അസിസ്റ്റന്റ് പോലീസ് കമ്മീഷണർ

അസിസ്റ്റന്റ് പോലീസ് കമ്മീഷണർ അല്ലെങ്കിൽ അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് (എ.സി.പി.) എന്നത് ഓസ്‌ട്രേലിയ, ഇന്ത്യ, ലണ്ടൻ എന്നിവയുൾപ്പെടെ വിവിധ പോലീസ് സേനകളിൽ ഉപയോഗിക്കുന്ന ഒരു റാങ്കാണ്.

എസിപി യുടെ ചിനം.

ഇന്ത്യയിൽ, അസിസ്റ്റന്റ് പോലീസ് കമ്മീഷണർ (ACP) പദവി മെട്രോപൊളിറ്റൻ പ്രദേശങ്ങളിൽ അഥവാ പോലീസ് കമ്മീഷണറേറ്റ് സംവിധാനത്തിൽ മാത്രമേ ഉപയോഗിക്കുന്നുള്ളൂ, മറ്റ് പ്രദേശങ്ങളിലെ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് റാങ്കിന് തുല്യമാണ് ഈ പദവി. ഈ റാങ്കിലുള്ള ഉദ്യോഗസ്ഥർ ഇന്ത്യൻ പോലീസ് സർവീസ് ലോ സംസ്ഥാന പോലീസ് സർവീസിലോ ഉൾപ്പെട്ടേക്കാം.

ഇന്ത്യൻ പോലീസ് സർവീസിലെ അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് (ASP) റാങ്കിനോ സംസ്ഥാന പോലീസ് സർവീസിലെ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് (DYSP) റാങ്കിനോ തതുല്യമാണ് ഈ സ്ഥാനം. സിറ്റി പോലീസ് സംവിധാനത്തിൽ മാത്രമേ ഈ സ്ഥാനം നിലവിൽ ഉപയോഗത്തിലൊള്ളൂ. അധികാരശ്രേണിയിൽ പോലീസ് ഇൻസ്പെക്ടർക്ക് മുകളിലും അഡീഷണൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർക്ക് താഴെയുമാണ് ഈ പദവിയുടെ സ്ഥാനം.