പ്രധാനമായും, ഇന്ത്യയിലെ രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ കാണപ്പെടുന്ന ഒരു ഗോത്രമാണ് മീനാ. പൊതുവെ മീനാസ് എന്നറിയപ്പെടുന്ന ഇവർ, മീനാന്ദാ എന്നും മിന എന്നും കൂടി അറിയപ്പെടുന്നുണ്ട്. പുരാതന ഇന്ത്യയിലെ മത്സ്യരാജവംശത്തെ പ്രതിനിധീകരിക്കുന്ന ഇവർ, ഹിന്ദു പുരാണത്തിലെ ത്രിമൂർത്തികളിലൊരാളായ വിഷ്ണുവിന്റെ മൽസ്യാവതാരത്തേയും ബന്ധപ്പെട്ട് കിടക്കുന്ന ഒരു ഗോത്രവർഗ്ഗം കൂടിയാണ് .

Meena
Mina caste man in 1898.jpg
Mina caste man in 1898
Total population
5 Million[1] (2011)
Regions with significant populations
 India50,00,000[2]
           Rajasthan,43,45,528[2]
           Madhya Pradesh (Sironj),[2]
Languages
Hindi, Mewari, Marwari, Dhundari, Harauti, Mewati, Wagdi, Malvi, Garhwali, Bhili etc.[3]
Religion
Meena ethnic religion
Related ethnic groups
 • Bhil  • Bhil Meena  • Parihar  • Meo

ക്രിമിനൽ ട്രൈബ്സ് ആക്ട്,1871,മീന ജാതിതിരുത്തുക

ഇന്ത്യയിൽ, ബ്രിട്ടീഷുകാർ ക്രിമിനൽ ട്രൈബ്സ് ആക്റ്റ് ഉണ്ടാക്കി, ഇന്ത്യയിലെ സംസ്ഥാനങ്ങളിലെ പ്രാദേശിക ബ്രിട്ടീഷ് ഉദ്യോഗസ്ഥർ മീന ജാതിയെ ക്രിമിനൽ ട്രൈബ്സ് ആക്ടിൽ ഉൾപ്പെടുത്തി.

ക്രിമിനൽ ട്രൈബ്സ് ആക്ട്, സംസ്ഥാനം, മീന ജാതി[4][5]
സംസ്ഥാനം അറിയിച്ചു/അറിയിച്ചു
പട്യാല ആൻഡ് ഈസ്റ്റ് പഞ്ചാബ് സ്റ്റേറ്റ്സ് യൂണിയൻ അതെ
രാജസ്ഥാൻ അതെ
പഞ്ചാബ് അതെ
മഹാരാഷ്ട്ര ഇല്ല
മധ്യപ്രദേശ് ഇല്ല
ഡൽഹി ഇല്ല

[4][5] ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുശേഷം, 1949-ൽ ഈ നിയമം റദ്ദാക്കുകയും മീന ജാതിയും മറ്റ് ജാതികളും ആക്റ്റ് വഴി ഡിനോട്ടിഫൈ ചെയ്യുകയും ചെയ്തു. 2005-ൽ, ഇന്ത്യാ ഗവൺമെന്റ് ദേശീയ കമ്മീഷൻ രൂപീകരിച്ചു.

മീന ജാതിയും സംസ്ഥാനങ്ങളുടെ DTNST വിഭാഗവും[4][5]
സംസ്ഥാനം DTNST വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്
രാജസ്ഥാൻ ഇല്ല
പഞ്ചാബ് അതെ
ഹരിയാന അതെ
മഹാരാഷ്ട്ര ഇല്ല
മധ്യപ്രദേശ് ഇല്ല
ഡൽഹി അതെ

[6][7]

ഇന്ത്യയിലെ സംസ്ഥാന സർക്കാരുകൾ പ്രകാരം മീന ജാതിയുടെ വിഭാഗങ്ങൾതിരുത്തുക

മീന ജാതി പ്രധാനമായും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ മീന ജാതിയെ വ്യത്യസ്ത വിഭാഗങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനങ്ങളുടെ പട്ടിക ഇപ്രകാരമാണ്-

