{{cite web}}: CS1 maint: bot: original URL status unknown (link)
  2. "Matsya Kingdom". Self gutenberg. Archived from the original on 2018-06-01. Retrieved 2018-06-01.{{cite web}}: CS1 maint: bot: original URL status unknown (link)
  3. "കീചകവധം". Kathakali Info. Archived from the original on 2017-10-20. Retrieved 2018-06-01.{{cite web}}: CS1 maint: bot: original URL status unknown (link)
  4. Rajagopalachari, C (2010). Mahabharata. Bharatiya Vidya Bhavan. p. 174.

പുറത്തുനിന്നുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മത്സ്യരാജവംശം&oldid=3777401" എന്ന താളിൽനിന്ന് ശേഖരിച്ചത്