ഷൈൻ ടോം ചാക്കോ
മലയാള ചലച്ചിത്ര മേഖലയിലെ ഒരു നടനും, സഹസംവിധായകനുമാണ് ഷൈൻ ടോം ചാക്കോ. 1983 സെപ്റ്റംബർ 15ന് കൊച്ചിയിലാണ് അദ്ദേഹം ജനിച്ചത്. ദീർഘകാലം കമലിനൊപ്പം സഹസംവിധായകനായി പ്രവർത്തിച്ച അദ്ദേഹം പിന്നീട് 2011ൽ ഗദ്ദാമയിലൂടെ അഭിനയരംഗത്തേക്ക് തിരിഞ്ഞു.
ഷൈൻ ടോം ചാക്കോ | |
---|---|
ജനനം | |
തൊഴിൽ | അഭിനേതാവ്, സഹ സംവിധായകൻ |
സജീവ കാലം | 2011– |
ചലച്ചിത്രങ്ങൾ
തിരുത്തുക- 2011 ഗദ്ദാമ-ബഷീർ
- 2012 ഈ അടുത്ത കാലത്ത്- കൊലയാളി
- 2012 ചാപ്റ്റേഴ്സ്- വിനോദ്
- 2013 അന്നയും റസൂലും- അബു
- 2013 5 സുന്ദരികൾ- വേലക്കാരൻ
- 2013 അരികിൽ ഒരാൾ- ആൽഫ്രഡ്
- 2013 കാഞ്ചി- വിജയൻ
- 2014 പകിട- സണ്ണി
- 2014 ഹാങ്ങോവർ- നൂർ
- 2014 കൊന്തയും പൂണൂലും- മാർട്ടിൻ
- 2014 മസാല റിപ്പബ്ലിക്ക്- ശിവൻകുട്ടി
- 2014 ഇതിഹാസ- ആൽവി
- 2020 ലൗ- അനൂപ്
- 2021 ഓപ്പറേഷൻ ജാവ- ജേക്കബ് മാണി
- 2021 അനുഗ്രഹീതൻ ആന്റണി- സൻജ്ഞയ് മാധവൻ
വിവാദം
തിരുത്തുക2015 ജനുവരിയിൽ നിരോധിത ലഹരിമരുന്നായ കൊക്കെയ്നുമായി ഷൈനിനെയും മറ്റു 4 പേരെയും കൊച്ചിയിലെ ഒരു ഫ്ലാറ്റിൽ വച്ച് പോലീസ് അറസ്റ്റ് ചെയ്തു[1].