മീന ജാതിയുടെ സംസ്ഥാന തിരിച്ചുള്ള വിഭാഗങ്ങൾ[8][9]
സംസ്ഥാനം ക്ലാസ് സ്റ്റേറ്റ് ലിസ്റ്റ് എൻട്രി നമ്പർ മണ്ഡല് ലിസ്റ്റ് എൻട്രി നമ്പർ
ഡൽഹി മറ്റ് പിന്നോക്ക വിഭാഗങ്ങൾ 40 66
ഹരിയാന മറ്റ് പിന്നോക്ക വിഭാഗങ്ങൾ 62 57
മഹാരാഷ്ട്ര മറ്റ് പിന്നോക്ക വിഭാഗങ്ങൾ 98 169
രാജസ്ഥാൻ പട്ടികവർഗ്ഗം 09 -

[8][9]

 • മധ്യപ്രദേശ് - മധ്യപ്രദേശിലെ സിൻറോജ് ജില്ലയിലെ വിദിഷ ഉപവിഭാഗത്തിൽ മീന ജാതിയെ പട്ടികവർഗ്ഗ വിഭാഗത്തിൽ ഉൾപ്പെടുത്തി, 01-ജനുവരി-2003-ലെ ഇന്ത്യാ ഗവൺമെന്റിന്റെ ഗസറ്റ് വിജ്ഞാപനത്തിന് ശേഷം നീക്കംചെയ്‌തു.[10]"നിലവിൽ, മീന (റാവത്ത്) രാജ്യത്തെ മറ്റ് പിന്നാക്ക വിഭാഗങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട് (ഡാറ്റ-എൻട്രി നമ്പർ:19)"[8]ബാക്കിയുള്ള എല്ലാ 'മീന'യും റിസർവ് ചെയ്യാത്ത വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.[8][9][10]

[കുറിപ്പ്-1. ഉത്തർപ്രദേശ്, ബീഹാർ, മറ്റ് സംസ്ഥാനങ്ങളിലെ ഒരു സംവരണ വിഭാഗത്തിലും മീന ജാതിയെ ഉൾപ്പെടുത്തിയിട്ടില്ല.

2. പഞ്ചാബിലെ DNS വിഭാഗത്തിൽ മാത്രം ഉൾപ്പെടുത്തിയിരിക്കുന്നു.][8][9][10][11][12]

ചരിത്രംതിരുത്തുക

 
Minas

മീൻ എന്ന സംസ്കൃത പദത്തിൽ നിന്നാണ് 'മീനാ' രൂപം കൊണ്ടത്[13][14]. 6-ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മത്സ്യസാമ്രാജ്യത്തിലെ ജനങ്ങളുടെ പിൻതലമുറക്കാരാണെന്ന് അവർ അവകാശപ്പെടുന്നു. [15]പുരാതന മത്സ്യ രാജവംശത്തിൽ ജീവിക്കുന്ന ഗോത്രങ്ങളെയും മീനാ എന്നു വിളിക്കാമെന്നാണ് ചരിത്രകാരനായ പ്രമോദ് കുമാർ പറയുന്നത്.[16]അവർ രജപുത്രരെ ആക്രമിക്കുകയും രാജസ്ഥാനിലെ ചില പ്രദേശങ്ങളിൽ മീനാസ് ഭരിക്കുകയും ചെയ്തു. മീനാസിൽ നിന്ന് ബന്ദിയെ റാവു ദേവാ (1342 എ.ഡി.) പിടിച്ചെടുക്കുകയും കച്ച്വാഹ രാജ്പുത്രരുടെ ധുന്ദർ, ചോപ്പൊലി തുടങ്ങിയവ മുസ്ലീം ഭരണാധികാരികളുടെ കൈകളിലെത്തുകയും ചെയ്തു. കോട്ട, ജലവാർ, കരൗലി, ജലോർ എന്നിവ മുൻപ് മീനാ സ്വാധീനത്തിന്റെ മറ്റു മേഖലകളായിരുന്നു. അവസാനം അവർ കീഴടങ്ങാൻ നിർബന്ധിതരായി.[17]

