സുധീഷ്

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്

മലയാള ചലച്ചിത്ര അഭിനേതാവാണ് സുധീഷ് 1987-ൽ റിലീസായ അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത അനന്തരം എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ചു കൊണ്ടാണ് സിനിമാരംഗത്തെത്തിയത്. മുദ്ര (1989) , വേനൽക്കിനാവുകൾ (1991) , വല്യേട്ടൻ (2000) , തീവണ്ടി (2018) എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായി[1][2][3][4].

സുധീഷ്
ജനനം (1976-03-28) 28 മാർച്ച് 1976  (48 വയസ്സ്)
ദേശീയതഇന്ത്യൻ
തൊഴിൽനടൻ
ജീവിതപങ്കാളി(കൾ)ധന്യ
കുട്ടികൾരുദ്രാക്ഷ്
മാധവ്
മാതാപിതാക്ക(ൾ)
  • ടി. സുധാകരൻ നായർ
  • സൂര്യപ്രഭ

ജീവിതരേഖ

തിരുത്തുക

മലയാള ചലച്ചിത്ര നടനായ സുധീഷ് നാടക-സിനിമ അഭിനേതാവായിരുന്ന ടി.സുധാകരൻ നായരുടേയും സൂര്യപ്രഭയുടേയും മകനായി 1976 മാർച്ച് 28ന് കോഴിക്കോട് ജില്ലയിൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം കോഴിക്കോട് സെൻ്റ് ജോസഫ് ഹൈസ്കൂളിലായിരുന്നു. 1984-ൽ റിലീസായ ആശംസകളോടെ എന്ന സിനിമയിൽ ബാലനടനായി അഭിനയിച്ചു കൊണ്ടായിരുന്നു സിനിമയിലെത്തിയത്.

1989-ൽ റിലീസായ മമ്മൂട്ടി നായകനായ മുദ്ര എന്ന സിനിമയിലെ സുധീഷിൻ്റെ കഥാപാത്രം പ്രേക്ഷക ശ്രദ്ധ നേടി. 1991-ൽ റിലീസായ വേനൽക്കിനാവുകൾ എന്ന സിനിമയിലെ നായക വേഷം സുധീഷിൻ്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായി. തുടർന്ന് നിരവധി സിനിമകളിൽ വ്യത്യസ്ഥമായ വേഷങ്ങൾ ചെയ്തു.

മണിച്ചിത്രത്താഴ്, ചെപ്പടിവിദ്യ, ആധാരം, കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം, അനിയത്തിപ്രാവ്, തുടങ്ങിയ സിനിമകളിൽ സുധീഷ് ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. നായകൻ്റെ കൂട്ടുകാരൻ്റെ റോളിലായിരുന്നു അധികം സിനിമകളും ചെയ്തത്.

2000-ൽ റിലീസായ വല്യേട്ടൻ സിനിമയിൽ നായകനായ മമ്മൂട്ടിയുടെ ഭിന്നശേഷി അനുജൻ ശങ്കരൻ കുട്ടിയായി വേഷമിട്ടത് പ്രേക്ഷക പ്രീതി നേടി.

2018-ൽ റിലീസായ തീവണ്ടി എന്ന സിനിമയിൽ നായകൻ്റെ അമ്മാവനായി വേഷമിട്ടു. അതു വരെ ചെയ്തതിൽ നിന്ന് വ്യത്യസ്ഥമായ ഒരു കഥാപാത്രമായിരുന്നു തീവണ്ടിയിലേത്. 150-ഓളം സിനിമകളിൽ സുധീഷ് അഭിനയിച്ചിട്ടുണ്ട്.

