ആർ.എം.പി. നേതാവും കൊല്ലപ്പെട്ട ടി.പി. ചന്ദ്രശേഖരന്റെ ഭാര്യയുമാണ് കെ.കെ. രമ.

ജീവിത രേഖതിരുത്തുക

കെ.കെ. മാധവന്റെ മകളാണ്.

എസ്.എഫ്.ഐ.യിലൂടെ രാഷ്ട്രീയത്തിൽ പ്രവർത്തിച്ച കെ.കെ. രമ വിവാഹത്തോടെ മുഖ്യധാര രാഷ്ട്രീയത്തിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. 2012 മെയ് 4-ന് ഭർത്താവ് ടി.പി.ചന്ദ്രശേഖരൻ കൊല്ലപ്പെട്ടതിനുശേഷമാണ് കെ.കെ. രമ പൊതുസമൂഹത്തിൽ ചർച്ചയാകുന്നതും പതിയെ ആർ.എം.പി.യുടെ നേതാവായി രാഷ്ട്രീയത്തിൽ സജീവമാകുന്നതും. ഔദ്യോഗികമായി ഒരു ബാങ്ക് ജീവനക്കാരിയുമാണ്.

അധികാരങ്ങൾതിരുത്തുക

  • എസ്.എഫ്.ഐ.യുടെ സംസ്ഥാന വൈസ് പ്രസിഡന്റായിട്ടുണ്ട്. [1]
  • എസ്.എഫ്.ഐ.യുടെ സെന്റ്രൽ കമ്മിറ്റി അംഗമായിട്ടുണ്ട്.

അവലംബംതിരുത്തുക

അക്രമ രാഷ്ട്രീയം: കോൺഗ്രസിന് ക്ലീൻ ചിറ്റ് നൽകാൻ കഴിയില്ല: കെ കെ രമ

"https://ml.wikipedia.org/w/index.php?title=കെ.കെ._രമ&oldid=3478531" എന്ന താളിൽനിന്ന് ശേഖരിച്ചത്