ആദ്യകാല ഇന്ത്യയെ കുറിച്ച് പഠിച്ച ചരിത്രകാരനായ നന്ദിനി സിൻഹ കപൂർ, 19-ാം നൂറ്റാണ്ടിൻറെ തുടക്കത്തിൽ തന്നെ അവരുടെ സ്വത്വത്തെ പുനർനിർമ്മിക്കുന്നതിനുള്ള ഒരു ശ്രമത്തിൽ നിന്നാണ് മീനാസിന്റെ വാമൊഴി പാരമ്പര്യം വികസിപ്പിച്ചതെന്നാണ് കരുതുന്നത്. ഇരുപത്തൊന്നാം നൂറ്റാണ്ടിലുടനീളം തുടർന്നു കൊണ്ടിരിക്കുന്ന ഈ പ്രക്രിയയെക്കുറിച്ച്, "മഹാമനസ്കന്മാർക്ക് മഹത്തരമായി തങ്ങളുടേതായ ബഹുമാനം നൽകുന്നതിന് മീനാസ് ശ്രമിക്കാറുണ്ട്". ഫിൻലാൻഡും സ്കോട്ട്ലൻഡും പോലെയുള്ള രാജ്യങ്ങളിലെ ആളുകളോട് വാസ്തവിക സംവാദത്തിലൂടെ പാരമ്പര്യം കണ്ടുപിടിക്കാൻ മീനാസ് ആവശ്യപ്പെട്ടു. ഇതിന്റെ പ്രാഥമിക ഉപയോഗം ചരിത്രകാരന്മാരും സാമൂഹ്യശാസ്ത്രജ്ഞരും അംഗീകരിച്ചത് "അനീതികൾ, ചൂഷണം, അടിച്ചമർത്തൽ എന്നിവയ്ക്കെതിരായ സാമൂഹ്യ പ്രതിഷേധം" ഒരു സമൂഹത്തിന്റെ ഇമേജ് വീണ്ടെടുക്കാൻ സഹായിക്കുന്ന ഒരു റൈസൺ ഡിഇട്രി (raison d'être) ആണ്. മീനാസിന് സ്വന്തമായി റെക്കോർഡ് ചരിത്രമുണ്ടായിരുന്നില്ലെന്നും കൊളോണിയൽ കാലഘട്ടത്തിലെ മധ്യകാല പേർഷ്യൻകാരുടെ കണക്കുകളും രേഖകളും പ്രതികൂലമായി ചിത്രീകരിച്ചിട്ടുണ്ടെന്നും കപൂർ പറയുന്നു. മധ്യകാലഘട്ടത്തിൽ നിന്നും ബ്രിട്ടീഷ് രാജ് വരെയുള്ള മീനാസുകളെക്കുറിച്ചുള്ള പരാമർശങ്ങൾ അവരെ അക്രമാസക്തരായ, കൊള്ളയടിക്കുന്ന കുറ്റവാളികൾ, സാമൂഹികവിരുദ്ധ വംശീയ ആദിവാസി വിഭാഗങ്ങൾ എന്നിങ്ങനെ വിവരിക്കുന്നു. [18]