2005 മാർച്ചിലായിരുന്നു സുധീഷിൻ്റെ വിവാഹം ധന്യയാണ് ഭാര്യ[5]. രുദ്രാഷ്, മാധവ് എന്നിവർ മക്കൾ[6]

അഭിനയിച്ച സിനിമകൾ

തിരുത്തുക
  • അനന്തരം 1987
  • മുദ്ര 1989
  • വേനൽക്കിനാവുകൾ 1991
  • തലസ്ഥാനം 1992
  • കിളിവാതിൽ 1993
  • മണിച്ചിത്രത്താഴ് 1993
  • ചെപ്പടിവിദ്യ 1993
  • സമൂഹം 1993
  • പ്രദക്ഷിണം 1994
  • വെണ്ടർ ഡാനിയേൽ സ്റ്റേറ്റ് ലൈസൻസി 1994
  • പവിത്രം 1994
  • സുദിനം 1994
  • വരണമാല്യം 1994
  • ചകോരം 1994
  • ദൈവത്തിൻ്റെ വികൃതികൾ 1994
  • നന്ദിനി ഓപ്പോൾ 1994
  • വാർദ്ധക്യ പുരാണം 1994
  • ഞാൻ കോടിശ്വരൻ 1994
  • ശ്രീരാഗം 1995
  • പൈ ബ്രദേഴ്സ് 1995
  • അവിട്ടം തിരുനാൾ ആരോഗ്യ ശ്രീമാൻ 1995
  • ശശിനാസ് 1995
  • ആലഞ്ചേരി തമ്പ്രാക്കൾ 1995
  • കൊക്കരക്കോ 1995
  • കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം 1995
  • ആകാശത്തേക്കൊരു കിളിവാതിൽ 1996
  • ഈ പുഴയും കടന്ന് 1996
  • ബ്രിട്ടീഷ് മാർക്കറ്റ് 1996
  • ഇഷ്ടമാണ് നൂറുവട്ടം 1996
  • എക്സ്ക്യൂസ്മി ഏത് കോളേജിലാ 1996
  • വാനരസേന 1996
  • അനിയത്തിപ്രാവ് 1997
  • പൂനിലാമഴ 1997
  • ഇക്കരയാണെൻ്റെ മാനസം 1997
  • നിയോഗം 1997
  • കണ്ണൂർ 1997
  • ദി ഗുഡ് ബോയ്സ് 1997
  • ചേനപ്പറമ്പിലെ ആനക്കാര്യം 1998
  • ആറാം ജാലകം 1998
  • ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം 1998
  • ചിന്താവിഷ്ടയായ ശ്യാമള 1998
  • ഹരികൃഷ്ണൻസ് 1998
  • പ്രേം പൂജാരി 1999
  • ഉസ്താദ് 1999
  • ഭാര്യവീട്ടിൽ പരമസുഖം 1999
  • ഉദയപുരം സുൽത്താൻ 1999
  • ചന്ദാമാമ 1999
  • ഈ മഴ തേന്മഴ 2000
  • സ്വയംവരപന്തൽ 2000
  • സഹയാത്രികയ്ക്ക് സ്നേഹപൂർവ്വം 2000
  • സ്നേഹപൂർവ്വം അന്ന 2000
  • ഗാന്ധിയൻ 2000
  • വല്യേട്ടൻ 2000
  • ഷാർജാ ടു ഷാർജ 2001
  • നന്ദനം 2002
  • സാവിത്രിയുടെ അരഞ്ഞാണം 2002
  • ഊമപ്പെണ്ണിന് ഉരിയാടപ്പയ്യൻ 2002
  • മലയാളിമാമന് വണക്കം 2002
  • കൈയെത്തും ദൂരത്ത് 2002
  • ചൂണ്ട 2003
  • ചിത്രക്കൂടം 2003
  • പട്ടാളം 2003
  • ബാലേട്ടൻ 2003
  • മീരയുടെ ദു:ഖവും മുത്തുവിൻ്റെ സ്വപ്നവും 2003
  • വെള്ളിത്തിര 2003
  • ഈ സ്നേഹതീരത്ത് 2003
  • കണ്ണിനും കണ്ണാടിയ്ക്കും 2003
  • മാമ്പഴക്കാലം 2004
  • സിംഫണി 2004
  • കല്യാണക്കുറിമാനം 2005
  • ഫൈവ് ഫിംഗേഴ്സ് 2005
  • അച്ഛൻ്റെ പൊന്നുമക്കൾ 2006
  • പകൽ 2006
  • മധുചന്ദ്രലേഖ 2006
  • പതാക 2006
  • രാവണൻ 2006
  • ഭരതൻ ഇഫക്ട് 2007
  • അലിഭായ് 2007
  • ചങ്ങാതിപ്പൂച്ച 2007
