കെ.ജി. കരുണാകര മേനോൻ
ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ
കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമസഭാഗവുമായിരുന്നു കെ.ജി. കരുണാകര മേനോൻ (ജീവിതകാലം: ജൂൺ 1908 - 15 മാർച്ച് 1993). കമ്യൂണിസ്റ്റ് ചിന്തകനും ഗ്രന്ഥകാരനുമായ കെ. ദാമോദരനെ[1] പരാജയപ്പെടുത്തിയാണ് ഗുരുവായൂർ നിയമസഭാമണ്ഡലത്തിൽ നിന്നും രണ്ടാം കേരളനിയമസഭയിലേക്ക്[2] കോൺഗ്രസ് പ്രതിനിധിയായി ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. 1965-ലെ തിരഞ്ഞെടുപ്പിൽ വി.പി.സി. തങ്ങളെ പൊന്നാനിയിൽ പരാജയപ്പെടുത്തി[3]. കായിക, അഭിനയ കഴിവുകൾക്ക് നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കെ.പി.സി.സി. അംഗം, പാലക്കാട് ഡി.സി.സി. അംഗം, ഭാരത് സേവക് സമാജ് പാലക്കട് ജില്ലാ ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്[4].
കെ.ജി. കരുണാകര മേനോൻ | |
---|---|
കേരള നിയമസഭയിലെ അംഗം | |
ഓഫീസിൽ ഫെബ്രുവരി 9 1960 – സെപ്റ്റംബർ 10 1964 | |
മുൻഗാമി | പി.കെ. കോരു |
പിൻഗാമി | ബി.വി. സീതി തങ്ങൾ |
മണ്ഡലം | ഗുരുവായൂർ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ജൂൺ , 1908 |
മരണം | 15 മാർച്ച് 1993 | (പ്രായം 84)
രാഷ്ട്രീയ കക്ഷി | കോൺഗ്രസ് |
പങ്കാളി | നാലപ്പാട്ട് അമ്മിണിയമ്മ |
കുട്ടികൾ | 5 |
As of നവംബർ 6, 2020 ഉറവിടം: നിയമസഭ |
കുടുംബം
തിരുത്തുക1908 ജൂണിൽ ജനിച്ചു, അഞ്ച് കുട്ടികളുണ്ട്. ബാലാമണി അമ്മയുടെ സഹോദരിയും[5], നാലപ്പാട്ട് നാരയണ മേനോന്റെ ബന്ധുവുമായ നാലപ്പാട്ട് അമ്മിണിയമ്മയാണ് ഭാര്യ[6].
അവലംബം
തിരുത്തുക- ↑ smarakkar, About The Author. "തിരഞ്ഞെടുപ്പ് ചരിത്രം – പ്രഗത്ഭരെ വാരിപ്പുണർന്നും മലർത്തിയടിച്ചും ഗുരുവായൂർ മണ്ഡലം". Retrieved 2020-11-06.
{{cite web}}
:|first=
has generic name (help) - ↑ "Members - Kerala Legislature". Retrieved 2020-11-06.
- ↑ "Kerala Assembly Election Results in 1965". Archived from the original on 2020-11-30. Retrieved 2020-11-06.
- ↑ "Members - Kerala Legislature". Retrieved 2020-11-06.
- ↑ "Kunnathur Mana Heritage - Service Provider from Guruvayur, Thrissur, India | About Us". Retrieved 2022-03-03.
- ↑ "Mathrubhumi". Archived from the original on 2021-05-15. Retrieved 2020-11-06.