ബി.വി. സീതി തങ്ങൾ

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ

കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു ബി.വി. സീതി തങ്ങൾ (ജീവിതകാലം: ഒക്ടോബർ 1924 - 22 ഓഗസ്റ്റ് 2002)[1]. അണ്ടത്തോട് നിയമസഭാമണ്ഡലത്തിൽ നിന്നും രണ്ടാം കേരളനിയമസഭയിലേക്കും[2], ഗുരുവായൂരിൽ നിന്ന് മൂന്നും അഞ്ചും ആറും കേരളനിയമസഭകളിലേക്കും മുസ്ലീം ലീഗിനെ പ്രതിനിധീകരിച്ച് ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.

ബി.വി. സീതി തങ്ങൾ
B.V. Seethi Thangal.jpg
കേരള നിയമസഭയിലെ അംഗം
ഔദ്യോഗിക കാലം
മാർച്ച് 22 1977 – മാർച്ച് 17 1982
മുൻഗാമിവർക്കി വടക്കൻ
പിൻഗാമിപി.കെ.കെ. ബാവ
മണ്ഡലംഗുരുവായൂർ
ഔദ്യോഗിക കാലം
മാർച്ച് 3 1967 – ജൂൺ 26 1970
മുൻഗാമികെ.ജി. കരുണാകര മേനോൻ
പിൻഗാമിവർക്കി വടക്കൻ
മണ്ഡലംഗുരുവായൂർ
ഔദ്യോഗിക കാലം
ഫെബ്രുവരി 9 1960 – സെപ്റ്റംബർ 10 1964
മുൻഗാമികൊളാടി
മണ്ഡലംഅണ്ടത്തോട്
വ്യക്തിഗത വിവരണം
ജനനം(1924-10-00)ഒക്ടോബർ , 1924
മരണം22 ഓഗസ്റ്റ് 2002(2002-08-22) (പ്രായം 77)
തൃശ്ശൂർ
രാഷ്ട്രീയ പാർട്ടിമുസ്ലീം ലീഗ്
പങ്കാളിഅസ്മ ബി
മക്കൾ2 മകൻ 7 മകൾ
അച്ഛൻകോയക്കുട്ടി തങ്ങൾ
As of ഡിസംബർ 5, 2020
ഉറവിടം: നിയമസഭ

കുടുംബംതിരുത്തുക

കോയക്കുട്ടി തങ്ങളാണ് പിതാവ്. അംസ്മാ ബി ആണ് ജീവിത പങ്കാളി ഇവർക്ക് രണ്ട് മകനും ഏഴ് മകളുമുണ്ട്. 2002 ഓഗസ്റ്റ് 22ന് അസുഖത്തേ തുടർന്ന് തൃശൂരിലുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് ഇദ്ദേഹം അന്തരിച്ചു[3].

രാഷ്ട്രീയ ജീവിതംതിരുത്തുക

സിപിഐയുടെ കൊളാടി ഗോവിന്ദൻകുട്ടി മേനോനെ 3994 വോട്ടുകൾക്ക് പരാജയപ്പെടുത്തി അണ്ടത്തോട് നിന്നാണിദ്ദേഹം ആദ്യമായി നിയമസഭയിലെത്തുന്നത്[4]. 1967-ൽ കോൺഗ്രസിലെ എ.എ. കൊച്ചുണ്ണിയെ 463 വോട്ടുകൾക്ക് പരാജയപ്പെടുത്തി ഗുരുവായൂരിൽ നിന്ന് മൂന്നാം കേരള നിയമസഭയിലംഗമായി. എന്നാൽ 1970-ൽ നടന്ന നാലാം കേരളനിയമസഭാ തിരഞ്ഞെടുപ്പിൽ കർഷക തൊഴിലാളി പാർട്ടി (കെ.ടി.പി.) നേതാവ് വർക്കി വടക്കനോട് 5049 വോട്ടുകൾക്ക് പരാജയപ്പെട്ടു[5]. 1977-ൽ അഖിലേന്ത്യാ മുസ്ലീം ലീഗിലെ വി.എം. സുലൈമാനെ 133991 വോട്ടിനും 1980-ൽ സിപിഎമ്മിലെ സി.കെ. കുമാരനെ 1752 വോട്ടുകൾക്കും ഗുരുവായൂരിൽ വച്ച് പരാജയപ്പെടുത്തി.

പ്ലാന്റേഷൻ കോർപ്പറേഷൻ ഡയറക്ടർ, ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ ഡയറക്ടർ, മുസ്‌ലീം ലീഗ് തൃശ്ശൂർ ജില്ലാക്കമ്മിറ്റി പ്രസിഡന്റ്, കുണ്ടഴിയൂർ ഗ്രാമപഞ്ചായത്തംഗം, കേരള ഫിഷറീസ് അഡ്‌വൈസറി ബോർഡംഗം, മുസ്ലിം ലീഗ് സംസ്ഥാന വർക്കിംഗ് കമ്മിറ്റിയംഗം എന്നീ പദവികളും ഇദ്ദേഹം വഹിച്ചിരുന്നു.

അവലംബംതിരുത്തുക

  1. "Members - Kerala Legislature". ശേഖരിച്ചത് 2020-12-05.
  2. "Members - Kerala Legislature". ശേഖരിച്ചത് 2020-12-05.
  3. Staff (2002-08-23). "ബി. വി. സീതി തങ്ങൾ അന്തരിച്ചു". ശേഖരിച്ചത് 2020-12-05.
  4. "Kerala Assembly Election Results in 1960". ശേഖരിച്ചത് 2020-12-05.
  5. "Kerala Assembly Election Results in 1970". ശേഖരിച്ചത് 2020-12-05.
"https://ml.wikipedia.org/w/index.php?title=ബി.വി._സീതി_തങ്ങൾ&oldid=3502730" എന്ന താളിൽനിന്ന് ശേഖരിച്ചത്