ഇന്ത്യയിലെ കർണ്ണാലിലെ നാഷണൽ ഡെയറി റിസേർച്ച് ഇൻസ്റ്റിട്യൂട്ട് ക്ലോണിംഗിലൂടെ വികസിപ്പിച്ചെടുത്ത പോത്തിൻ കുട്ടിയാണ് പൂർണ്ണിമ. 44 കിലോഗ്രാം ഭാരമുണ്ട്. ഹാൻഡ് ഗൈഡഡ് ക്ലോണിംഗ് ടെക്നിക് എന്ന പുതുസങ്കേതമുപയോഗിച്ചാണ് ഇത് സാധ്യമായത്. മാതൃജീവിയുടെ ചെവിയിലെ കോശമാണ് ക്ലോൺ ചെയ്യാനായി ഉപയോഗിച്ചത്. കാരൻ-കീർത്തി എന്ന പോത്തിൽ നിന്നാണ് പൂർണിമയെ ഉത്പാദിപ്പിച്ചത്. 2013 സെപ്തംബർ 6 ന് സാധാരണ പ്രസവത്തിലൂടെ പൂർണിമ ജനിച്ചു.

"https://ml.wikipedia.org/w/index.php?title=പൂർണ്ണിമ&oldid=2129040" എന്ന താളിൽനിന്ന് ശേഖരിച്ചത്