വി. അബ്ദുൽറഹ്മാൻ

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ

പ്രമുഖ ഇടതുപക്ഷ സഹയാത്രികനും താനൂർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള സമാജികനുമാണ് വി. അബ്ദുൽറഹ്മാൻ. മുഹമ്മദ് ഹംസ വെല്ലക്കാട്ടിന്റെയും ഖദീജ നെടിയാലിന്റേയും മകനായി 1962 ജൂൺ 5 ന് പോരൂരിൽ ജനിച്ചു. 2021 ഏപ്രിൽ 6ന് നടന്ന പതിനഞ്ചാം കേരള നിയമസഭ തിരഞ്ഞെടുപ്പിൽ താനൂരിൽ നിന്ന് വിജയിച്ച വി അബ്ദുറഹ്മാനു മന്ത്രി സ്ഥാനവും ലഭിച്ചു. കായികം,വഖഫും ഹജ്ജ് തീർത്ഥാടനവും, തപാലും ടെലഗ്രാഫും, റെയിൽവെ എന്നി വകുപ്പുകളുടെ മന്ത്രിസ്ഥാനവുമാണ് ലഭിച്ചത്.കെ.എസ്.യു. ബാലജന സഖ്യത്തിന്റെയും യൂത്ത് കോൺഗ്രസിന്റെയും സജീവ പ്രവർത്തകനായിരുന്നു. കെപി.സി.സി. അംഗം.; കൗൺസിലർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ (5 വർഷം), തിരൂർ മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ (5 വർഷം) എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ‘ആക്ട് തിരുർ’ എന്ന സാംസ്കാരിക സംഘടനയുടെ പ്രസിഡന്റാണ് നിലവിൽ.[1]

വി. അബ്ദുറഹിമാൻ
കേരള നിയമസഭാംഗം
In office
പദവിയിൽ വന്നത്
മേയ് 21 2016
മുൻഗാമിഅബ്ദുറഹ്മാൻ രണ്ടത്താണി
മണ്ഡലംതാനൂർ
വ്യക്തിഗത വിവരങ്ങൾ
ജനനം (1962-06-05) 5 ജൂൺ 1962  (61 വയസ്സ്)
പോരൂർ
രാഷ്ട്രീയ കക്ഷിഎൻ.എസ്.സി.
പങ്കാളി(കൾ)സാജിത
കുട്ടികൾരണ്ട് മകൾ ഒരു മകൻ
മാതാപിതാക്കൾ
  • മുഹമ്മദ് ഹംസ വെല്ലക്കാട്ട് (അച്ഛൻ)
  • ഖദീജ നെടിയാൽ (അമ്മ)
വസതി(കൾ)പൂക്കയിൽ
As of ജൂലൈ 12, 2020
ഉറവിടം: നിയമസഭ

അവലംബം തിരുത്തുക

  1. "നിയമസഭ" (PDF). ശേഖരിച്ചത് ജൂലൈ 12, 2020.
"https://ml.wikipedia.org/w/index.php?title=വി._അബ്ദുൽറഹ്മാൻ&oldid=3699937" എന്ന താളിൽനിന്ന് ശേഖരിച്ചത്