മദ്രാസിലെ മോൻ

മലയാള ചലച്ചിത്രം

ജെ. ശശികുമാർ സംവിധാനം ചെയ്ത് 1982-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് മദ്രാസിലെ മോൻ. കരിക്കൻ വില്ല കൊലപാതകം എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഒരു യഥാർത്ഥ കൊലപാതകത്തെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. രവീന്ദ്രൻ, മോഹൻലാൽ, രവികുമാർ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. 35 എം.എം. ചിത്രം 1982 ജനുവരി 1-നാണ് പ്രദർശനത്തിനെത്തിയത്. എ.പി. ഗോപാലനാണ് ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത്. പറവൂർ ദേവരാജൻ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നു.


"https://ml.wikipedia.org/w/index.php?title=മദ്രാസിലെ_മോൻ&oldid=2329868" എന്ന താളിൽനിന്ന് ശേഖരിച്ചത്