ഇതും കാണുകതിരുത്തുക

അവലംബംതിരുത്തുക

 1. "Will the tribals get their separate religion code, Jharkhand's proposal is now with the Modi government".
 2. 2.0 2.1 2.2 "A-11 Individual Scheduled Tribe Primary Census Abstract Data and its Appendix". Census of India 2011. Office of the Registrar General & Census Commissioner,used India. ശേഖരിച്ചത് 2022-02-18.
 3. The assignment of an ISO code myi for the Meena language was spurious (Hammarström (2015) Ethnologue 16/17/18th editions: a comprehensive review: online appendices). The code was retired in 2019.
 4. 4.0 4.1 4.2 "Draft of Denotified Tribes,Nomadic Tribes and Semi-Nomadic Tribes of India". identify and prepare state-wise lists of DNT/NT. miniatry of social justice and empowerment,india. മൂലതാളിൽ നിന്നും 2020-08-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2022-04-14.
 5. 5.0 5.1 5.2 "Draft list of Denotified Tribes,Nomadic Tribes and Semi-Nomadic Tribes of India". identify and prepare state-wise lists of DNT/NT. miniatry of social justice and empowerment,india. ശേഖരിച്ചത് 2022-04-14.
 6. "Draft of Denotified Tribes,Nomadic Tribes and Semi-Nomadic Tribes of India". identify and prepare state-wise lists of DNT/NT. miniatry of social justice and empowerment,india. മൂലതാളിൽ നിന്നും 2020-08-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2022-04-14.
 7. "another site for Draft list of Denotified Tribes,Nomadic Tribes and Semi-Nomadic Tribes of India". identify and prepare state-wise lists of DNT/NT. miniatry of social justice and empowerment,india. ശേഖരിച്ചത് 2022-04-14.
 8. 8.0 8.1 8.2 8.3 8.4 "केंद्रीय अन्य पिछड़ा वर्ग सूची". social justice . National Commission for Backward Classes. മൂലതാളിൽ നിന്നും 2022-02-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2022-04-13.
 9. 9.0 9.1 9.2 9.3 "अनुसूचित जनजातियों की नवीनतम अनुसूची" (PDF). Tribal affair. Ministry of Tribal Affairs - Government of India. മൂലതാളിൽ നിന്നും 2022-01-31-ന് ആർക്കൈവ് ചെയ്തത് (PDF). ശേഖരിച്ചത് 2022-04-13.
 10. 10.0 10.1 10.2 "Govt of India Gezette notification dated 08-jan-2003/The Scheduled Castes and Scheduled Tribes Orders(Amendment) Act,2002". Reschedule order of caste under scheduled Tribe. miniatry of law and justice,india. ശേഖരിച്ചത് 2022-04-16.
 11. "another site for Draft list of DNST of India". identify and prepare state-wise lists of DNT/NT. miniatry of social justice and empowerment,govt of india. ശേഖരിച്ചത് 2022-04-14.
 12. "Draft list of Denotified Tribes,Nomadic Tribes and Semi-Nomadic Tribes of India". identify and prepare state-wise lists of DNT/NT. miniatry of social justice and empowerment,india. മൂലതാളിൽ നിന്നും 2020-08-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2022-04-14.
 13. Kapur, Nandini Sinha (May 2008). "Reconstructing Identities and Situating Themselves in History : A Note on the Meenas of Jaipur Region". d'échange bilatéral franco-indien durant le mois de mai 2008. Archived from the original on 15 July 2011.
 14. Sharma, Mathura Lal (1971). "Rajasthan". Publications Division, Ministry of Information and Broadcasting, Govt. of India.: 191.
 15. Pati, Rabindra Nath; Dash, Jagannatha (2002). Tribal and Indigenous People of India: Problems and Prospects. APH Publishing. p. 12. ISBN 978-8-17648-322-3.
 16. Kumar, Pramod (1984). Folk Icons and Rituals in Tribal Life. Abhinav. pp. 3–4. ISBN 978-8-17017-185-0.
 17. Rann Singh Mann, K. Mann (1989). Tribal Cultures and Change. Mittal Publications. p. 17. Rann Singh Mann, K. Mann (1989). Tribal Cultures and Change. Mittal Publications. p. 17.
 18. Kapur, Nandini Sinha (2007). "The Minas: Seeking a Place in History". In Bel, Bernard. The Social and the Symbolic. Sage. pp. 129–131. ISBN 9780761934462.

കൂടുതൽ വായനയ്ക്ക്തിരുത്തുക

 • Adak, Dipak Kumar. Demography and health profile of the tribals: a study of M.P. Anmol Publications.
"https://ml.wikipedia.org/w/index.php?title=മീനാ&oldid=3731460" എന്ന താളിൽനിന്ന് ശേഖരിച്ചത്