പതിനഞ്ചാം കേരളനിയമസഭ

കേരള നിയമസഭയുടെ പതിന ഊഴം

കേരള സംസ്ഥാനം ഔദ്യോഗികമായി രൂപം കൊണ്ടതിനു ശേഷം നടന്ന പതിനഞ്ചാമത്തെ നിയമസഭാ പൊതു തിരഞ്ഞെടുപ്പിൽ (2021) തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളായിരുന്നു പതിനാഞ്ചാം കേരളനിയമസഭയെ പ്രതിനിധീകരിച്ചത്.

തിരഞ്ഞെടുപ്പ്

തിരുത്തുക

പതിനഞ്ചാം കേരളനിയമസഭയിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനായി 2021 ഏപ്രിൽ 6-നു നടന്ന പൊതുതിരഞ്ഞെടുപ്പിൽ ആകെയുള്ള 140 മണ്ഡലങ്ങളിൽ 99 എണ്ണത്തിലും വിജയിച്ച് എൽ.ഡി.എഫ്. അധികാരത്തിലെത്തി.[1][2] 41 സീറ്റുകൾ യുഡിഎഫ് നേടി. പതിനാലാം നിയമസഭയിൽ ഒറ്റ അംഗമുണ്ടായരുന്ന എൻഡിഎ സഖ്യത്തിന് സീറ്റുകളൊന്നും ലഭിച്ചില്ല[1]. തിരഞ്ഞെടുക്കപ്പെട്ടവരിൽ 53 പേർ പുതുമുഖങ്ങളാണ്[3]. സഭയുടെ പ്രോട്ടെം സ്പീക്കറായത് പി.ടി.എ. റഹീമാണ്, മറ്റ് 136 അംഗങ്ങൾ മേയ് 24ന് പ്രോട്ടെം സ്പീക്കറിനു മുന്നിൽ സത്യപ്രതിജ്ഞ ചെയ്തു, ആരോഗ്യകാരണങ്ങളാൽ സഭയിൽ എത്താൻ കഴിയാതിരുന്ന മന്തി വി.അബ്ദുറഹിമാൻ (താനൂർ), കെ.ബാബു (നെന്മാറ), എം. വിൻസെന്റ് (കോവളം) എന്നിവർ പിന്നീട് സത്യപ്രതിജ്ഞ ചെയ്യും. സിപിഎമ്മിലെ എം.ബി രാജേഷാണ് പതിനഞ്ചാം നിയമസഭയുടെ സ്പീക്കർ. മേയ് 25ന് നടന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫിലെ പി.സി. വിഷ്ണിനാഥിനെയാണ് പരാജയപ്പെടുത്തിയത്. രാജേഷിന് 96 വോട്ടുകളും വിഷ്ണുനാഥിന് 40 വോട്ടുകളുമാണ് ലഭിച്ചത്.[4]

പ്രത്യേകതകൾ

തിരുത്തുക
  1. 1.0 1.1 "Kerala Assembly Election Results 2021" (in ഇംഗ്ലീഷ്). Retrieved 2021-05-02.
  2. "Kerala Assembly Elections 2021". Retrieved 2021-05-02.
  3. "53 പുതുമുഖങ്ങൾ; നിയമസഭയിൽ ഇതുവരെ 969 അംഗങ്ങൾ; 226 മന്ത്രിമാർ". Retrieved 2021-05-22.
  4. "എം.ബി. രാജേഷ് ഇനി നിയമസഭയുടെ നാഥൻ; കന്നിപ്രവേശനത്തിൽ സ്പീക്കർ". Retrieved 2021-05-25.
  5. "ഇളയ താരമായ് സച്ചിൻ, ഇരുപത്തേഴാം വയസ്സിൽ നിയമസഭാഗം". Retrieved 2021-05-03.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പതിനഞ്ചാം_കേരളനിയമസഭ&oldid=3564674" എന്ന താളിൽനിന്ന് ശേഖരിച്ചത്