  • കാക്കി 2007
  • നഗരം 2007
  • പന്തയക്കോഴി 2008
  • ആയുധം 2008
  • വിലാപങ്ങൾക്കപ്പുറം 2008
  • ഒരു പെണ്ണും രണ്ടാണും 2008
  • വൺവേ ടിക്കറ്റ് 2008
  • ഗുൽമോഹർ 2008
  • ശലഭം 2008
  • പുതിയ മുഖം 2009
  • മോസ് & ക്യാറ്റ് 2009
  • ഉത്തരാസ്വയംവരം 2009
  • കഥാ സംവിധാനം, കുഞ്ചാക്കോ 2009
  • കേരള കഫെ 2009
  • ഭഗവാൻ 2009
  • കലണ്ടർ 2009
  • ഒരു ബ്ലാക്ക് & വൈറ്റ് കുടുംബം 2009
  • രഹസ്യപ്പോലീസ് 2009
  • പുള്ളിമാൻ 2009
  • രാമ രാവണൻ 2010
  • ഹോളിഡേയ്സ് 2010
  • സഹസ്രം 2010
  • താന്തോന്നി 2010
  • കലക്ടർ 2011
  • വീരപുത്രൻ 2011
  • ഇന്നാണ് ആ കല്യാണം 2011
  • ശങ്കരനും മോഹനനും 2011
  • സീൻ നമ്പർ 001 2011
  • നമുക്ക് പാർക്കാൻ 2012
  • ഗൃഹനാഥൻ 2012
  • പേരിനൊരു മകൻ 2012
  • സീൻ ഒന്ന് നമ്മുടെ വീട് 2012
  • 101 ചോദ്യങ്ങൾ 2013
  • ജിഞ്ചർ 2013
  • ക്ലിയോപാട്ര 2013
  • ഒറീസ 2013
  • മിഴി 2013
  • മുന്നറിയിപ്പ് 2013
  • മൈ ഗോഡ് 2015
  • കുക്കിലിയാർ 2015
  • എന്ന് നിൻ്റെ മൊയ്തീൻ 2015
  • മോഹവലയം 2015
  • കൊച്ചൗവാ പൗലോ അയ്യപ്പ കൊയ്‌ലോ 2016
  • തൃശിവപേരൂർ ക്ലിപ്തം 2017
  • സഖാവ് 2017
  • തീവണ്ടി 2017
  • വൈറസ് 2019
  • സത്യം പറഞ്ഞാൽ വിശ്വസിക്കുമൊ 2019
  • പ്രണയമീനുകളുടെ കടൽ 2019
  • കൽക്കി 2019
  • കക്ഷി അമ്മിണിപ്പിള്ള 2019
  • ഭൂമിയിലെ മനോഹര സ്വകാര്യം 2020
  • അഞ്ചാം പാതിര 2020
  • കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ് 2020
  • മണിയറയിലെ അശോകൻ 2020[7]

പുറമെ നിന്നുള്ള കണ്ണികൾ

തിരുത്തുക
  1. https://www.mathrubhumi.com/mobile/movies-music/news/actor-sudheesh-interview-april-issue-star-and-style-1.4706239
  2. https://www.mathrubhumi.com/mobile/movies-music/features/actor-sudheesh-and-son-rudraksh-malayalam-news-1.1351521
  3. https://www.manoramaonline.com/movies/movie-news/2018/06/21/actor-sudheesh-son.html
  4. https://www.onmanorama.com/entertainment/interviews/2019/10/25/wait--when-did-sudheesh-grow-old-enough-to-play-senior-roles.html
  5. https://www.newindianexpress.com/entertainment/malayalam/2012/jun/06/dhanya-about-her-husband-actor-sudheesh-374839.amp
  6. https://m3db.com/sudheesh-kumar-4
  7. https://m3db.com/films-acted/21203
"https://ml.wikipedia.org/w/index.php?title=സുധീഷ്&oldid=4094941" എന്ന താളിൽനിന്ന് ശേഖരിച്ചത്